ലാലേട്ടന്‍ സല്‍മാന്‍ ഖാനെ പോലെ സംസാരിച്ചാല്‍ അദ്ദേഹത്തിന്റെ വീട് കത്തിക്കും; ബിഗ് ബോസ് ആരാധകരെ പറ്റി ആര്യ

ബഡായ് ബംഗ്ലാവിലെ ആര്യയില്‍ നിന്നും ആര്യ വെമ്പാല എന്ന പേരിലേക്കാണ് നടി പോയത്. ബിഗ് ബോസില്‍ പോയതോട് കൂടിയായിരുന്നു ആര്യയ്ക്ക് ഇങ്ങനൊരു പേര് ലഭിക്കുന്നത്. ഇന്നും ഇതേ കാര്യം പറഞ്ഞ് കളിയാക്കുന്നവരുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.

മുന്‍പ് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് അഭിമുഖത്തില്‍ ആര്യ പറയുന്നത്. മാത്രമല്ല സല്‍മാന്‍ ഖാനെ പോലെ അവതാരകനായ മോഹന്‍ലാല്‍ മാറിയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കുമെന്നാണ് നടി ചൂണ്ടി കാണിക്കുന്നത്. അതിന്റെ കാരണവും ആര്യ സൂചിപ്പിച്ചു.

 arya-photo

'പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല. മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകള്‍ അതിനെ കാണുന്ന രീതിയാണ് പ്രശ്‌നം. എല്ലാവരും ഇതൊക്കെ വളരെ വ്യക്തിപരമായി എടുക്കുകയാണ്. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി. ചാനലിനെയോ ഷോയെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്. എത്രയോ വര്‍ഷമായി ഇതിങ്ങനെ നടക്കുന്നുണ്ട്. പക്ഷേ ഇത് നല്ലൊരു മാര്‍ക്കറ്റായി നമ്മുടെ ആളുകള്‍ മാറ്റി.

പിആര്‍ വര്‍ക്കുകള്‍, യൂട്യൂബ് ചാനലുകള്‍ തുടങ്ങി വലിയൊരു മാര്‍ക്കറ്റായി ബിഗ് ബോസ് മാറി. ഷോ യിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബിഗ് ബോസില്‍ പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് അറിയാം. അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്. അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്.

ഇതെല്ലാമായതോടെ ബിഗ് ബോസിനോട് എനിക്കുണ്ടായിരുന്ന ആ ഇഷ്ടമങ്ങ് പോയി. അടുത്ത സീസണിനെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നില്ല. സമയം ഉണ്ടെങ്കില്‍ കാണും എന്നല്ലാതെ സ്ഥിരമായി ഷോ കാണാനും സാധ്യത കുറവാണ്.

ലാലേട്ടന്‍ ഒന്നും ചെയ്യാതിരുന്നിട്ട് പോലും ആ മനുഷ്യനെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്. അദ്ദേഹം ബിഗ് ബോസിന്റെ അവതാരകനായി എന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള അബ്യൂസുകളൊക്കെ നേരിടേണ്ടി വരുന്നത്. ചിലരുടെ പ്രിയപ്പെട്ട മത്സരാര്‍ഥി ചെയ്ത കാര്യം തെറ്റാണെന്ന് ലാലേട്ടന്‍ ചൂണ്ടി കാണിച്ചാല്‍ പിന്നെ ഒരാഴ്ചത്തെ മൊത്തം ട്രോളും പരിഹാസവും അദ്ദേഹത്തിനായിരിക്കും.

അങ്ങനെയുള്ളപ്പോള്‍ സല്‍മാന്‍ ഖാനൊക്കെ ചെയ്യുന്നത് പോലെ ലാലേട്ടന്‍ ചെയ്യാന്‍ നിന്നാല്‍ ആളുകള്‍ വീട് കത്തിക്കും. ആ അവസ്ഥയാണ്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്', ആര്യ വ്യക്തമാക്കുന്നു.

arya-pic

'ഞങ്ങളുടെ സീസണില്‍ എനിക്ക് മഞ്ജു ചേച്ചി, വീണ നായര്‍, ഫുക്രു, രേഷ്മ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം കിട്ടിയത്. അന്ന് ലഭിച്ചത് വെച്ച് നോക്കുമ്പോള്‍ ഇന്ന് കുറവാണ്. പക്ഷേ ഇപ്പോഴും ഇതൊക്കെ പൊക്കി എടുത്ത് കൊണ്ട് വരുന്നവരുണ്ട്.

ബിഗ് ബോസില്‍ കിടിലന്‍ ഗെയിമുമായി വന്നവരെ കുറിച്ചും തനിക്ക് ഇഷ്ടം തോന്നിയവരെ പറ്റിയും ആര്യ സൂചിപ്പിച്ചിരുന്നു. ഞങ്ങളുടെ സീസണില്‍ ഏറ്റവും നന്നായി ഗെയിം കളിച്ച ആള്‍ ഡോ. രജിത് കുമാറാണ്. നാലാം സീസണില്‍ ഡോ. റോബിന്‍ രാധകൃഷ്ണനാണ്. ഇവര്‍ രണ്ടാളും നല്ല ഗെയിമേഴ്‌സാണ്. വ്യക്തിപരമായി അവരുടെ ആശയങ്ങളുമയി എനിക്ക് യോജിക്കാന്‍ സാധിച്ചിട്ടില്ല.

പിന്നെ വ്യക്തിപരമായി ഇഷ്ടം തോന്നിയ മത്സരാര്‍ഥി രഞ്ജിനി ഹരിദാസാണ്. പിന്നെ റിയാസ് സലിം ഉണ്ട്. അവന്‍ പെര്‍ഫെക്ടാണ്. എന്നെ സംബന്ധിച്ച് ഇഷ്ടം കൂടുതലുള്ള മത്സരാര്‍ഥിയായിരുന്നു റിയാസ്. ദില്‍ഷയും നന്നായി ചെയ്തു. നൂറ് ദിവസം പിടിച്ച് നിന്ന് അവള്‍ വിജയിച്ചു. അതും അഭിനന്ദനാര്‍ഹമാണ്. പക്ഷേ റിയാസിനോട് കൂടുതല്‍ ഇഷ്ടമുള്ളതായി', ആര്യ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X