ഭർത്താവ് വരും മുമ്പ് സമയം കണ്ടെത്തിയാണ് ആ അമ്മമാർ എല്ലാം ചെയ്യുന്നത്, ഇത് എന്റെ പുതിയ യാത്ര; ആര്യ പാർവതി

ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്കും നടിയും നർത്തകിയുമായ ആര്യ പാർവതി സുപരിചിതയാണ്. രണ്ട് വർഷം മുമ്പാണ് ആര്യക്ക് ഒരു കുഞ്ഞ് അനിയത്തി പിറന്നത്. ഇരുപത്തിമൂന്നാം വയസിൽ ആര്യ വല്യേച്ചിയായത് അന്ന് വലിയ വാർത്തയായിരുന്നു. അനിയത്തി ആദ്യ വരും വരെ ആര്യയായിരുന്നു കുടുംബത്തിലെ ഏക സന്തതി. ഇപ്പോൾ ആദ്യയ്ക്ക് ചേച്ചി മാത്രമല്ല മറ്റൊരു അമ്മ കൂടിയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ ആര്യ കുടുംബത്തിനും സഹോദരിക്കും ഒപ്പം പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ. യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്ന സന്തോഷം ആര്യ പങ്കുവെച്ചത്. അത് മറ്റൊന്നുമല്ല എല്ലാ നർത്തർക്കും ഉള്ള സ്വപ്നമായ ഡാൻസ് സ്റ്റുഡിയോ ആര്യയും സ്വന്തമായി ആരംഭിക്കുകയാണ്.

Arya Parvathy

ആദ്യത്തെ ബ്രാഞ്ച് വൈക്കത്താണ് തുടങ്ങുന്നത്. പ്രായഭേദമന്യേ ആർക്കും ക്ലാസിൽ ചേരാം. മോഹിനിയാട്ടം മാത്രമാണ് ആര്യ പഠിപ്പിക്കുന്നത്. ബാം​ഗ്ലൂരിൽ ഉപരി പഠനത്തിന് ചേർന്നശേഷം ഓൺലൈനായി ആര്യ മോഹിനിയാട്ടം ക്ലാസ് എടുത്തിരുന്നു. അന്ന് മുതൽ നടി കണ്ട സ്വപ്നമാണ് ഓഫ് ലൈൻ ക്ലാസുകൾ നടത്താനായി ഒരു സ്ഥാപനം എന്നത്.

പാലുവും അച്ഛനും അമ്മയും ഒന്നും ഒപ്പമില്ലാതെ ഞാൻ എന്തുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. വേറൊന്നും കൊണ്ടല്ല എനിക്ക് ഒരു അനൗൺസ്മെന്റുണ്ട് എല്ലാവരോടും പറയാൻ വേണ്ടി. അത് നിങ്ങളുമായി ഷെയർ ചെയ്യാൻ ഞാൻ വളരെ എക്സൈറ്റഡാണെന്ന് പറഞ്ഞുകൊണ്ടാണ് ആര്യയുടെ വീഡിയോ ആരംഭിക്കുന്നത്. ഞാൻ മോഹിനിയാട്ടം പഠിച്ച് പെർഫോം ചെയ്ത് വരുന്നയാളാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം.

അങ്ങനൊരാളെ സംബന്ധിച്ച് സ്വന്തമായി ഒരു ഡാൻസ് സ്റ്റുഡിയോ എന്നത് സ്വപ്നം തന്നെയാണ്. ഞാനും അതുപോലൊരു സ്റ്റുഡിയോ സ്വന്തമായി ആരംഭിക്കാൻ പോവുകയാണ്. മോഹിനിയാട്ടത്തിന് വേണ്ടി മാത്രമുള്ള സ്പേസാണ്. അത് എല്ലാവരേയും ഒന്ന് അറിയിക്കാമെന്ന് കരുതി. ബാം​ഗ്ലൂരിൽ പഠിക്കാൻ പോയപ്പോൾ മുതൽ ഞാൻ മോഹിനിയാട്ടം ഓൺലൈൻ ക്ലാസുകൾ എടുക്കുന്നുണ്ട്.

ആര്യ മോഹനം എന്നായിരുന്നു പേര്. കൊവിഡ് കാലത്തായിരുന്നു ഓൺലൈൻ ക്ലാസുകൾ എടുത്തിരുന്നത്. ഇപ്പോൾ നല്ല സമയം വന്നതുകൊണ്ട് ഓഫ് ലൈൻ ക്ലാസിന് വേണ്ടി ഒരു ഡാൻസ് സ്കൂൾ തുടങ്ങുകയാണ്. മോഹിനിയാട്ടത്തിന് വേണ്ടി മാത്രമാണ്. എനിക്കും ഓഫ് ലൈൻ ക്ലാസുകൾ എടുക്കുന്നതിനോടാണ് താൽപര്യം. വൈക്കത്താണ് ആദ്യത്തെ ബ്രാഞ്ച് തുടങ്ങുന്നത്.

Arya Parvathy

മോഹിനിയാട്ടം പഠിക്കാൻ താൽപര്യമുള്ളവർക്കെല്ലാം വരാം. ഏപ്രിൽ 25നാണ് സ്റ്റുഡിയോയുടെ ഉദ്ഘാടനം. രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. പ്രായപരിധിയില്ല. കല പഠിക്കാൻ ആ​ഗ്രമുള്ളവർക്കെല്ലാം വരാം. ആ​ഗ്രഹങ്ങൾ ഒന്നും മനസിൽ വെക്കരുത്. എന്നോട് പലപ്പോഴും ക്ലാസ് എടുക്കുമ്പോൾ വീട്ടമ്മമാർ പറഞ്ഞ് കേൾക്കാറുണ്ട് ഭർത്താവ് വരും മുമ്പ് ക്ലാസ് എടുത്ത് തീർത്ത് വിടണം എന്നൊക്കെ.

അത്തരം സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും അവർ അവർക്ക് വേണ്ടി സമയം കണ്ടെത്തുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടെംപിൾ ഓർണമെന്റ്സിന്റെ റെന്റലും ആരംഭിക്കുന്നുണ്ട്. എല്ലാവരുടേയും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നു. പുതിയൊരു യാത്ര ആരംഭിക്കാൻ പോവുകയാണ് എന്നാണ് ആര്യ പറഞ്ഞത്.

നിരവധി പേരാണ് ആര്യ പാർവതിക്ക് ആശംസകൾ നേർന്ന് എത്തിയത്. നൃത്തം ആര്യയുടെ ജീവവായുവാണ്. സം​ഗീതത്തിലും ആര്യയ്ക്ക് വാസനയുണ്ട്. ആര്യയുടേത് ഒരു കലാകുടുംബമാണ്. അമ്മയും അനിയത്തിയും വരെ കലയോട് ചായ്വുള്ളവരാണ്. കുഞ്ഞ് അനിയത്തിയേയും ആര്യ ചെറിയ രീതിയിൽ നൃത്തം പഠിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ആര്യ പാര്‍വതി സ്‌കൂള്‍ കലോത്സവങ്ങളില്‍ ഒരു കാലത്ത് തിളങ്ങി നിന്ന പ്രതിഭയാണ്. മോഹിനിയാട്ടത്തിലൂടെ ഒന്നാം സ്ഥാനം നേടിയിട്ടുമുണ്ട്. പിന്നാലെയാണ് ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് കടന്നത്.

ഇളയവള്‍ ഗായത്രി എന്ന സീരിയലിലും ആര്യ അഭിനയിച്ചു. ഉപരി പഠനത്തിലേക്ക് കടന്നതോടെയാണ് നടി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തത്. ബാം​ഗ്ലൂർ രേവ യൂണിവേഴ്സിറ്റിയിലാണ് ആര്യ പഠിച്ചത്. താരത്തെ കലാരം​ഗത്തേക്ക് കൊണ്ടുവരാൻ‌‍ ഏറ്റവും കൂടുതൽ ത്യാ​ഗം സഹിച്ചത് മാതാപിതാക്കളാണ്. മകളെ കല പഠിപ്പിച്ചതിന്റെ പേരിൽ കേട്ട അവഹേളനങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ ആര്യയുടെ അമ്മ തന്നെ തുറന്ന് പറഞ്ഞിരുന്നു.

ആര്യ എനിക്കൊരു അസറ്റാണ്. കലയ്ക്ക് പിന്നാലെ നടക്കാൻ ഞങ്ങൾ‌ക്ക് വേണ്ട എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കി തന്നിരുന്നത് എന്റെ ഭർത്താവാണ്. ആര്യ കലയിലേക്ക് ഇറങ്ങിയ സമയത്ത് വേദന നൽകുന്ന ഒരുപാട് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തുള്ളിക്കാൻ കൊണ്ടുപോയിട്ട് എപ്പോഴാണ് വന്നത് എന്നൊക്കെ പണ്ട് ചിലർ ചോദിക്കുമായിരുന്നു. ഇപ്പോൾ ആര്യ മോഹിനിയാട്ടത്തിൽ അറിയപ്പെടാൻ തുടങ്ങിയപ്പോൾ ആ വേദന ഞാൻ മറന്നു. ഇളയ മകൾ പാലുവിന് കഴിവുണ്ടെങ്കിൽ അവൾക്ക് വേണ്ടിയും ഞാൻ ആര്യയ്ക്ക് ഒപ്പം നടന്നത് പോലെ നടക്കും.

ആര്യയെ കുറിച്ച് ആര് എന്നോട് കുറ്റം പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം എനിക്ക് ആര്യ നന്നായി അറിയാം. പാലുവിന്റെ കാര്യത്തിൽ എനിക്ക് ഭയമില്ല. കാരണം ഞാൻ നോക്കുന്നത് പോലെ തന്നെ ആര്യ പാലുവിനെ നോക്കുമെന്ന് എനിക്ക് ഉറപ്പാണ്. ആര്യയുടെ ഇഷ്ടങ്ങൾ തന്നെയാണ് പാലുവിനും. കലയിലും ആര്യയെ പോലെയാണ് പാലു. പാട്ടും ഡാൻസുമെല്ലാമുണ്ട്. സപ്തസ്വരങ്ങൾ വരെ ഇപ്പോഴെ പാലു പറയും. എപ്പോഴും പാട്ടും ഡാൻസുമൊക്കെയുള്ള വീട്ടിൽ ജീവിക്കുക എന്നത് ഒരു പുണ്യമാണ്.

നല്ല കലയുള്ള കുട്ടിയായിരിക്കണമേയെന്നാണ് പാലുവിനെ ​ഗർഭിണിയായിരുന്ന സമയങ്ങളിൽ ഞാൻ പ്രാർത്ഥിച്ചിരുന്നത്. ഞാൻ എന്ത് പഠിക്കാൻ പറ‍ഞ്ഞാലും ആര്യ പഠിക്കും. പറ്റില്ലെന്ന് ഒരിക്കൽ പോലും അവൾ പറഞ്ഞിട്ടില്ലെന്നുമാണ് ആര്യയുടെ അമ്മ ദീപ്തി മക്കളെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്. ആര്യയ്ക്ക് കലപോലെ തന്നെ പ്രിയപ്പെട്ടതാണ് കുടുംബവും. കുടുംബമാണ് എനിക്കെല്ലാം. അതുകൊണ്ട് തന്നെ വലിയ ഫ്രണ്ട്സ് സർക്കിളൊന്നും ഇല്ല.

ഞങ്ങൾ ഏത് ഡ്രസ്സിടണമെന്ന് പോലും തീരുമാനിക്കുന്നത് അമ്മയാണ്. അമ്മ പറയുന്നതേ ഞങ്ങൾ ചെയ്യാറുള്ളു. എനിക്കൊരു പ്രശ്നമുണ്ടെങ്കിൽ‌ ഞാൻ ആദ്യം വിളിക്കുന്നതും അമ്മയേയാണ്. അമ്മ തന്നതാണ് ഇപ്പോൾ എനിക്കുള്ള ജീവിതം. എന്റെ സ്റ്റുഡന്റ്സിന്റെ അമ്മമാർ എന്നോട് സംസാരിക്കുമ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വരിക എന്നാണ് കുടുംബത്തെ കുറിച്ചും കലയ്ക്ക് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ചും സംസാരിക്കവെ ആര്യ ഒരിക്കൽ പറഞ്ഞത്.

അമ്മ നാൽ‌പ്പത്തിയേഴാം വയസിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്നത് ആര്യ ശരിക്കും സെലിബ്രേറ്റ് ചെയ്തിരുന്നു. കുറച്ചിലായോ നാണക്കേടായോ ആര്യയ്ക്ക് തോന്നിയിട്ടില്ല. അമ്മ ലേബർ റൂമിൽ ആയിരുന്നപ്പോൾ‌ ഒപ്പം നിന്നതും ആര്യയായിരുന്നു. പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ചശേഷവും അമ്മയ്ക്കൊപ്പമുള്ള വീഡിയോകൾ പങ്കുവെച്ചപ്പോഴും വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന താരം കൂടിയാണ് ആര്യ. പല കമന്റുകളും കുടുംബാം​ഗങ്ങൾ കാണാതെ ആര്യ തന്നെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യുമായിരുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X