വിവാഹം കഴിക്കണമെന്ന് ഉറപ്പിച്ചത് അന്നത്തെ ആ സംഭവത്തിനു ശേഷം!! ആദ്യ ചുംബനത്തെപ്പറ്റി അബര്‍നദി

ആര്‍ക്കും ലഭിക്കാത്ത അവസരമാണ് എനിക്ക് കിട്ടിയത്

ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ചതും അതു പോലെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട് ഒരു റിയാലിറ്റി ഷോയായിരുന്നു ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോയായ എങ്കെ വീട്ടു മാപ്പിളൈ. തുടക്കം ആവേശവും ആകാംക്ഷയും ഉയർത്തി എങ്കിലും പിന്നീട് കടുത്ത വിമർശനമായിരുന്നു ഷോയ്ക്ക് ലഭിച്ചിരുന്നത്. റിയാലിറ്റി ഷോ ജനങ്ങളെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും ആര്യ മത്സരാഥികളെ ആരേയും വിവാഹം കഴിക്കില്ലെന്നും പ്രേക്ഷകർ മുൻപെ വിധിയെഴുതിയിരുന്നു. എന്നാൽ അന്ന് ആര്യയോ അണിയറ പ്രവർത്തകരെ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഷോയുടെ ക്ലൈമാക്സ് അങ്ങനെ തന്നെയായിരുന്നു.

റിയാലിറ്റി ഷോ കൊണ്ട് കഷ്ടത്തിലായത് മത്സരാഥികളായിരുന്നു. അവസാനം ഗ്രാന്റ് ഫിനാലെ വരെ വിശ്വാസം കൈവിടാതെ ആര്യയ്ക്ക് വണ്ടി ഇവർ തകർത്ത് മത്സരിച്ചിരുന്നു. എങ്കെ വിട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാഥിയായിരുന്നു അബർനദി. ആര്യ അബർനദിയുടെ കഴുത്തിൽ താലി ചാർത്തുമെന്നായിരുന്നു ഏവരും വിചാരിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് പല അപ്രിതീക്ഷിത സംഭവങ്ങളായിരുന്നു. ഷോയെ കുറിച്ചും ആര്യയേടുള്ള സ്നേഹത്തെ കുറിച്ചു അബർ വെലിപ്പെടുത്തുകയാണ്. ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യമായി ലഭിച്ച ചുംബനം

ആദ്യമായി ലഭിച്ച ചുംബനം

റിയാലിറ്റി ഷോയ്ക്കിടെ അബർനദിയെ ആര്യ ചുംബിച്ചത് ചർച്ചയ്ക്ക് ഇടവെച്ചിരുന്നു. ചുംബനത്തിനെതിരെ വൻ വിമർശനങ്ങളായിരുന്നു ഉയർന്നിരുന്നത്. എന്നാൽ ഇതിനെ വളരെ പോസ്റ്റീവായിട്ടായിരുന്നു അബർ കണ്ടിരുന്നത്. പല അഭിമുഖത്തിലും അവർ ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യമായി തനിയ്ക്ക് ചുംബനം ലഭിക്കുന്നത് ആര്യയിൽ നിന്നാണെന്നും അപ്പോൾ തന്നെ ആര്യയെ തന്റെ വരനായി മനസിൽ ഉറപ്പിച്ചുവെന്നും അബർ പറഞ്ഞു. മറ്റു മത്സാരാഥികൾക്കൊന്നും ഇതുപോലൊരു അവസരം ലഭിച്ചിട്ടില്ല. അത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും അവർ വ്യക്തമാക്കി

 ആര്യ തന്നെ സന്തോഷിപ്പിച്ചു

ആര്യ തന്നെ സന്തോഷിപ്പിച്ചു

റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയം താൻ ഒരുപാട് മാനസിക സമ്മർദങ്ങൾ അനുഭവിച്ചിരുന്നു. അത് ആര്. നന്നായി മനസിലാക്കുകയും ചെയ്തിരുന്നു. അവസരത്തിൽ തന്നെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ആദ്ദേഹത്തിന് നല്ലതു പോലെ അറിയാരുന്നു. അത് ചെയ്യുകയും ചെയ്തിരുന്നുവെന്ന് അബർനദി പറഞ്ഞു. അതേ സമയം ഷോയിൽ നിന്ന് പുറത്തു പോയെങ്കിലും ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ് അബർ. ആര്യ തന്റെ മനസ് മാറി തന്നെ വിവാഹം കഴിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഇവർ.

 വിവാഹം കഴിക്കുന്നെങ്കിൽ ആര്യയെ മാത്രം

വിവാഹം കഴിക്കുന്നെങ്കിൽ ആര്യയെ മാത്രം

വിവാഹം കഴിക്കുന്നെങ്കിൽ താൻ ഇനി ആര്യയെ മാത്രമാണെന്ന് അബർനദി വ്യക്തമാക്കിയിട്ടുണ്ട്. താരത്തെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിൽ വിവാഹം മാത്രമല്ല , മറ്റു കുറച്ചു കാര്യങ്ങൾ കൂടി ജീവിതത്തിൽ ചെയ്ത് തീർക്കാനുണ്ട്. അതിന്റെ തിരക്കുകളിലാണ് താനെന്നും അവർ പറഞ്ഞിരുന്നു.

 അവസാന നിമഷം ക്ലൈമാക്സ് മാറി മറിഞ്ഞു

അവസാന നിമഷം ക്ലൈമാക്സ് മാറി മറിഞ്ഞു

തുടക്കം മുതലെ എല്ലാവരുടേയും വിചാരിച്ചിരുന്നത് അബറായിരിക്കും ആര്യയുടെ വധു. കൂടെ മത്സരിക്കുന്ന പല മത്സരാഥികളും ഇതു ഉറപ്പിച്ചിരുന്നു. എന്നാൽ ഫൈനലിലാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. അവസാന എലിമിനേഷനിൽ അബർ പുറത്താവുകയായിരുന്നു. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് തനിയ്ക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ പുറത്താക്കാനുള്ള ഒരു സഹചര്യവും ഉണ്ടായിട്ടില്ലെന്നും മറ്റെന്തോ കാരണം കൊണ്ടാണ് ഇതു സംഭവിച്ചതെന്നും അബർ പറ‍ഞ്ഞു

  തിരക്കഥയല്ല യഥാർഥത്തിൽ സംഭവിച്ചത്

തിരക്കഥയല്ല യഥാർഥത്തിൽ സംഭവിച്ചത്

എങ്കെ വിട്ടു മാപ്പിളൈ മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപിറ്റിന്റെ അടിസ്ഥാനത്തിലാണ് പരിപാടി നടക്കുന്നതെന്ന് നേരത്തെ വാർത്തകൽ പുറത്തു വന്നിരുന്നു. എന്നാൽ ഇതിനെതിരെ മത്സരാഥികൾ തന്നെ രംഗത്തെത്തിയിരുന്നു. മത്സരാഥികൾ തിരക്കഥയുടെ അടിസ്ഥാനത്തിലല്ല പെരുമാറിയതെന്നു മത്സരാഥിയായിരുന്ന മലയാളി ശ്രിയ സുരേന്ദ്രൻ പറഞ്ഞു. തിരക്കഥയില്ലാതെ സത്യസന്ധമായ കാര്യത്തെക്കുറിച്ചാണ് താന്‍ പറഞ്ഞതും പ്രവർത്തിച്ചതും. തന്നെക്കുറിച്ച് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വിശ്വസിക്കേണ്ട. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതുമായി താന്‍ നേരിട്ടെത്തുമെന്നും അബര്‍നദി വ്യക്തമാക്കിയിരുന്നു.

 പതിനാറ് മത്സരാര്‍ത്ഥികൾ

പതിനാറ് മത്സരാര്‍ത്ഥികൾ

ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X