twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    Arya: ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെയുള്ള കുരുക്ക് മുറുകുന്നു, പരാതിയില്‍ നടപടി!

    |

    ചാനലുകളില്‍ നിന്നും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഐറ്റമായി മാറിയിരിക്കുകയാണ് റിയാലിറ്റി ഷോകള്‍. പാട്ടും ഡാന്‍സും കോമഡിയും നൃത്തവും അറിവും എന്നുവേണ്ട പല കാര്യങ്ങളുമായി ബന്ധപ്പെട്ട പരിപാടികളാണ് ചാനലുകളില്‍ പ്രേക്ഷപണം ചെയ്യുന്നത്. എന്നാല്‍ അടുത്തിടെയാണ് ജീവിത പങ്കാളിയെ ലഭിക്കുന്നതിനായി റിയാലിറ്റി ഷോ തുടങ്ങിയത്. തെന്നിന്ത്യന്‍ താരം ആര്യയാണ് സ്വന്തം വിവാഹം നടത്തുന്നതിന് വേണ്ടി റിയാലിറ്റി ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

    മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങള്‍ക്ക് വെല്ലുവിളി തന്നെ! ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമകള്‍!

    Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!Mamankam: മാമാങ്കത്തില്‍ ഡ്യൂപ്പിനെ വേണ്ടെന്ന് മമ്മൂട്ടി, അങ്ങനെ ആ വിമര്‍ശനവും പാഴായി!

    തമിഴിലും മലയാളത്തിലുമായി പ്രക്ഷേപണം ചെയ്യുന്ന പരിപാടിയില്‍ 16 പേരാണ് പങ്കെടുക്കാനെത്തിയത്. എലിമിനേഷനിലൂടെ ചില മത്സാര്‍ത്ഥികള്‍ പിന്‍വാങ്ങിയിരുന്നു. പരിപാടിയുടെ ഭാഗമായി മത്സരാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയ്ക്ക് രൂക്ഷമായ വിമര്‍ശനവും എതിര്‍പ്പുമായിരുന്നു ലഭിച്ചത്. പരിപാടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പരിപാടിയുടെ ഉദ്ദേശത്തെക്കുറിച്ചാണ് പലരും സംശയമുയര്‍ത്തിയിട്ടുള്ളത്.

    പരിപാടിക്കെതിരെ കുരുക്ക് മുറുകുന്നു

    പരിപാടിക്കെതിരെ കുരുക്ക് മുറുകുന്നു

    സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പരിപാടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മധുര ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോടതി സെന്‍സര്‍ ബോര്‍ഡിനും സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനുമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

    ആര്യയ്ക്കും അവതാരകയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യം

    ആര്യയ്ക്കും അവതാരകയ്ക്കുമെതിരെ നടപടി വേണമെന്ന ആവശ്യം

    പരിപാടി പിന്‍വലിക്കുന്നത് കൂടാതെ ആര്യയ്ക്കും അവതാരകയായ സംഗീതയ്ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാനകിയമ്മാളിന്റെ നേതൃത്തിലുള്ളവരാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ത്തന്നെ രൂക്ഷവിമര്‍ശനവും എതിര്‍പ്പും നേരിടേണ്ടി വന്നിരുന്നു. പരിപാടിയുടെ ലക്ഷ്യത്തെക്കുറിച്ചാണ് പലരും സംശയമുയര്‍ത്തിയത്. ഒരാലുടെ വിവാഹം നടത്താനായി ഇത്തരത്തില്‍ റിയാലിറ്റി ഷോ നടത്തുന്നതിനോട് പ്രേക്ഷകര്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു താല്‍പര്യവുമില്ല.

    ഭാവി വധുവിനെ കണ്ടേത്തണ്ടത്

    ഭാവി വധുവിനെ കണ്ടേത്തണ്ടത്

    റിയാലിറ്റി ഷോയിലൂടെയല്ല ജീവിതവധുവിനെ കണ്ടെത്തേണ്ടത്. വിവാഹം കഴിക്കുന്നതിനായി ഇത്തരമൊരു പരിപാടിയെ കൂട്ടുപിടിച്ച ആര്യയ്‌ക്കെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു. ഒരു തരത്തിലും ഈ പരിപാടിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആരാധകര്‍ വ്യക്തമാക്കിയത്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരിപാടി അവസാനിപ്പിക്കണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ആര്യയുടെ പ്രഖ്യാപനം

    ആര്യയുടെ പ്രഖ്യാപനം

    ഇനിയുള്ള ജീവിതത്തില്‍ തനിക്കൊരു പങ്കാളി ആവശ്യമാണെന്നും അതിന് വേണ്ടി താന്‍ ഒരു റിയാലിറ്റി ഷോ നടത്തുന്നുണ്ടെന്നും ആര്യ ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം വൈറലായത്. ആരാധികമാരായ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷയും നല്‍കി. ഒരു ലക്ഷത്തോളം പേരാണ് ഇതുമായി ബന്ധപ്പെട്ട് താരത്തെ വിളിച്ചത്. ഏഴായിരത്തോളം അപേക്ഷകളും ലഭിച്ചിരുന്നു. അതില്‍ നിന്നാണ് 16 പേരെ കണ്ടെത്തിയത്. എലിമിനേഷനിലൂടെ ആര് പേര്‍ പുറത്ത് പോയപ്പോള്‍ പത്ത് പേരാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

    English summary
    Court gives notice to censor board
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X