»   »  ഇവരിൽ ആരാകും ആര്യയുടെ വധു! ഫാഷൻ റാംപിൽ സുന്ദരിമാരുടെ പോരാട്ടം, വീഡിയോ കാണാം

ഇവരിൽ ആരാകും ആര്യയുടെ വധു! ഫാഷൻ റാംപിൽ സുന്ദരിമാരുടെ പോരാട്ടം, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ ആണ്. ഇതുവരെ തുടർന്നു വന്നിരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമാണ് ആര്യയ്ക്ക് പരിണയം. വ്യത്യസ്തമായ റൗണ്ടുകളാണ് മത്സരാഥികൾക്ക് വേണ്ടി  ഒരുക്കിയിരിക്കുന്നത്. ഇതിൽ ഐക്യൂ ടെസ്റ്റിങ് ,  പാചകം ,റാമ്പ് വാക്കിങ് എന്നിങ്ങനെയുള്ള പോരാട്ടങ്ങൾ  മത്സരാഥികൾക്കായി  സംഘടിപ്പിച്ചിട്ടുണ്ട്.

ariya

ശ്രീദേവിയുടെ സഹോദരിയുടെ മൗനത്തിനു പിന്നിലെ കാരണം ഇത്! വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ്...

കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പാണ് ഈ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. ഇതിന്റെ മലയാളം സംപ്രേഷണം ഫ്ളവേഴ്സ് ടിവിയ്ക്കാണ്. 16 സുന്ദരിമാണികളാണ് റിയാലിറ്റി ഷോയിൽ മത്സരിക്കുന്നത്. ഇതിൽ ആറ് മലയാളികളും ഉൾപ്പെടുന്നുണ്ട്.  കൂടാതെ ഇതിൽ നിന്ന് ആദ്യത്തെ എലിമിനേഷനിൽ 2 പേർ പുറത്തായിട്ടുണ്ട്. ഇപ്പോഴും റിയാലിറ്റി ഷോ ജൈത്രയാത്ര തുടരുകയാണ്.

കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം! സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക, ചിത്രങ്ങൾ കാണാം...

കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്.ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തിരുന്നു.

English summary
arya reality show, contestant ramp walking

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam