ആര്യയുടെ മടങ്ങിവരവ് മുകേഷിന് തലവേദന തന്നെ! പുതിയ താമസക്കാരെ പുകച്ചു ചാടിക്കാനുള്ള വരവാണോ ഇത്!
ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരിച്ചെത്തുകയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ആര്യ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ പ്രമോ വീഡിയോയും വൈറലായി മാറിയിരുന്നു. ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആര്യയും പിഷാരടിയും ഉണ്ടാവില്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. ഇവരില്ലെന്നും പകരക്കാരായി മിഥുനും ലക്ഷ്മിയുമാണ് എത്തുന്നതെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആര്യ വീണ്ടും എത്തുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ പിഷാരടി എത്തില്ലെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ തിരക്കുകളിലാണ് അദ്ദേഹം.
ആര്യ വീണ്ടും എത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. തിരിച്ചുവരവില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയില്‍ താരവും സന്തോഷവതിയാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറിയത്. ആര്യയുടെ വരവ് ബഡായി ബംഗ്ലാവിനെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നും വരവ് എങ്ങനെയാണെന്ന തരത്തിലുമുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുന്നുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ശനിയാഴ്ച രാത്രി 10 മണിക്കാണ് ബഡായി ബംഗ്ലാവ് സംപ്രേഷണം ചെയ്യുന്നത്.

തങ്ങളെ പുകച്ച് പുറത്തുചാടിക്കുന്നതിന് വേണ്ടിയാണോ ആര്യ വന്നതെന്നായിരുന്നു നവാസിന്റെ ചോദ്യം. ആരാണ് ഇതെന്ന് ചോദിച്ചപ്പോള്‍ പഴയ താമസക്കാരിയാണെന്ന മറുപടിയായിരുന്നു മുകേഷ് നല്‍കിയത്. പഴയ താമസക്കാരിയും പുതിയ താമസക്കാരും തമ്മിലുള്ള പ്രശ്‌നമായിരിക്കുമോ ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. താന്‍ ഇങ്ങോട്ട് വന്നത് എങ്ങനെയെങ്കിലും ഇതിനകത്ത് കയറിപ്പറ്റാനാണെന്നായിരുന്നു ആര്യ പറഞ്ഞത്. സന്തോഷത്തോടെയാണ് മുകേഷ് ആര്യയെ സ്വാഗതം ചെയ്തത്. സ്ത്രീരത്‌നങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇനി തനിക്കും തലവേദനയാവുമോയെന്ന ആശങ്കയിലാണ് മുകേഷ്. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പ്രമോ വീഡിയോ പുറത്തുവന്നത്.


Click it and Unblock the Notifications











