മകളെ കൊണ്ടുപോകുന്നില്ലേ?, ചെറുക്കൻ റെഡ് ഫ്ലാഗ്... ശരീരഭാഷയിൽ അതുണ്ട്; ആര്യ പാർവതിയുടെ വിവാഹവും ചർച്ചകളും!
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ വിവാഹം. നടനും മോഡലുമായ ദിലീപാണ് ആര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് കയ്യിൽ മെഹന്ദിയണിഞ്ഞ് സന്തോഷവതിയായിരിക്കുന്ന ഫോട്ടോകളും വീഡിയോയും ആര്യ പങ്കിട്ടിരുന്നു. അപ്പോൾ മാത്രമാണ് താരത്തിന്റെ പ്രേക്ഷകർക്ക് വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളും സൂചനകളുമാണെന്ന് മനസിലായത്. ഇരുപത്തിയാറ് വയസാണ് ആര്യയുടെ പ്രായം.
മോഹിനിയാട്ടം നർത്തകിയായ ആര്യ ബാംഗ്ലൂരിൽ നിന്നാണ് ഉപരി പഠനം പൂർത്തിയാക്കിയത്. ശേഷം കേരളത്തിൽ വിവിധ ഇടങ്ങളിലായി മോഹിനിയാട്ടത്തിന് വേണ്ടി ഡാൻസ് സ്കൂളും ആരംഭിച്ചു. കുട്ടികളും മുതിർന്നവരും അടക്കം നിരവധിപേർ ഇപ്പോൾ ആര്യയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടം പരിശീലിക്കുന്നുണ്ട്.

പൊതുവെ നടക്കാറുള്ള സെലിബ്രിറ്റി വെഡ്ഡിങിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ആര്യയുടെ വിവാഹം. ചടങ്ങുകൾ ലളിതമായിരുന്നു. പതിവായി കണ്ട് വരാറുള്ള കാട്ടിക്കൂട്ടലുകൾ ഒന്നും തന്നെ ആര്യയുടെ വിവാഹത്തിന് ഉണ്ടായിരുന്നില്ല. ആർഭാടം നിറഞ്ഞ വിവാഹനിശ്ചയം, ലക്ഷങ്ങൾ പൊടിച്ചുള്ള ഹൽദി, മെഹന്ദി, സംഗീത് നൈറ്റ് ഒന്നും തന്നെ ആര്യയുടെ വിവാഹത്തിന് മുന്നോടിയായി ഉണ്ടായിരുന്നില്ല.
ആര്യയുടേയും ദിലീപിന്റെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. താലികെട്ടിനുശേഷം ദിലീപിന്റെ വീട്ടിൽ ഒരു വിവാഹസൽക്കാരവും ഉണ്ടായിരുന്നു. താലികെട്ടിൽ പങ്കെടുക്കാൻ കഴിയാതെ പോയവർ വിവാഹസൽക്കാരത്തിന് എത്തി വധൂവരന്മാർക്ക് ആശംസകൾ നേർന്നു. സ്വർണ്ണാഭരണ വിഭൂഷിതയൊന്നും ആയിരുന്നില്ല ആര്യ പാർവതി.
മെറൂൺ നിറത്തിലുള്ള സിംപിൾ സാരിയിലാണ് കതിർ മണ്ഡപത്തിലേക്ക് ആര്യ എത്തിയത്. സാരിക്ക് ഇണങ്ങുന്ന ഒരു മാലയും ചോക്കറും അണിഞ്ഞ് സിപിംൾ ഹെയർ സ്റ്റൈലിൽ സുന്ദരിയായിരുന്നു. ഇമിറ്റേഷൻ ആഭരണങ്ങളായിരുന്നു ആര്യ കൂടുതലായും ഉപയോഗിച്ചിരുന്നത്. ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ആര്യ പിന്നീട് നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ബിരുദവും നേടി. ആര്യയുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറി. ഏറെയും ചർച്ചയായത് അനിയത്തിയെ ചേർത്ത് പിടിച്ചുള്ള ആര്യയുടെ വീഡിയോ ആയിരുന്നു.

താരത്തിന് മൂന്ന് വയസുകാരിയായ ഒരു സഹോദരിയുണ്ടെന്ന് നടിയെ ഫോളോ ചെയ്യാത്തവർക്ക് അറിയില്ല. അതിനാൽ തന്നെ ഒപ്പമുള്ളത് മകളാണോ?, മകളെ കൂടെ കൂട്ടുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞു. വരന്റെ വീട്ടിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ആര്യ അനിയത്തിയെ കെട്ടിപിടിച്ച് കരഞ്ഞിരുന്നു. അത് കണ്ടാണ് പലരും മകളാണെന്ന് തെറ്റിദ്ധരിച്ചത്.
ഇരുപത്തിമൂന്നാം വയസിലാണ് ആര്യയ്ക്ക് അനിയത്തി പിറന്നത്. അമ്മയ്ക്കൊപ്പം ലേബർ റൂമിൽ കയറിയ അനുഭവം ആര്യ തന്നെ മുമ്പ് പങ്കുവെച്ചത് വൈറലായിരുന്നു. കുഞ്ഞനിയത്തിത്ത് ചേച്ചിയായിട്ടല്ല. അമ്മയായിട്ട് തന്നെയാണ് ആര്യ സ്നേഹിക്കുന്നതും ചേർത്ത് പിടിക്കുന്നതും. ചേച്ചിയമ്മയുടെ റോൾ തന്നെയാണ് ആര്യയ്ക്ക്.
അതുപോലെ വരൻ ദീലിപിനെ കുറിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നു. ആര്യയും ദിലീപുമായി ഒരു കെമിസ്ട്രിയുള്ളതായി വിവാഹ വീഡിയോകൾ കണ്ടപ്പോൾ തോന്നിയില്ലെന്നാണ് ചിലർ കുറിച്ചത്. എനിക്ക് തോന്നിയതായിരിക്കാം... പക്ഷെ ആര്യയുടെ വരൻ ഒരു റെഡ് ഫ്ലാഗാണെന്ന് മനസ് പറയുന്നു. റീലുകളിൽ നിന്ന് അവരുടെ വിവാഹത്തിന്റെ ചില ഭാഗങ്ങൾ കണ്ടു.
വരന്റെ ശരീരഭാഷയും മനോഭാവവും കാണുമ്പോഴും റെഡ് ഫ്ലാഗായി തോന്നി എന്നാണ് ചിലർ കുറിച്ചത്. മുമ്പ് ആര്യയ്ക്കൊപ്പം ചില റീലുകളിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമാണോ വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമാണോയെന്നത് വ്യക്തമല്ല.


Click it and Unblock the Notifications











