Arya:വധുവിനെ വേണ്ടെന്ന് വെച്ചതിന്റെ കാരണം അമ്മ? പ്രേക്ഷകയുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമുട്ടി ആര്യ
തനിക്കൊരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി തമിഴ് നടന്‍ ആര്യ ആരാധകരെ ഞെട്ടിച്ചൊരു തീരുമാനമായിരുന്നു എടുത്തത്. എങ്കെ വീട്ടു മാപ്പിളൈ എന്ന പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ശ്രദ്ധേയമായ പരിപാടിയുടെ വിധി പറഞ്ഞതും എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു.
ആര്യയുടെ വധു ആകുന്നതിനായി മത്സരത്തില്‍ പങ്കെടുത്ത 16 പേരില്‍ 13 പേരും പുറത്ത് പോയിരുന്നു. അവശേഷിക്കുന്ന മൂന്നു പേരുമായി ഗ്രാന്‍ഡ് ഫിനാലെയും നടത്തി. എന്നാല്‍ താന്‍ ആരെയും വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ തീരുമാനം. ഇതിനെ പലരും അനുകൂലിച്ചെങ്കിലും ആര്യ ചെയ്തത് മോശമായി പോയെന്നാണ് ഒരു ആരാധിക പറയുന്നത്...
Recommended Video


ആര്യയുടെ തീരുമാനം
എങ്കെ വീട്ടു മാപ്പിളൈ മത്സരത്തില്‍ പങ്കെടുത്ത ആരെയും വിവാഹം കഴിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ തീരുമാനം. അതിനുള്ള കാരണം ഒരാളെ വിവാഹം കഴിച്ചാല്‍ മറ്റ് രണ്ട് പേരെയും അവരുടെ കുടുംബത്തിനെയും വേദനിപ്പിക്കേണ്ടി വരും. എല്ലാവരും വിവാഹത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് വന്നിരിക്കുന്നത്. അതിനാല്‍ ഒരാളെ സ്വന്തമാക്കി മറ്റ് രണ്ട് പേരെ ഒഴിവാക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു ആര്യ വ്യക്തമാക്കിയത്. പലരും ആര്യയുടെ തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ ഫിനാലെ കാണാനെത്തിയ പ്രേക്ഷക നല്‍കിയ മറുപടി വൈറലാവുകയാണ്.

അന്നേരം തോന്നിയില്ലേ...
മൂന്ന് പേരെയും വേദനിപ്പിക്കാതിരിക്കാനാണ് താങ്ങള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. അങ്ങനെയാണെങ്കില്‍ പ്രേക്ഷകരായ ഞങ്ങളും വഞ്ചിക്കപ്പെട്ടു. പരിപാടിയില്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ടായിരുന്നു. അതില്‍ ആര്യയ്ക്ക് നല്ലൊരു വധുവിനെ കിട്ടണമെന്നുണ്ടായിരുന്നു. മുന്‍പ് പതിമൂന്ന് പെണ്‍കുട്ടികള്‍ പുറത്ത് പോയപ്പോള്‍ നിങ്ങള്‍ക്ക് ഈ വേദന തോന്നിയിരുന്നില്ലേ എന്നായിരുന്നു പ്രേക്ഷക ആര്യയോട് ചോദിച്ചത്. ഇതേ അഭിപ്രായം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരും പറയുന്നത്. ആര്യ നല്ലൊരു തേപ്പുകാരനായിരുന്നെന്നും.. ഇതുപോലെ പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തരത്തില്‍ പ്രചരണങ്ങള്‍ നടക്കുകയാണ്.

ശരിയായ കാരണമിതാണ്...
മത്സരത്തില്‍ ഒരാളെ കണ്ടെത്താന്‍ ആര്യയ്ക്ക് കഴിയാതെ പോയതിന് മറ്റൊരു കാരണമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആര്യയുടെ അമ്മയ്ക്ക് ഫൈനലിലെത്തിയ ആരെയും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് മറ്റൊരു വഴിയും മുന്നില്‍ കാണാതെ ആര്യ ഈ തീരുമാനത്തിലെത്തിയതെന്നാണ് ചിലര്‍ പറയുന്നത്. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നുള്ളതിനെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല.. എന്നാല്‍ പലയിടത്തും ആര്യ ചെയ്തത് മോശമായി പോയെന്നാണ് പലരും പറയുന്നത്. പരിപാടിയുടെ തുടക്കം മുതലേ ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതാണിപ്പോള്‍ സത്യമായിരിക്കുന്നത്.

അബര്‍നദിയുടെ മാസ് ഡയലോഗ്...
ഗ്രാന്‍ഡ് ഫിനാലെ കാണാനെത്തിയ മുന്‍ മത്സരാര്‍ത്ഥി അബര്‍നദി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. നീ എന്താണ് ഇങ്ങനെ ചെയ്യുന്നത്. നിനക്ക് കല്യാണം കഴിക്കണമെന്ന് ആഗ്രഹമില്ലേ? ജീവിതകാലം മുഴുവന്‍ ബ്രഹ്മാചര്യ ആയിരിക്കാനാണോ നിങ്ങളുടെ തീരുമാനം. എന്നെ എലിമിനേറ്റ് ചെയ്തപ്പോള്‍ നിനക്ക് ഇതുപോലെ ഒന്നും തോന്നിയിരുന്നില്ലേ.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. വേണമെങ്കില്‍ അവസാനം വരെയും നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാമെന്നും അബര്‍നദി പറഞ്ഞിരുന്നു. അബര്‍നദിയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications











