ആര്യയ്ക്ക് പകരം ലക്ഷ്മിയും അഞ്ജുവും!! ബഡായി ബംഗ്ലാവിൽ നിന്ന് ആര്യ മാറാൻ കാരണം ഇതോ...
ബഡായി ബംഗ്ലാവിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്.
മലയാള ടെലിവിഷൻ ഷേകളിൽ ചരിത്രം സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ബഡായി ബംഗ്ലാവിന്റെ ആദ്യ സീസൺ. സാധാരണ കണ്ടവരാറുള്ള കോമഡി , ചാറ്റ് ഷോകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ബഡായി ബംഗ്ലാവ്. അതിനാൽ തന്നെ ഷോ പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു.
ബഡായി ബംഗ്ലാവിന്റെ വിജയത്തിനു പിന്നിലെ മറ്റൊരു കാരണം അതിലെ താരങ്ങളായിരുന്നു. മുകേഷ് മുതലാളിയായ ബഡായി ബംഗ്ലാവിലെ അന്തോവാസികളായി രമേഷ് പിഷാരടിയും ഭാര്യയായി ആര്യയും ജോലിക്കാരനായി ധർമജനും, മനോജ് ഗിന്നിസും അമ്മായിയൊക്കെ പ്രേക്ഷകർ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇപ്പോൾ വീണ്ടും ബഡായി ബംഗ്ലാവിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ആദ്യ സീസണിലെ പോലെ പുതുമയോടെയായിരുന്നു രണ്ടാം സീസണും ആരംഭിച്ചത്.

ആര്യയും പിഷാരടിയുമില്ല
ബഡായി ബംഗ്ലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകം ആര്യയും പിഷാരടിയും തന്നെയായിരുന്നു. കേമഡി പരിപാടിയിലൂടെ പ്രേക്ഷകർക്കിയിൽ ശ്രദ്ധിക്കപ്പട്ട പിഷാരടിയും, ധർമജനോടൊപ്പം അതേ ലെവലിൽ പിടിച്ചു നിൽക്കാനും. കിട്ടുന്ന കൗണ്ടറിന് അതേ നായണത്തിൽ മറുപടി കൊടുക്കാനും ആര്യയ്ക്ക് കഴിഞ്ഞിരുന്നു. ആര്യ-രമേഷ് പിഷാരടി കോമ്പിനേഷൻ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.

ആര്യ എവിടെ
രണ്ടാം സീസണിൽ ആര്യയേയും പിഷാരടിയേയും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഷോ തുടങ്ങിയപ്പോൾ പ്രേക്ഷകർ നിരാശരാകുകയായിരുന്നു. ഇരുവരും സീസൺ 2 ൽ ഇരുവരും ഇല്ലായിരുന്നു. പകരം ബാഡായി ബംഗ്ലാവിലെ പുതിയ താമസക്കാരായി മിഥുൻ രമേഷും ഭാര്യ ലക്ഷ്മി മേനോനും എത്തുകയായിരുന്നു. പിഷാരടിയ്ക്കും ആര്യയ്ക്കുമൊപ്പം ധർമജനും പുതിയ ബഡായി ബംഗ്ലാവിൽ ഇല്ല. അമ്മായി, മനോജ് ഗിന്നസ് എന്നിവർ ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തിൽ ഉണ്ട്.

തമാശ ബംഗ്ലാവ്
സീ കേരളം അവതരിപ്പിക്കുന്ന തമാശ ബസാറിൽ ആര്യ അവതാരകയായി എത്തുന്നുണ്ട്. കോമഡി , ചാറ്റ് ഷോ പ്രമേയത്തിലുള്ള പരിപാടിയാണ് തമാശ ബസാറു. ഇതിൽ ഒരു കഥാപാത്രത്തെ ആര്യ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തമാശ ബംഗ്ലാവിന് ലഭിക്കുന്നത്. ആര്യയ്ക്കൊപ്പം ജുവൽ മേരി, കൃഷ്ണ പ്രഭയും ഈ പരിപാടിയിലുണ്ട്.

അമ്മായിയുടെ കല്യാണം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ഷോയായിരുന്നു ബഡായി ബംഗ്ലാവ്. മാർച്ച് 3 ന് അമ്മായിയുടെ വിവാഹത്തോടെയാണ് ഷോ ആരംഭിച്ചത്. അതേ സമയം സമ്മിശ്ര പ്രതികരണമാണ് സീസൺ 2 ന് ലഭിക്കുന്നത്. പിഷാരടിയും ടീമുണ്ടായിരുന്നപ്പോഴുള്ള കൗണ്ടർ കോമഡി ഇപ്പോഴില്ല എന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്. എന്നാൽ തുടക്കത്തിലെ ബുദ്ധിമുട്ടാകും പിന്നീട് ഇത് പഴയ ബഡായി ബംഗ്ലാവിന്റെ ലെവലിൽ എത്തുമെന്നുള്ള പ്രതീക്ഷയും പ്രേക്ഷകർ പ്രകടിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











