അമ്മച്ചി ജയിലിലേക്ക് പോയപ്പോള്‍ കരച്ചില്‍ അഭിനയിച്ചതല്ല! രഘു പറഞ്ഞതിനെക്കുറിച്ച് ആര്യ

ബിഗ് ബോസ് റീടെലികാസ്റ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. അതാത് ദിവസത്തെ എപ്പിസോഡിന് ശേഷമായി അനുഭവം പങ്കുവെച്ച് ആര്യയും എത്തിയിരുന്നു. എലീനയെക്കുറിച്ചും രാജിനി ചാണ്ടിയെക്കുറിച്ചുമൊക്കെയായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. ജയിലിലേക്കുള്ള നോമിനേഷന്‍ വന്നതിന് പിന്നാലെയായി രാജിനി ചാണ്ടിയായിരുന്നു അകത്തേക്ക് പോയത്.

എലീനയും രാജിനി ചാണ്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ഞങ്ങളുടെ കൂട്ടത്തില്‍ അമ്മച്ചിക്ക് ഏറ്റവും അടുപ്പം എലീനയോടായിരുന്നു. ജയിലില്‍ പോവേണ്ടവരെ നോമിനേറ്റ് ചെയ്യുമ്പോള്‍ എലീന തന്റെ പേര് പറയുമെന്ന് അമ്മച്ചി കരുതിയിരുന്നില്ല. അത് അമ്മച്ചിക്ക് വിഷമമായിരുന്നു. കൊച്ചുകുട്ടികളുടെ പോലൊരു വഴക്കായിരുന്നു ഇരുവരും തമ്മിലുണ്ടായത്.

അമ്മച്ചിയെ ഭയങ്കര ഇഷ്ടമാണ്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ രാജിനി ചാണ്ടി തന്നെ ആര്യയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആര്യ സമ്മാനിച്ച സാരിയാണ് ഇതെന്നായിരുന്നു രാജിനി ചാണ്ടി പറഞ്ഞത്. തനിക്ക് അമ്മച്ചിയെ വലിയ ഇഷ്ടമാണെന്ന് താരവും പറയുന്നു. ഒരുപാട് പഠിക്കാനുണ്ട്. ഭയങ്കര നല്ല വ്യക്തിത്വമാണ് അവരുടേതെന്നും ആര്യ പറഞ്ഞിരുന്നു. താന്‍ ഇങ്ങനെ തന്നെയാണെന്നും ഇത് അരപ്പിരി കുറഞ്ഞത് പോലെയുണ്ടെങ്കില്‍ അത് ശരിയാണ്.

Arya

അവിടെ സ്‌റ്റൈലിസ്‌റ്റൊന്നുമില്ല, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയായി ചെയ്തതാണ്. വീട്ടില്‍ നിന്നും നല്ല വസ്ത്രങ്ങള്‍ കൊടുത്തയക്കാറുണ്ട്. അമ്മച്ചി ജയിലില്‍ പോയപ്പോള്‍ കരഞ്ഞത് രഘുവിന് ചിലപ്പോള്‍ അങ്ങനെ തോന്നിയിരിക്കും. നിങ്ങള്‍ക്കും തോന്നിയേക്കാം. എന്നാല്‍ അത്രയും അടുപ്പമുണ്ട് അമ്മച്ചിയുമായി. അതുകൊണ്ടാണ് സങ്കടമായത്.

അമ്മച്ചിയുടെ ഗസ്റ്റ് ഹൗസായിരുന്നു ടാസ്‌ക്കില്‍. കുക്കിങ്ങായിരുന്നു പ്രധാന ഡ്യൂട്ടി, അടുക്കളയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. രേഷ്മയ്ക്ക് മാത്രമേ അമ്മച്ചിയെ സഹായിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അമ്മച്ചിയെ ജയിലിലേക്ക് വിട്ടത് അത്ര ഫെയര്‍ ആയി തോന്നിയില്ല.

തുടക്കത്തില്‍ എലീനയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയായിരുന്നു. ഫേക്കാണോ, ഓവറാണോ എന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ അവളുമായി കൂടുതല്‍ അടുത്തപ്പോഴാണ് അവള്‍ ശരിക്കും അങ്ങനെയാണെന്നും അഭിനയിക്കുന്നതല്ലെന്നും മനസ്സിലായത്. ബിഗ് ബോസിലെ എല്ലാ എപ്പിസോഡും കണ്ടിട്ടില്ല, കണ്ടുവരുന്നതേയുള്ളൂവെന്നും ആര്യ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X