ചിലര്‍ക്ക് എന്നോട് ഇപ്പോഴും വെറുപ്പാണെന്ന് ആര്യ! ബിഗ് ബോസിനെ വെല്ലുവിളിച്ചത് അവിടെ തീര്‍ന്നു

ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ശക്തമായ പിന്തുണയ്‌ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും താരത്തെ തേടിയെത്തിയിരുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. ബിഗ് ബോസിലെ വിവാദങ്ങളെല്ലാം വളരെ മുന്‍പേ അവസാനിച്ചിരുന്നുവെങ്കിലും ആര്യയ്‌ക്കെതിരെ ഇപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

താന്‍ ബിഗ് ബോസിലായിരിക്കുമ്പോള്‍ത്തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കളുമെല്ലാം പലരും മോശം മെസ്സേജ് അയച്ചിരുന്നു. ഫേക്ക് ഐഡി ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നത്. ചിലരൊക്കെ തന്നെ എതിര്‍ത്തും വിമര്‍ശിച്ചും എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും വിമര്‍ശനങ്ങള്‍ ഇത്രയും രൂക്ഷമാവുമെന്ന് കരുതിയിരുന്നില്ലെന്ന് ആര്യ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

 മകളെക്കുറിച്ചും

മകളെക്കുറിച്ചും

8 വയസ്സുകാരിയായ മകളെക്കുറിച്ച് പറഞ്ഞ് വരെ ചിലര്‍ മെസ്സേജ് അയയ്ക്കുന്നുണ്ട്. ബിഗ് ബോസ് ഒരു ഗെയിം ഷോയായിരുന്നു. അത് അവിടെ തീര്‍ന്നു. മത്സരങ്ങളും ടാസ്‌ക്കുകളും വിവാദങ്ങളുമെല്ലാം അവിടെ അവസാനിച്ചു. മത്സരാര്‍ത്ഥികളിലൊരാള്‍ക്ക് പോലും ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. എല്ലാവരും നല്ല സുഹൃത്തുക്കളാണ്. വ്യത്യസ്ത അഭിപ്രായമാണ് ഓരോരുത്തരും പറയാറുള്ളത്. അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അതെല്ലാം ഞങ്ങള്‍ രമ്യമായി പരിഹരിക്കാറുണ്ടായിരുന്നു.

പരാതി കൊടുത്തിട്ടുണ്ട്

പരാതി കൊടുത്തിട്ടുണ്ട്

താന്‍ ഫേക്കാണെന്ന കണ്ടെത്തലുകളുമായാണ് പലരും എത്തിയത്. ഇതേക്കുറിച്ച് പറഞ്ഞായിരുന്നു ഒരുവിഭാഗത്തിന്റെ വിമര്‍ശനം. തുടക്കത്തില്‍ താന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടത് നിര്‍ത്തി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചപ്പോഴും പലരും തന്നെ വിമര്‍ശിക്കുകയായിരുന്നുവെന്നും ആര്യ പറയുന്നു. സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. അതില്‍ അന്വേഷണം നടന്നുവരികയാണ്.

ശരിക്കുമുള്ള ആര്യ

ശരിക്കുമുള്ള ആര്യ

ബിഗ് ബോസില്‍ നിങ്ങള്‍ കണ്ടത് ശരിക്കുമുള്ള ആര്യയെയാണ്. ഇമോഷണലി വീക്കായ ഒരാളാണ് ഞാന്‍. വളരെ പണിപ്പെട്ടാണ് ഇമോഷന്‍ അടക്കുന്നത്. ബഡായി ബംഗ്ലാവിലെ ആര്യയായിരിക്കും ബിഗ് ബോസിലുമെന്നായിരുന്നു ചിലരൊക്കെ കരുതിയത്. അതൊരു കഥാപാത്രമായിരുന്നുവെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല. അത് പോലെയല്ല ശരിക്കുമുള്ള ആര്യ. പ്രത്യേകിച്ച് സ്ട്രാറ്റജികളൊന്നുമില്ലാതെയാണ് താന്‍ ബിഗ് ബോസിലേക്ക് പോയതെന്നും താരം പറയുന്നു.

ആ പേരിനെക്കുറിച്ച്

ആ പേരിനെക്കുറിച്ച്

ആര്യവെമ്പാലയെന്നാണ് ചിലരൊക്കെ തന്നെ വിശേഷിപ്പിക്കാറുള്ളത്. എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണല്ലോ, പേടിയും ബഹുമാനവും ചേര്‍ന്നായിരിക്കും ഇത്തരത്തിലൊരു പേരിട്ടതെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്. ബിഗ് ബോസ് ഹിന്ദിയുടെ ആരാധികയായിരുന്നു താന്‍. സ്ഥിരമായി ആ ഷോ കാണാറുണ്ടായിരുന്നു.

 വെല്ലുവിളിച്ചത്

വെല്ലുവിളിച്ചത്

തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ആ വെല്ലുവിളി. മൈനിങ്ങ് ടാസ്‌ക്ക് വളരെയേറെ ബുദ്ധിമുട്ടേറിയതായിരുന്നു. സുജോയുടെ കാലില്‍ പിടിച്ചോയെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കണ്‍ഫ്യൂഷനുണ്ടായിരുന്നു. താന്‍ കാലില്‍ വലിച്ചില്ലെന്നായിരുന്നു സുജോയും പറഞ്ഞത്. എന്നാല്‍ പിന്നീട് സുജോയും തനിക്കെതിരെ തിരിഞ്ഞപ്പോള്‍ ടെന്‍ഷനിലായിരുന്നു. ഇത് തന്റെ തെറ്റാണെന്ന് മനസ്സിലാക്കിയതിന് ശേഷമായി സുജോയുടെ ക്ഷമ പറഞ്ഞിരുന്നു. ആ സംഭവം അവിടെ തീര്‍ന്നതാണ്. പിന്നീടാരും അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല.

Recommended Video

രജിത്തിനെക്കുറിച്ച് ആര്യയുടെ തുറന്നുപറച്ചില്‍ വൈറല്‍ | FilmiBeat Malayalm
ദേഷ്യമില്ല

ദേഷ്യമില്ല

ആരോടും തനിക്ക് ദേഷ്യമില്ലെന്നും ആര്യ പറയുന്നു.കുറേയെറെ ബന്ധങ്ങളാണ് ബിഗ് ബോസില്‍ നിന്നും ലഭിച്ചത്. ഫുക്രു, എലീന, രേഷ്മ ഇവരെല്ലാം ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അച്ഛനോട് സംസാരിക്കുന്നത് പോലെയാണ് പാഷാണം ഷാജിയോട് സംസാരിക്കാറുള്ളത്. അച്ഛായി എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. തന്നേയും മോളേയും ഒരു പിതാവിനെപ്പോലെയാണ് അദ്ദേഹം നോക്കുന്നത്. വീണ പണ്ടേ എന്റെ കുടുംബത്തിലെ അംഗമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X