»   »  കല്യാണം കഴിക്കാനും റിയാലിറ്റി ഷോ! ആര്യയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

കല്യാണം കഴിക്കാനും റിയാലിറ്റി ഷോ! ആര്യയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

Written By:
Subscribe to Filmibeat Malayalam

വിവാഹം കഴിക്കാനായി റിയാലിറ്റി ഷോ നടത്തി പുലിവാല് പിടിക്കുന്ന ആദ്യ വ്യക്തി ഒരു തെന്നിന്ത്യൻ താരം ആര്യയായിരിക്കും. സോഷ്യൽ മീഡിയയിൽ ആര്യ നേരെ വിമർശനങ്ങളുടെ പൊങ്കാലയാണ്. ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനം റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുന്നത് ശരിയായ നടപടി അല്ല എന്നാണ് വിമർശകരുടെ വാദം.

arya

മണിനാദം നിലച്ചിട്ട് രണ്ടു വർഷം! മരണത്തിൽ ഇപ്പോഴും സങ്കീർണതകൾ, ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ..

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ഒരു താരമാണ് ആര്യ. കളേഴ്സ് ടിവിയുടെ തമിഴ് പതിപ്പ് സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം വധുവിനെ തിരഞ്ഞെടുക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്ന് ലക്ഷത്തോളം പേരാണ് റിയാലിറ്റി ഷോയിലേയ്ക്ക് അപേക്ഷ അയച്ചത്. ഇവരിൽ നിന്ന് 16 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളാണ് ആര്യയുടെ വധു.

സണ്ണി വീണ്ടും അമ്മയായി, ഇത്തവണ 'ഇരക്കുട്ടികൾ', സംശയവുമായി ആരാധകർ!!

ആര്യയ്ക്ക് പൊങ്കാല

സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷ വിമർശനമാണ് ആര്യയ്ക്കും റിയാലിറ്റി ഷോയ്ക്കുമെതിരെ ഉയരുന്നത്. റിയാലിറ്റി ഷോ പെൺകുട്ടികളെ പരിഹസിക്കുന്നതാണെന്നും ഇവരെ ഇതു മാനസികമായി തളർത്തുമെന്നും വിമർശനം ഉയരുന്നുണ്ട്. വിവാഹത്തെ കച്ചവടവുമായി കൂട്ടി യോജിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയിൽ നിന്ന് കമന്റുകൾ ഉയരുന്നുണ്ട്

വിവാഹ അഭ്യർഥനകൾ

പൊതുവെ സെലിബ്രിറ്റികളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിലെ ഭൂരിഭാഗം പേരും. അതിനാൽ തന്നെ കിട്ടുന്ന ഒരു ചാൻസും ആരും പാഴക്കാറില്ല. ഇവിടെ ആര്യയുടെ വിവാഹ മോഹം പറഞ്ഞപ്പോൾ തന്നെ ലക്ഷത്തിലധികം ഫോൺകോളുകളാണ് താരത്തിനെ തേടി എത്തിയത്. പിന്നെ കുറെ വിവാഹ അഭ്യർഥനകളും.

മലയാളികളും

ആര്യയ്ക്ക് തമിഴ്നാട്ടിലെ പോലെ കേരളത്തിലും ആരാധകർക്ക് കുറവെന്നുമില്ല. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം കേരളത്തിലും മികച്ച സ്വീകാര്യതയാണ്.ഇപ്പോഴുള്ള റിയാലിറ്റി ഷോയിൽ മൂന്ന് മലയാളി പെൺകൊടിമാരും പങ്കെടുക്കുന്നുണ്ട്. അതിൽ ഒരാൾ പ്രവാസി മലയാളിയാണ്.

നടിമാർ

ജീവിതത്തിൽ കടന്നു വരുന്ന പെൺകുട്ടി ഒരു സിനിമ താരമായിരിക്കണം എന്നുള്ള ഒരു നിർബന്ധവും ആര്യയ്ക്ക് ഇല്ല. തന്നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ മതിയെന്ന് താരം ആദ്യം തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ റിയാലിറ്റി ഷോയിൽ നടിമാരും പങ്കെടുക്കുന്നുണ്ട്.

യുവനടിമാർ

ആര്യയുടെ വധുവാകാനുള്ള റിയാലിറ്റി ഷോയിൽ രണ്ട് മലയാളി നടിമാരും പങ്കെടുക്കുന്നുണ്ട്. മലയാളികൾക്ക് സുപരിചിതരായ സീതാലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് പങ്കെടുക്കുന്നത്. റിയാലിറ്റി ഷോയുടെ ആദ്യ ഭാഗത്ത് തന്നെ ഇവർ എത്തിയിരുന്നു

സമ്മാനങ്ങൾ

ഇവർ ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. ഇവർ നൽകിയ സമ്മാനങ്ങൾ താരത്തിനു ശരിയ്ക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അതു താരം വേദിയിൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ആര്യ ഞെട്ടി

റിയാലിറ്റി ഷോയുടെ തുടക്കത്തിൽ തന്നെ ആര്യയെ ഒന്നു ഞെട്ടിക്കാൻ മലയാളി യുവതിയ്ക്ക് കഴിഞ്ഞു. കൊച്ചി സ്വദേശിയായ ആയിഷയാണ് ആര്യയെ ഞെട്ടിച്ചത്. ആയിഷ ആര്യയ്ക്ക് നൽകിയത് ജിഷോക്ക് സ്പോർട്സ് വാച്ചായിരുന്നു സമ്മാനമായി നൽകിയത് .ഇത് ആര്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട വാച്ചായിരുന്നു അത്. തന്റെ ഇഷ്ടമറിയാതെ ആ സമ്മാനം തനിയ്ക്ക് നൽകിയതിൽ സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

English summary
arya reality show criticizes social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam