For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  arya: വിവാഹമായിരുന്നില്ല ലക്ഷ്യം, ആഗ്രഹം മറ്റൊന്ന്! എങ്ക വീട്ടു മാപ്പിളൈയെക്കുറിച്ച് മലയാളി നടി

  |
  ഷോയിൽ പങ്കെടുത്തത് പ്രശസ്തിക്ക് വേണ്ടി മാത്രം. ആര്യയുമായി ബന്ധമൊന്നുമില്ല | filmibeat Malayalam

  പലതരത്തിലുള്ള റിയാലിറ്റി ഷോ നമ്മൾ പ്രേക്ഷകർ കണ്ടിട്ടുണ്ട്. എന്നാൽ വധുവിനെ കണ്ടെത്താനുളള റിയാലിറ്റി ഷോ ആദ്യമായിട്ടാകും കാണുക. തെന്നിന്ത്യൻ സൂപ്പർ താരം ആര്യയാണ് തന്റെ വധുവിനെ കണ്ടെത്തുന്നതിനു വേണ്ടി റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ആദ്യം എല്ലാവർക്കും ഷോയെ കുറിച്ചുള്ള ആകാംക്ഷയായികുന്നെങ്കിൽ പിന്നീട് അത് കല്ലുകടിയാവുകയായിരുന്നു. റിയാലിറ്റി ഷോ പുരോഗമിക്കുമ്പോൾ ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും തലപ്പൊക്കാൻ തുടങ്ങി.

  santhosh:സൗന്ദര്യമില്ലെന്ന് പബ്ലിക്കായി പറ‍ഞ്ഞു!റിയാലിറ്റി ഷോയിലെ ഡാൻസ് മാസ്റ്റർക്കെതിരെ സന്തോഷ്

  16 പെൺക്കുട്ടികളുമായിട്ടാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. എന്നാൽ പിന്നീട് നിരവധി റൗണ്ടുകൾ മത്സരാഥികൾക്ക് വേണ്ടി തയ്യാറാക്കിയിരുന്നു. ഇതിലെ വിജയിയെയായിരിക്കും താരം തന്റെ വധുവായി സ്വീകരിക്കുക. ഇപ്പോഴിത റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ ഒരു മത്സാരാഥി ഷോയെ കുറിച്ചു തുറന്നു പറയുകയാണ്. താൻ എന്തിനാണ് ഈ ഷോയിൽ പങ്കെടുത്തതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. മത്സരാഥിയുടെ വെളിപ്പെടുത്തൽ വാർത്തയാകുകയാണ്.

  panchavarna thatha: ഈ തത്ത പറപറക്കും!! ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവർണ്ണ തത്ത; ട്രെയിലർ കാണാം

  തന്റെ ലക്ഷ്യം വിവാഹമല്ലായിരുന്നു

  തന്റെ ലക്ഷ്യം വിവാഹമല്ലായിരുന്നു

  ശ്രിയ സുരേന്ദ്രനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തത് ആര്യയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നില്ലെന്നു ശ്രിയ തുറന്ന് പറഞ്ഞു. കൂടാതെ താൻ ഇപ്പോഴെന്നും വിവാഹം കഴിക്കാൻ ഉദ്യേശിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. പ്രശസ്തിയ്ക്ക് വേണ്ടി മാത്രമാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതെന്നു ഇവർ തുറന്നു പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് ശ്രിയ ഇക്കാര്യങ്ങൾ തുറന്നു പറ‍ഞ്ഞത്. ഒരു വിനോദ വെബ്സൈറ്റാണ് ഇക്കാര്യം പുറത്തു വിട്ടത്.

  ആരെ വിവാഹം കഴിക്കും

  ആരെ വിവാഹം കഴിക്കും

  ആര്യ റിയാലിറ്റി ഷോയിലെ വിജയിയെ തന്നെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് തനിയ്ക്ക് അതിനെ കുറിച്ച് അറിയില്ലെന്നാണ് താരം മറുപടി നൽകിയത്. താൻ കല്യാണത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. കൂടാതെ അടുത്തെങ്ങും വിവാഹം ഉണ്ടാകില്ലെന്നും ഇവർ പറഞ്ഞു.

   ഫ്ലറ്റ്ഫോം തന്നായി ഉപയോഗിച്ചു

  ഫ്ലറ്റ്ഫോം തന്നായി ഉപയോഗിച്ചു

  റിയാലിറ്റി ഷോയിൽ പങ്കെടുത്തുവെന്നല്ലാതെ താനിക്ക് ആര്യയുമായി ഒരു ബന്ധവുമില്ലെന്നും ശ്രിയ പറഞ്ഞു. എങ്ക വീട്ടു മാപ്പിളൈ എ എന്ന റിയാലിറ്റി ഷോയുടെ പ്ലാറ്റ് ഫോം താൻ നന്നായി ഉപയോഗിച്ചു. എനിയ്ക്ക് എത്രയും പെട്ടെന്ന് കുറച്ചു സിനിമകൾ ചെയ്യണം. അതാണ് തന്റെ ഉദ്യേശമെന്നും താരം പറ‍ഞ്ഞു. തനിയ്ക്ക് ബോധമുണ്ടായത് വളരെ വൈകിയാണ്. അത് മനസിലാക്കി തന്ന ആളിനോട് തന്നിയുണ്ടെന്നും ശ്രിയ പറഞ്ഞു.

  റിയാലിറ്റി ഷോ പ്രഹസനം മാത്രം

  റിയാലിറ്റി ഷോ പ്രഹസനം മാത്രം

  റിയാലിറ്റി ഷോയുടെ ആരംഭിച്ചതു മുതൽ വിവാദങ്ങൾ തലപൊക്കിയിരുന്നു. ജീവിതത്തിൽ വളരെ ചിന്തിച്ച് തീരുമാനിക്കേണ്ട ഒന്നാണ് വിവാഹം. അത് ഇങ്ങനെയുള്ള റിയാലിറ്റി ഷോയിലൂടെയാണോ നടത്തേണ്ടതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.. അതേസമയം താരം ഇതിൽ നിന്ന് ആരേയും വിവാഹം കഴിക്കില്ലെന്നും ഇതൊരു പ്രഹസനം മാത്രമാണെന്നാണ് ഭൂരിഭാഗം പേരുടേയും വാദം. എന്നാൽ ഇതിനെ കുറിച്ചുള്ള വ്യക്താമായ നിലപാട് റിയാലിറ്റി ഷോയുടെ അവസാനത്തോടെ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.

   ഇത്തരം വിവാഹലോചനകൾ സ്വപ്നങ്ങളിൽ മാത്രം

  ഇത്തരം വിവാഹലോചനകൾ സ്വപ്നങ്ങളിൽ മാത്രം

  ഫേസ്ബുക്ക് ലൈവിലാണ് താരം തന്റെ വിവാഹക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടർന്നു കൊണ്ടിരിക്കുകയാണ്

  English summary
  arya reality show enga veetu mappilai contenstant shocking confession statement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X