നീ മൂക്കില്‍ വലിച്ച് കേറ്റുമോ? തന്നെ പരിഹസിച്ച രഘുവിന് രസകരമായ മറുപടി കൊടുത്ത് ആര്യ!

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ആര്യ. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും ആര്യ എത്തിയിരുന്നു. ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം തുടങ്ങിയപ്പോള്‍ ആര്യ എവിടെയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനായി ആര്യയും എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു.

ശക്തമായ പിന്തുണയാണ് അവര്‍ താരത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. ടാസ്‌കുകളിലും ഗെയിമിലുമൊക്കെയായി സജീവമാണ് താരം. ക്യാപറ്റന്‍സി മത്സരത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം.

ആര്യ വെറും കച്ചറയാണെന്നായിരുന്നു രഘു പറഞ്ഞത്. അമൃതയും അഭിരാമിയും ഷാജിയുമൊക്കെ രഘുവിന്റെ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. നീ പോടായെന്ന് പറഞ്ഞ് ഇവര്‍ക്കരികിലേക്ക് എത്തുകയായിരുന്നു ആര്യ. മര്യാദയ്ക്ക് ഓടാഞ്ഞിട്ടല്ലേയെന്ന് രഘു ചോദിച്ചപ്പോള്‍ നിനക്ക് ഉളുപ്പുണ്ടോടാ, മര്യാദയുണ്ടോടാ, താഴെ വീണുകിടന്നത് എടുത്തിട്ട് ഞാന്‍ ഔട്ടായി നിങ്ങള്‍ കൊണ്ടുപൊക്കോ എന്ന് വിളിച്ച് പറയുകയും ചെയ്തു.

Recommended Video

Bigg Boss Malayalam Season 2 Day 68 Review | FilmiBeat Malayalam

Arya, Raghu

എന്താണ് മര്യാദക്ക് ഓടാതിരുന്നതെന്നായിരുന്നു രഘു പിന്നീടും ചോദിച്ചത്. എനിക്കിച്ചിരി മര്യാദ കുറവാണെന്നായിരുന്നു ആര്യയുടെ മറുപടി. നീയെന്നെ എന്ത് ചെയ്യും, വലിച്ച് മൂക്കില്‍ കേറ്റുമോയെന്നും താരം ചോദിക്കുന്നുണ്ടായിരുന്നു. ഇതും പറഞ്ഞ് ആര്യ അകത്തേക്ക് പോവുകയായിരുന്നു. കാലിലെ പരിക്കിനെക്കുറിച്ചായിരുന്നു ഷാജിക്ക് ആശങ്ക. ഇവിടുന്ന് പോവുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു രഘു ചോദിച്ചത്.

തലയ്ക്ക് അടിയൊന്നും കിട്ടിയില്ലല്ലോയെന്നായിരുന്നു അമൃത സുരേഷ് ചോദിച്ചത്. ഘട്ടം ഘട്ടമായാണ് താന്‍ വീണതെന്നായിരുന്നു ഷാജി പറഞ്ഞത്. അവസാനത്തെ വീഴ്ചയിലാണ് പരിക്ക് രൂക്ഷമായത്. ക്യാപ്റ്റന്‍സി ടാസ്‌കിനിടയിലായിരുന്നു പരിക്ക് പറ്റിയത്. ഓടുമ്പോള്‍ ട്രാക്ക് സ്യൂട്ട് ഇട്ടാല്‍ മതിയായിരുന്നുവെന്നും ഷാജി പറയുന്നുണ്ടായിരുന്നു. മത്സരത്തില്‍ ജയിച്ചതിന്റെ സന്തോഷമായിരുന്നു ഫുക്രു പങ്കുവെച്ചത്. ക്യാപ്റ്റന്‍സി ടാസ്‌ക് തനിക്ക് അനുകൂലമാണെന്ന് അദ്ദേഹം എല്ലാവരോടും പറയുന്നുണ്ടായിരുന്നു.

ബിഗ് ബോസിലെ പരാതിപ്പെട്ടി തനിക്കായി വെച്ചതാണ്. പങ്കെടുത്ത ക്യാപ്റ്റന്‍സി ടാസ്‌ക്കെല്ലാം തനിക്കുള്ളതായിരുന്നു. ആര്യയും എലീനയും സാന്‍ഡ്രയുമൊന്നും ഏഴയലത്ത് പോലും എത്തിയില്ലല്ലോയെന്ന് പറഞ്ഞപ്പോള്‍ ഞാനും ക്യാപ്റ്റന്‍സി ടാസ്‌കും ശുക്രനാണെന്നായിരുന്നു ആര്യ പറഞ്ഞത്. നീ പൊളിയാണെന്നും താരം പറയുന്നുണ്ടായിരുന്നു. തന്നെ തോല്‍പ്പിച്ച് ഫുക്രു ക്യാപ്റ്റനായത് സുജോയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അഭിരാമിയും അമൃതയും ഫുക്രുവിന്റെ പ്ലാനുകളെക്കുറിച്ച് സംസാരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X