ആദ്യം കണ്ടത് എട്ട് വർഷം മുമ്പ്, നിങ്ങൾ കരുതുന്നതുപോലെയല്ല... അദ്ദേഹം എന്റെ ചക്കര; ഭർത്താവിനെ കുറിച്ച് ആര്യ!
അടുത്തിടെ ഏറ്റവും കൂടുതൽ വൈറലായ ഒരു വിവാഹമായിരുന്നു സീരിയൽ താരവും നർത്തകിയുമായ ആര്യ പാർവതിയുടേത്. വലിയ ആർഭാടവും ആഘോഷവും ഇല്ലാതെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങായിരുന്നു. നടനും മോഡലുമായ ദിലീപാണ് ആര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും ഭർത്താവിന്റെ വ്യക്തിത്വത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ആര്യ.
ഇൻസ്റ്റഗ്രാമിലെ ക്യു ആൻ്റ് എ വഴിയാണ് പുതിയ വിശേഷങ്ങൾ താരം പങ്കിട്ടതും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതും. മാര്യേജ് ലൈഫ് എങ്ങനെ പോകുന്നു. കുഞ്ഞനിയത്തിക്ക് എന്തുണ്ട് വിശേഷം എന്നായിരുന്നു ആദ്യം വന്ന ചോദ്യം. ജീവിതം വളരെ നന്നായി പോകുന്നു. പാലു സുഖമായിരിക്കുന്നു. അവളുടെ ചേട്ടന്റെ കൂടെ ആവേശത്തിലാണ് ആര്യ കുറിച്ചു.

മെറൂൺ നിറത്തിലുള്ള പട്ടുസാരിയായിരുന്നു ആര്യ വിവാഹത്തിന് ധരിച്ചത്. മുഹൂർത്ത സാരിയെ കുറിച്ചും വിവാഹ മോതിരത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയായിരുന്നു... ജയലക്ഷ്മിയിൽ നിന്നാണ് വിവാഹ സാരി വാങ്ങിയത്. 26000 രൂപയാണ് വില. തൃപ്പൂണിത്തറയിലെ ഭീമ ജ്വല്ലറിയിൽ നിന്നാണ് വിവാഹ മോതിരം വാങ്ങിയത്. ഞങ്ങൾ തിരഞ്ഞെടുത്തത് വളരെ ലളിതമായ ഒരു മോതിരമാണ്. പേര് കൊത്തിവച്ച ഒന്നല്ല.
മറിച്ച് ഒരു വജ്ര മോതിരമാണ് താരം പറഞ്ഞു. മുമ്പുണ്ടായിരുന്നതുപോലെ ഡാൻസ് വീഡിയോകൾ തുടർന്നും ഇടണമെന്ന് ചിലർ ആര്യയോട് ആവശ്യപ്പെട്ടു. എനിക്ക് ഡാൻസ് ചെയ്യാൻ സമയമില്ലാത്തതുകൊണ്ടോ അത് ചെയ്യാൻ എനിക്ക് മടിയായതുകൊണ്ടോ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്.
അതിനിടയിൽ എനിക്ക് എല്ലാം കുറച്ചുകൂടി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാൻ വലിച്ചുകൊണ്ടുപോകുകയാണ് ആര്യ മറുപടിയായി പറഞ്ഞു. ഭർത്താവ് ദിലീപ് ഇൻട്രോവേർട്ടാണോ എന്നുള്ള ചോദ്യത്തിനും ആര്യ മറുപടി പറഞ്ഞു. അദ്ദേഹം ഒരു അന്തർമുഖനായ വ്യക്തിയല്ല. വളരെ കംഫേർട്ടബിളായ വ്യക്തിയാണ്. വൈകാരികമായി അടുപ്പമുള്ളവരോട് ധാരാളം സംസാരിക്കും. അത്യാവശ്യമുള്ളപ്പോൾ മാത്രം കുറച്ച് സംസാരിക്കും.
അതിലുപരി അദ്ദേഹം എന്റെ ചക്കരയാണ് ആര്യ പറഞ്ഞു. വിവാഹ വീഡിയോകൾ പുറത്ത് വന്നപ്പോൾ ദിലീപ് ഒരു റെഡ് ഫ്ലാഗാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ആളുകൾ കുറിച്ചിരുന്നു. ഇരുവരും തമ്മിൽ ഒരു കെമിസ്ട്രിയുള്ളതായി തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. എന്നാൽ സോഷ്യൽമീഡിയ പ്രവചിച്ചത് പോലൊരു ആളല്ല ദിലീപെന്ന് ആര്യയുടെ മറുപടിയിൽ വ്യക്തമാണ്.

മോഹിനിയാട്ടം ഡാൻസ് ഫോമുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആര്യ മറുപടി നൽകി. ഭർത്താവിനെ എവിടെ വെച്ചാണ് കണ്ടുമുട്ടിയത്? നിങ്ങളുടെ പ്രണയകഥ എങ്ങനെ ആരംഭിച്ചു എന്ന ചോദ്യത്തിന് എട്ട് വർഷങ്ങൾക്ക് മുമ്പ് ചെമ്പട്ട് എന്ന ഏഷ്യാനെറ്റ് സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. ആ സമയത്ത് ഞങ്ങൾ പ്രണയത്തിലായിരുന്നില്ലെന്ന് ആര്യ പറഞ്ഞു. നാല് മാസം മുമ്പാണ് ആര്യയുടെ വിവാഹം തീരുമാനിച്ചത്.
ദിലീപിന്റെ ജാതകത്തിൽ ചില പ്രശ്നങ്ങളുള്ളതുകൊണ്ട് എടുപിടീന്ന് വിവാഹം നടത്തേണ്ടി വന്നുവെന്ന് ആര്യയുടെ അമ്മയും അടുത്തിടെ വ്ലോഗിൽ വിവാഹ വിശേഷങ്ങൾ പങ്കിടവെ പറഞ്ഞിരുന്നു. ഉപരി പഠനം പൂർത്തിയാക്കിയ ആര്യയ്ക്ക് ഇപ്പോൾ സ്വന്തമായൊരു ഡാൻസ് അക്കാദമിയുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകളുടെ വീഡിയോകൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
തന്റെ 23-ാം വയസിൽ കുഞ്ഞനുജത്തി പാലു ജനിച്ച വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമ്മയുടെ 47-ാം വയസിൽ ജനിച്ച അനിയത്തിയെ തന്റെ മകളെപ്പോലെയാണ് ആര്യ പരിപാലിക്കുന്നത്.


Click it and Unblock the Notifications
















