Just In
- just now
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 4 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 24 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 41 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
Don't Miss!
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആര്യയുടെ വധുവാകാൻ രണ്ട് മലയാളി യുവനടിമാർ! ഇവർ ആരാണെന്നു അറിയമോ? ചിത്രങ്ങൾ കാണാം
മലയാളി പെൺകുട്ടികൾക്കെന്നും തമിഴ് നടന്മാർ പ്രിയപ്പെട്ടതാണ്. മലയാളി താരങ്ങളെ ആരാധിക്കും പോലെ ഇവർ തമിഴ് താരങ്ങളേയും നെഞ്ചിലേറ്റി നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ പെൺകുട്ടികൾ ആരാധിക്കുന്ന ഒരു താരമാണ് ആര്യ. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തമിഴ്നാട്ടിലെ പോലെ കേരളത്തിലും മികച്ച സ്വീകര്യതയാണ്.
ഇപ്പോഴിത ആര്യയുടെ മണവാട്ടിയാകാൻ രണ്ടു മലയാളി നടിന്മാരും തയ്യാറെടുക്കുന്നു. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നീ പെൺക്കുട്ടികളാണ് ആര്യയുടെ വധുവാകാൻ തയ്യാറെടുക്കുന്നത്. മലയാളസിനിമയിൽ ചെറിയ വേഷങ്ങളിലൂടെ സുപരിചിതരാണ് ഈ താരങ്ങൾ.

റിയാലിറ്റി ഷോ
ആര്യ വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെയാണ്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. കളോഴ്സ് ടിവിയുടെ തമിഴ് ചാനലാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്റെ മലയാളം സംപ്രേക്ഷണം ഫ്ലവേഴ്സ് ചാനലാണ് ഏറ്റെടുത്തിരിക്കുന്നത്.

16 പേർ
ആര്യയ്ക്ക് വിവാഹാഭ്യർഥനയുമായി ഒരു ലക്ഷത്തോളം ഫോൺ കോളുകളും ഏഴായിരത്തിലധികം അപേക്ഷകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നിന്ന് 16 പേരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. ഇതിൽ നിന്ന് ഒരു യുവതിയാകും ആര്യയുടെ ജീവിത സഖി .

മലയാളി പെൺകൊടിമാർ വേദിയിൽ
തമിഴിൽ ആരംഭിച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിൽ തന്നെ മലയാളി പെൺകുട്ടികളെ പരിചയപ്പെടുത്തുകയുണ്ടായി. രണ്ടു പേരും നവവധുവിന്റെ വേഷത്തിലാണ് എത്തിയത്. ഇവരെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുകയും താരം പരിചപ്പെടുകയും ചെയ്തു. ഇവർ രണ്ടു പേരും ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. അത് താരത്തിനു അങ്ങു ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

സമ്മാനം സൂപ്പർ
അരുവരും കൊണ്ടുവന്ന സമ്മാനങ്ങൾ ആര്യയ്ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. സീത ലക്ഷ്മി കൊണ്ടു വന്നത് നാളികേരമാണ്. ആഗ്രഹസഫലീകരണത്തിനായാണ് തേങ്ങയും കൊണ്ട് സീതലക്ഷ്മി എത്തിയത്. സീത കൊണ്ടു വന്ന തേങ്ങ ആര്യ തന്റെ കൈ കൊണ്ട് തന്നെ പൊട്ടിക്കുകയായിരുന്നു. കൂടാതെ ആര്യയെ കണ്ടതോടെ സീതയുടെ കിളി പോയി എന്നു വേണം പറയാൻ. ആര്യയുടെ ഇഷ്ട ചിത്രം നാൻ കടവുൾ ആണെന്നും രാജറാണി ഇഷ്ടപ്രണയ ചിത്രമാണെന്നും സീത പറഞ്ഞു. ഇതിനു നസ്രിയയേക്കാൾ ക്യൂട്ടാണ് സീത എന്നായിരുന്നു ആര്യയുടെ കമന്റ്.

ദേവ സൂര്യയുടെ സമ്മാനം
ആര്യയെ സ്വന്തമാക്കാന് എത്തിരിക്കുന്ന രണ്ടാമത്തെ മലയാളി പെൺകുട്ടി കൊച്ചിക്കാരിയാണ്. കൊച്ചി സ്വദേശിനി ആണെങ്കിൽ പോലും നന്നായി തമിഴ് സംസാരിക്കുന്ന പെൺകിട്ടിയാണ് ദേവസൂര്യ. ഇതു ആര്യതന്നെ സൂര്യയോടു പറഞ്ഞു. കൂടാതെ വളരെ ശാന്തയും സൗമ്യ സ്വഭാവവുള്ള ആളാണ് ദേവസൂര്യയെന്നും ആര്യ കൂട്ടിച്ചേർത്തിരുന്നു. തന്റെ ഇഷ്ട താരത്തിന് സമ്മാനമായി ദേവ കൊണ്ടുവന്നത് ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇത് വിവാഹത്തിന് എന്തായാലും ധരിക്കുമെന്നും ആര്യ ഉറപ്പ് നൽകിയിട്ടുണ്ട്.
ആര്യ വധുവിനെ തേടുന്നു! വിവാഹം റിയാലിറ്റി ഷോയിലൂടെ, ''എങ്ക വീട്ടു മാപ്പിളൈ''
അറിഞ്ഞു കാണുവല്ലോ, ആര്യ പബ്ലിക്കായി ജീവിത വധുവിനെ തിരഞ്ഞെടുക്കുന്നു, ഷോ ഫ്‌ളവേഴ്‌സിലും!!
ഡബ്സ്മാഷ് മാത്രമല്ല ഇങ്ങനെ ചിലതും കയ്യിലുണ്ട്! കിടിലന്‍ പ്രകടനവുമായി ഡബ്സ്മാഷ് റാണിയും അമ്മയും