»   » ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലായിരുന്നു, അല്പമധികം ഗ്ലാമറസ്സായി ആര്യയെ വീഡിയോയില്‍ കണ്ടതോടെ നടിയ്‌ക്കെതിരെ പലരും രംഗത്തെത്തി.

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. അതില്‍ ഹാസ്യതാരം രമേശ് പിഷാരടിയുടെ ഭാര്യയായിട്ടാണ് ആര്യ എത്തുന്നത്. ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലായതോടെ പിഷാരടിയുടെ ഭാര്യ എന്ന നിലയില്‍ പലരും ആര്യയെ വിമര്‍ശിച്ചു. ആര്യ തന്റെ ഭാര്യയല്ലെന്ന് പിഷാരടി വ്യക്തമാക്കി.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഇതിലെ ആര്യയും പിഷാരടിയും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടാണ് പരിപാടി അവതരിപ്പിയ്ക്കുന്നത്. ഇതോടെ യഥാര്‍ത്ഥത്തില്‍ ആര്യയും പിഷാരടിയും ഭാര്യ ഭര്‍ത്താക്കന്മാരാണെന്ന് പലരും തെറ്റിദ്ധരിച്ചു.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

എന്നാല്‍ ആര്യ തന്റെ ഭാര്യ അല്ലെന്ന് പിഷാരടി വ്യക്തമാക്കി.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

മോഡലിങ് രംഗത്തു നിന്നാണ് ആര്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചില സീരിയലുകളിലും വേഷമിട്ട ആര്യ ലൈല ഓ ലൈല എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആര്യ വിവാഹിതയും മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയുമാണ്.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

അല്പം അധികം ഗ്ലാമറസ്സായ ആര്യയുടെ ഫോട്ടോ ഷൂട്ട് വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു ഷൂട്ട്

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

ഒരു അമ്മയായ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുന്നത് എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

ഒരു മോഡലായിട്ടാണ് ഞാന്‍ ടെലിവിഷനില്‍ എത്തുന്നത്. ഞാനിപ്പോഴും ഒരു മോഡല്‍ തന്നെയാണ്. എന്റെ വിവാഹം എങ്ങനെയാണ് ഇതിനെയൊക്കെ ബാധിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അമ്മമാര്‍ക്ക് എന്താ ഫോട്ടോഷൂട്ട് ചെയ്ത്കൂടെ എന്നാണ് ആര്യയുടെ മറുചോദ്യം

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

പിഷാരടിയുടെ ഭാര്യയോ എന്ന ചോദ്യത്തോട് ആര്യ പ്രതികരിച്ചതിങ്ങനെ; ഞാന്‍ രമേശ് പിഷാരടിയുടെ ഭാര്യയാണെന്നാണ് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. ഇത്രയ്ക്കും ബുദ്ധിയില്ലാത്തവരാണോ ആളുകള്‍ എന്നാണ് ആര്യ ചോദിക്കുന്നത്.

ആര്യ എന്റെ ഭാര്യയല്ല: രമേശ് പിഷാരടി

എന്റെയോ ഫോട്ടോഗ്രാഫറുടേയോ അനുവാദം ഇല്ലാതെയാണ് ആ വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത്. അത് നീക്കം ചെയ്യാന്‍ പറഞ്ഞപ്പോഴേക്കും വീഡിയോ വൈറലായിക്കഴിഞ്ഞിരുന്നെന്നും ആര്യ പറയുന്നു.

English summary
Arya is not my wife says Ramesh Pisharody

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam