രജിത് കുമാര്‍ വിജയിക്കുമെന്ന് ഉള്ളിലുള്ള ഞങ്ങള്‍ അറിഞ്ഞിരുന്നു! അതിനിടയിലാണ് ആ സംഭവമുണ്ടായതെന്ന് ആര്യ
നടിയും അവതാരകയുമായ ആര്യ ബഡായ് ആദ്യമായി നായികയാവാന്‍ പോവുകയാണ്. മുന്‍പ് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ റോളുകളില്‍ അഭിനയിച്ചിട്ടുള്ള ആര്യ 90 മിനുറ്റ്‌സ് എന്ന സിനിമയിലൂടെയാണ് നായികയാവുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു നടി.
അതേ സമയം തന്റെ ബിഗ് ബോസ് അനുഭവങ്ങളും ആര്യ പങ്കുവെച്ചിരിക്കുകയാണ്. രണ്ടാം സീസണില്‍ പങ്കെടുക്കുന്ന സമയത്ത് ആരായിരിക്കും വിജയിക്കുക എന്നതിനെ പറ്റി ഏകദേശമൊരു ധാരണ തനിക്ക് വന്നിരുന്നതായിട്ടാണ് ആര്യ പറയുന്നത്. ശനിയും ഞായറും വരുന്ന അവതാരകന്‍ മോഹന്‍ലാല്‍ സംസാരിക്കുന്ന രീതിയില്‍ നിന്നുമാണ് ചില സൂചനകള്‍ കിട്ടിയിരുന്നത്.
അങ്ങനെ താന്‍ മത്സരിച്ച സീസണില്‍ ഡോ. രജിത് കുമാര്‍ വിന്നറായേക്കുമെന്ന സൂചന ലഭിച്ചിരുന്നതായിട്ടാണ് ആര്യ പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ബിഗ് ബോസ് വീടിനകത്തെ സംഭങ്ങളെ കുറിച്ച് കൂടി സൂചിപ്പിച്ചിരിക്കുന്നത്.

'ബിഗ് ബോസിനകത്ത് നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല പുറത്ത് കാര്യങ്ങള്‍ നടക്കുന്നത്. ശരിക്കും അകത്ത് നടക്കുന്നതിന്റെ നേര്‍വിപരീതമാണ് പുറത്തുള്ളത്. ഒരിക്കലും നമ്മളുടെ ചിന്തകളില്‍ പോലുമില്ലാത്ത കാര്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ നടന്ന് കൊണ്ടിരിക്കുക. എന്റെ അഭിപ്രായത്തില്‍ ബിഗ് ബോസ് ഷോ നടക്കുന്നത് വീടിനകത്തല്ല, പുറത്താണ്.
വീടിനുള്ളില്‍ നില്‍ക്കുന്ന ഞങ്ങളെ പോലെയുള്ള മത്സരാര്‍ഥികള്‍ വെറും ഡമ്മി പീസുകളാണ്. പുറത്താണ് കളി മുഴുവന്‍. ടീമുകള്‍, ആര്‍മി, യൂട്യൂബ് ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും അടി, ചെളി വാരി എറിയുന്നു, തെറിവിളി, ബഹളം, ഇതൊന്നും ഞങ്ങള്‍ അറിയുന്നില്ല.
നമ്മള്‍ അകത്ത് ഇവന്‍ ഈ ആഴ്ച ഡൗണ്‍ ആയിരുന്നു. അവനെ വേഗം എലിമിനേറ്റ് ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ പുറത്ത് അതിലും വലിയ കളി നടക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ വിന്നറാവാന്‍ പോകുന്നത് ഡോ. രജിത് കുമാറാണെന്ന് ഏകദേശം തോന്നിയിരുന്നു. ഷോ പകുതിയായപ്പോള്‍ തന്നെ വിജയസാധ്യത മനസിലായി തുടങ്ങി.

അദ്ദേഹത്തിന്റെ ആ പോക്ക് കണ്ടപ്പോഴാണ് അങ്ങനെ മനസിലായത്. ലാലേട്ടന്‍ പറയുന്ന കാര്യങ്ങളില്‍ നിന്നുമാണ് നമുക്ക് ഓരോ ആശയങ്ങള്‍ ലഭിക്കുന്നത്. ലാലേട്ടന്‍ പറയുന്ന കാര്യങ്ങളും അവിടെയുള്ള ഓഡിയന്‍സിന്റെ റെസ്പോണ്‍സും അനുസരിച്ചാണ് നമുക്ക് ഏകദേശം കാര്യങ്ങളെ പറ്റിയൊരു ധാരണ ഉണ്ടാവുന്നത്.
ഞങ്ങളുടെ സീസണില്‍ കുറേ പേര്‍ പുറത്ത് പോയി, എന്നിട്ട് തിരിച്ച് വന്നു, അതില്‍ നിന്നുമൊക്കെ പുറത്തെ കാര്യങ്ങള്‍ എങ്ങനെയാണെന്ന് മനസിലായി തുടങ്ങി. പുറത്ത് പോയി വന്നവര്‍ അതിനെ പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളില്‍ നിന്നും മനസിലാവും. പിന്നെ വളരെ ഓപ്പണ്‍ ആയിട്ട് അല്ലെങ്കിലും ചെറിയ സൂചനകളൊക്കെ അവര്‍ തന്നിരുന്നു. അപ്പോള്‍ നമുക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസിലാവും.
ഈ സീസണിന്റെ വിന്നര്‍ രജിത് കുമാര്‍ സാറാണെന്ന് ഞാനും ഉറപ്പിച്ചിരുന്നു. പക്ഷേ ചില സാഹചര്യങ്ങള്‍ കാരണം സാറിന് പുറത്ത് പോകേണ്ടി വന്നു. അതിന് ശേഷം ആരായിരിക്കും വിജയിക്കുക എന്നതിനെ പറ്റി യാതൊരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നെ പുറത്തെ കാര്യം ഒന്നും അറിയാന്‍ സാധിച്ചില്ലെന്നും', ആര്യ സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











