»   » ആര്യയുടെ വധു സുസന്ന! ഭര്‍ത്താവ് ആകുന്നതിനൊപ്പം ആര്യ അച്ഛനുമാവുന്നു? ഒടുവില്‍ ആര്യയ്ക്ക് പരിണയം.. ?

ആര്യയുടെ വധു സുസന്ന! ഭര്‍ത്താവ് ആകുന്നതിനൊപ്പം ആര്യ അച്ഛനുമാവുന്നു? ഒടുവില്‍ ആര്യയ്ക്ക് പരിണയം.. ?

Written By:
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ആര്യയുടെ പരിണയം എന്നാണെന്ന് അറിയാനുള്ള ആകാംഷയിലാണ് തെന്നിന്ത്യന്‍ സിനിമാ ലോകം. എങ്ക വീട്ടു മാപ്പിളൈ അവസാന ഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. 16 പേരുമായി ആരംഭിച്ച പരിപാടിയില്‍ ഇനി മൂന്ന് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ആര്യ ആരെയാണ് വിവാഹം കഴിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പ് ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളിയായ സീതാലക്ഷ്മി, അഗത, ശ്രീലങ്കന്‍ സുന്ദരി സൂസന്ന, എന്നിവരാണ് ബാക്കിയുള്ള മൂന്ന് മത്സരാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം സീത ലക്ഷ്മിയെ ആര്യ പെണ്ണു കാണാന്‍ പോയിരുന്നു. എന്നാല്‍ സീതാലക്ഷ്മിയാണോ വധു എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇപ്പോള്‍ സൂസന്ന ആയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂസന്നയാണോ വധു

ആര്യയുടെ വധുവാകാന്‍ മത്സരിക്കുന്ന മൂന്നു പേരില്‍ ഒരാളാണ് ശ്രീലങ്കന്‍ സ്വദേശിനിയായ സൂസന്ന. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. സൂസന്നയെ ആര്യ വിവാഹം കഴിക്കാന്‍ പോകുന്നതായിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അതിന് വേണ്ടി സൂസന്നയുടെ മകന്‍ നഥാനെ കാനഡയില്‍ നിന്നും കൊണ്ടു വന്നിരിക്കുകയാണ്. മാത്രമല്ല മൂവരും ഒരുമിച്ച് പാര്‍ക്കിലും മറ്റും കറങ്ങി നടക്കുകയും ചെയ്തിരിക്കുകയാണ്. നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്.

ആര്യ പറയുന്നത്..

ഈ പരിപാടിയില്‍ പതിനാറ് മത്സരാര്‍ത്ഥികളുടെയും പ്രിയപ്പെട്ടവരെ ഞാന്‍ കണ്ടു. അവരെല്ലാം എന്റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഒരു വ്യക്തിയെ കാണാന്‍ ഞാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതാണ് ഇന്ന് നടക്കുന്നത്. അദ്ദേഹത്തെ കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും താന്‍ വളരെ ആവേശത്തോട് കൂടിയാണ് പോവുന്നതമെന്നുമായിരുന്നു സൂസന്നയുടെ മകന്‍ നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞിരുന്നത്. നഥാനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സൂസന്നയില്‍ നിന്നും ആര്യ ആദ്യമേ മനസിലാക്കിയിരുന്നു.

നഥാന്‍ നല്ല കൂട്ടാണ്..

നഥാന്‍ സംസാരിക്കാന്‍ അധികം താല്‍പര്യം കാണിക്കുന്നില്ലെങ്കിലും ഞാനുമായി നല്ല കൂട്ടാണ്. ഇതാണ് സൂസന്നയെ ആര്യ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടെന്ന നിലയിലേക്ക് എത്തിയത്. മാത്രമല്ല ഇരുവരും തമ്മില്‍ വിവാഹം കഴിച്ചാല്‍ മതിയെന്ന തരത്തില്‍ ചിലര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. സുസന്നയെ വിവാഹം കഴിക്കുന്നതിലൂടെ ഭര്‍ത്താവ് എന്നതിലുപരി ആര്യ ഒരു അച്ഛന്‍ കൂടിയാവും. നഥാനുമൊപ്പമുള്ള ദൃശ്യങ്ങളില്‍ നിന്നും ആര്യ അച്ഛനാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായിട്ടാണ് വിലയിരുത്തുന്നത്.

എങ്ക വീട്ടു മാപ്പിളൈ

തന്റെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ പരിപാടിയ്ക്ക് വലിയ വിമര്‍ശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തമിഴില്‍ കളേഴ്‌സ് ചാനലിലായിരുന്നു പരിപാടി തുടങ്ങിയത്. 16 പേരുമായി ആരംഭിച്ച പരിപാടിയില്‍ ആറ് പേര്‍ മലയാളികള്‍ ആയിരുന്നു. ഇതോടെ പരിപാടി കേരളത്തിലും ശ്രദ്ധിക്കപ്പെട്ടു. ഫഌവേഴ്‌സ് ചാനലില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ മൊഴിമാറ്റി മലയാളത്തിലും പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ പരിപാടിയിലുള്ള മലയാളിയായ സീതാ ലക്ഷ്മി ഒരു നടിയും ബാങ്ക് ഉദ്യോഗസ്ഥയുമാണ്. സീതാ ലക്ഷ്മി ആര്യയെ വിവാഹം കഴിക്കുമോ എന്നറിയാനാണ് മലയാളികള്‍ കാത്തിരിക്കുന്നത്.

വിവാദങ്ങള്‍..

സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രിയമായി മാറിയ പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ക്കപ്പുറം വിവാദങ്ങളും തലപൊക്കിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളില്‍ ആരെയും ആര്യ വിവാഹം ചെയ്യില്ല. പെണ്‍കുട്ടികളുടെ മനസ് വെച്ചാണ് കളിക്കുന്നത്. അവരെ മോശമായി ചിത്രീകരിക്കാനും പരിപാടി ശ്രമിക്കുന്നുണ്ടെന്നായിരുന്നു വിമര്‍ശനങ്ങള്‍. സംപ്രേക്ഷണം നിര്‍ത്തി വെക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ പരാതി വന്നെങ്കിലും അതൊന്നും ആര്യയെ ബാധിച്ചിരുന്നില്ല. അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനാല്‍ ഉടന്‍ തന്നെ ആര്യുടെ വിവാഹം ഉണ്ടാവുമെന്നാണ് കരുതുന്നത്.

English summary
Arya met Enga Veetu Mappillai Contestant Susanna's son

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X