തീരുമാനം തെറ്റിയില്ലെന്ന് ആര്യ! ചേച്ചി എന്തിനിത് ചെയ്തുവെന്ന് ചോദിച്ചവരോട് പറയാനുള്ളത് ഇതെന്നും താരം

കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെയാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിച്ചത്. 100ാം ദിനമെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 25 ദിവസം ബാക്കിനില്‍ക്കവെയായിരുന്നു ഷോ അവസാനിപ്പിച്ചത്. ബഡായി ബംഗ്ലാവെന്ന ജനപ്രിയ ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധ നേടിയ ആര്യയും ബിഗ് ബോസില്‍ മത്സരിച്ചിരുന്നു. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായി എല്ലാവരും വിലയിരുത്തിയത് ആര്യയെ ആയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ താരത്തിനെ കാത്തിരുന്നത് കടുത്ത സൈബര്‍ ആക്രമണമായിരുന്നു. നിയമപരമായി നീങ്ങാനാണ് തന്റെ തീരുമാനമെന്ന് ആര്യ പറഞ്ഞിരുന്നു.

അപ്രതീക്ഷിതമായി ബിഗ് ബോസില്‍ നിന്നും പുറത്തുവരാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും, പുറത്ത് പോവാനോ സുഹൃത്തുക്കളെ കാണാനോ, യാത്രകള്‍ നടത്താനോ ഉള്ള സാഹചര്യമായിരുന്നില്ല ഇവിടെ. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവരവരുടെ വീടുകളില്‍ കഴിയുകയാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്തുന്നുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആര്യ ബിഗ് ബോസിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

ലോക് ഡൗണിലാണ്

ലോക് ഡൗണിലാണ്

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ആദ്യം ആര്യ പറഞ്ഞത്. 75 ദിവവസം ബിഗ് ബോസില്‍ കഴിഞ്ഞതുകൊണ്ടാവാം, ലോക് ഡൗണ്‍ വലിയ പ്രശ്‌നമുള്ളതായി തനിക്ക് തോന്നുന്നില്ലെന്ന് താരം പറയുന്നു. പ്രിയപ്പെട്ടവരും മറ്റ് സൗകര്യങ്ങളും ഇഷ്ട ഭക്ഷണങ്ങളുമെല്ലാം വീട്ടില്‍ ലഭിക്കുന്നുണ്ട്. രാത്രി മുഴുവന്‍ സിനിമ കണ്ട് രാവിലെ 5 മണിക്കാണ് ഉറങ്ങുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ 12 ആവും. ഉച്ചഭക്ഷണം കഴിഞ്ഞ് സോഷ്യല്‍ മീഡിയയൊക്കെ നോക്കും. ഇങ്ങനെയാണ് ഇപ്പോഴത്തെ ശീലങ്ങളെന്നും താരം പറയുന്നു.

 പരിപാടിയിലേക്ക് പോയത്

പരിപാടിയിലേക്ക് പോയത്

ബിഗ് ബോസ് സീസണ്‍ വണ്ണിലേക്ക് അവസരം ലഭിച്ചിരുന്നു. ആ സമയത്ത് അച്ഛന്‍ ആശുപത്രിയിലായിരുന്നു. രണ്ടാമത്തെ സീസണില്‍ നിന്നും വിളി വന്നപ്പോള്‍ പോവുകയായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. ഹിന്ദി ബിഗ് ബോസിന്റെ ഫാനാണ് താന്‍. ആദ്യം മുതലേ കണ്ടിട്ടുണ്ട് ഇത്. നമ്മള്‍ വളരെ വൈകാരികമായും വ്യക്തിപരവുമായാണ് കാര്യങ്ങള്‍ എടുക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഷോയില്‍ പങ്കെടുത്തത് തെറ്റാണെന്ന് തോന്നുന്നില്ല.

തെറി വിളിക്കുന്നവര്‍

തെറി വിളിക്കുന്നവര്‍

ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരാണ് തെറി വിളിക്കുന്നത്. നെഗറ്റീവ് കമന്റുകളും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ വരെയാണ് അവിടെ. അതേസമയം തന്നെ പിന്തുണയ്ക്കുന്നവരുടെ മെസ്സേജുകളുമുണ്ട്. ആരെങ്കിലും കമന്റിട്ടാല്‍ അവരെയും തെറി വിളിക്കുന്ന അവസ്ഥയാണ്. നിങ്ങളെ നേരത്തെ ഇഷ്ടമായിരുന്നു, ഇപ്പോള്‍ ഇഷ്ടമല്ലെന്നാണ് ചിലര്‍ പറയുന്നത്. ചേച്ചി എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചാണ് ചിലരൊക്കെ എത്തിയത്. എല്ലാവരോടും തനിക്ക് സ്‌നേഹം മാത്രമേയുള്ളൂവെന്നും താരം പറയുന്നു.

നേരിട്ട് വിളിച്ചു

നേരിട്ട് വിളിച്ചു

ഫേക്ക് ഐഡികളിലൂടെയാണ് പലരും തെറി വിളിക്കുന്നത്. തെറി വിളിക്കുന്നതിനായി മാത്രമുണ്ടാക്കിയ തെറിവിളികള്‍. യൂട്യൂബിലെ സ്ഥിതിയും സമാനമാണ്. നേരത്തെ എഴുതിത്തയ്യാറാക്കി വെച്ചത് പോലെയാണ് ചില പോസ്റ്റുകള്‍. വാട്‌സാപ് ഗ്രൂപ്പുകളില്‍ തെറി വിളിച്ചുകൊണ്ട് വോയ്‌സ് മെസ്സേജ് അയച്ചവരെ അങ്ങോട്ടേക്ക് വിളിച്ചിരുന്നു. എന്നെക്കൂടി ആര്‍മി ഗ്രൂപ്പില്‍ ചേര്‍ക്കാമോയെന്ന് ചോദിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ ബിഗ് ബോസിലെ ആര്യ എന്ന് പറയുകയായിരുന്നു. പുറത്തേക്ക് ഇറങ്ങിയാല്‍ തല്ലുമെന്ന് പറയുന്നവരോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ തമാശയ്ക്കാണെന്നായിരുന്നു ചിലരുടെ മറുപടി.

ജോയിന്റ് പെറ്റീഷന്‍

ജോയിന്റ് പെറ്റീഷന്‍

ബിഗ് ബോസില്‍ പങ്കെടുത്ത മറ്റുള്ളവരെല്ലാം സമാനമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. താന്‍ ഇതിനകം തന്നെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും താരം പറയുന്നു. മഞ്ജു ചേച്ചിയും കൊടുത്തെന്നാണ് പറഞ്ഞത്. വീണയും കൊടുക്കുന്നുണ്ട്. എല്ലാവരും കൂടി ജോയിന്‍ പെറ്റീഷനായി പരാതി കൊടുത്താലോയെന്നും ആലോചിക്കുന്നുണ്ട്. ഫേക്ക് ഐഡി ഉണ്ടായാല്‍ എന്തും എന്ന അവസ്ഥ മാറണം.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
ഫുക്രുവാണ് അവള്‍ക്ക് പ്രിയപ്പെട്ടത്

ഫുക്രുവാണ് അവള്‍ക്ക് പ്രിയപ്പെട്ടത്

ബിഗ് ബോസിന്റെ വലിയ ഫാനാണ് മോള്‍. 8 വയസ്സുകാരിയായ റോയയും ബിഗ് ബോസിന്റെ തുടക്കത്തില്‍ എത്തിയിരുന്നു. അവള്‍ പരിപാടി മുടങ്ങാതെ കാണാറുണ്ട്. ഫുക്രുവാണ് അവളുടെ ഫേവറിറ്റ് മത്സരാര്‍ത്ഥി. വീട്ടുകാര്‍ക്ക് എന്നെ അറിയാം. ഞാനായിത്തന്നെ നിന്നതില്‍ അവര്‍ക്ക് സന്തോഷമാണ്. കൊറോണക്കാലം കഴിഞ്ഞാല്‍ മീറ്റപ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. എല്ലാവര്‍ക്കും അവിടെ വരാം. ചോദ്യങ്ങള്‍ക്ക് താന്‍ അവിടെ മറുപടി തരുമെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X