ആര്യ തിരിച്ചുവരുന്നു! ബംഗ്ലാവിലല്ല തമാശ ബസാറുമായാണ് വരവ്! തിരിച്ചുവരവിനെക്കുറിച്ച് താരം പറയുന്നത്?

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ആര്യ. സിനിമയിലും ഹാസ്യ പരമ്പരകളിലും വേഷമിട്ടിട്ടുള്ള താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും മണ്ടത്തരവുമൊക്കെയായി ബഡായി ബംഗ്ലാവിനെ സജീവമാക്കി നിര്‍ത്തിയിരുന്ന താരത്തിനെ പെട്ടെന്ന് കാണാതായതോടെ ആരാധകരായിരുന്നു നിരാശരായത്. റേറ്റിങ്ങില്‍ ഒന്നാം സ്ഥാനവുമായി മുന്നേറുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഈ വാര്‍ത്തെയത്തിയത്. മുകേഷും പിഷാരടിയും ധര്‍മ്മജനും ആര്യയുമൊക്കെ തകര്‍ത്ത് മുന്നേറുന്ന ബഡായി ബംഗ്ലാവ് അവസാനിപ്പിക്കാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

5 മാസത്തിനുള്ളില്‍ പരിപാടി അവസാനിക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നതെന്നും അതോര്‍ത്താണ് ഡേറ്റ് നല്‍കിയതെന്നും പിന്നീട് പരിപാടിക്ക് ലഭിച്ച സ്വീകാര്യത തന്നെ അമ്പരപ്പെടുത്തിയിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു. രമേഷ് പിഷാരടിയും ആര്യയും ഭാര്യ ഭര്‍ത്താക്കന്‍മാരായാണ് പരിപാടിയിലെത്തിയത്. ആര്യയുടെ മണ്ടത്തരവും പിഷാരടിയുടെ കൗണ്ടറുകളും ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ വരവോടെയാണ് ബംഗ്ലാവിന് താഴിട്ടത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ അതിഥിയായെത്തിയത്. ഈ പരിപാടി അവസാനിച്ചതില്‍ ഏറെ വിഷമിച്ച ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയുമാണ് ആര്യയെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആര്യയുടെ പോസ്റ്റ്

ആര്യയുടെ പോസ്റ്റ്

സിനിമയിലായാലും ടെലിവിഷന്‍ പരിപാടിയിലായാലും മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരമാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുമുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളൊക്കെ താരം പങ്കുവെക്കാറുമുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറുന്നത്. ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വിശേഷം താരം പങ്കുവെച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു.

പുതിയ പരിപാടിയുമായെത്തുന്നു

പുതിയ പരിപാടിയുമായെത്തുന്നു

ബഡായി ബംഗ്ലാവിന് ശേഷം പുതിയ പരിപാടിയുമായി എത്തുകയാണ് താനെന്നുള്ള വിശേഷവുമായാണ് ഇത്തവണ താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിലായാലും അവതരണത്തിലായാലും സ്വതസിദ്ധമായ ശൈലിയുമായി മുന്നേറുകയാണ് ഈ താരം. അഭിനയത്തിനുമപ്പുറത്ത് നല്ലൊരു ഡിസൈനര്‍ കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു.

നടിയെ കാണാനായി കാത്തിരുന്നു

നടിയെ കാണാനായി കാത്തിരുന്നു

നക്ഷത്രത്തിളക്കം, മിമിക്രി മഹാമേള തുടങ്ങിയ പരിപാടികളുമായി ആര്യ മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. അവതാരകയായാണ് ഇത്തവണ താരമെത്തിയത്. എന്നാല്‍ ആര്യയിലെ അഭിനേത്രിയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ടെലിവിഷനിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞത് മുതല്‍ ആരാധകരും സന്തോഷത്തിലാണ്.

തമാശ ബസാറുമായി എത്തുന്നു

തമാശ ബസാറുമായി എത്തുന്നു

സീ കേരളം ചാനലിലെ തമാശ ബസാറിലൂടെയാണ് താനെത്തുന്നതെന്നുള്ള വിശേഷമാണ് ആര്യ പങ്കുവെച്ചിട്ടുള്ളത്. തമാശക്കാരിയായി തന്നെ കാണാനെത്തുന്നവര്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്ന് താരം കുറിച്ചിട്ടുണ്ട്. കെട്ടിലും മട്ടിലും പുതുമയുള്ള പരിപാടികളുമായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന പുതിയ ചാനലാണ് സീ കേരളം. ഈ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന തമാശ ബസാറിലൂടെയാണ് ആര്യയും എത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാത്രി 8.30 നാണ് തമാശ ബസാര്‍.

ലുക്കിലും ഗെറ്റപ്പിലും മാറ്റം

ലുക്കിലും ഗെറ്റപ്പിലും മാറ്റം

പതിവില്‍ നിന്നും വ്യത്യസ്തമായ ലുക്കുമായാണ് ഇത്തവണ താനെത്തുന്നതെന്നും താരം പറഞ്ഞിരുന്നു. ഫാഷന്‍ ലോകത്ത് തന്റേതായ ഇടം നേടിയ ആര്യ നല്ലൊരു ഡിസൈനറാണ് താനെന്ന് തെളിയിച്ചിരുന്നു. ഇത്തവണത്തെ വരവിലും അത് പ്രതീക്ഷിക്കാമെന്നും താരം പറയുന്നു. അണിയറപ്രവര്‍ത്തകര്‍ തന്നോട് അക്കാര്യം വ്യക്തമാക്കിയിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ആരാധകരുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്. അറോയയുടെ ബ്രാന്‍ഡിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കൃഷ്ണപ്രഭയും അനന്യയും

കൃഷ്ണപ്രഭയും അനന്യയും

ആര്യ മാത്രമല്ല ഇത്തവണത്തെ വരവില്‍ കൃഷ്ണപ്രഭയും അനന്യയും ഒപ്പമുണ്ട്. തമാശ ബസാറിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു പരിപാടിക്കായി ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. പേര് പോലെ തന്നെ തമാശയായിരിക്കും പരിപാടിയെന്ന കാര്യത്തില്‍ പ്രത്യേക സംശയത്തിന്റെ ആവശ്യമില്ല. തമാശ രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ് ആര്യ.

രമേഷ് പിഷാരടിയുമായുള്ള കെമിസ്ട്രി

രമേഷ് പിഷാരടിയുമായുള്ള കെമിസ്ട്രി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളില്‍ മികച്ച സ്വീകാര്യതയും പിന്തുണയും ലഭിച്ച പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. താന്‍ കോമഡി അവതരിപ്പിച്ചാല്‍ ശരിയാവുമോയെന്ന ആശങ്ക തുടക്കം മുതലേ തന്നെ അലട്ടിയിരുന്നുവെന്നും എന്നാല്‍ അണിയറപ്രവര്‍ത്തകരും രമേഷ് പിഷാരടിയും ധര്‍മ്മജനുമൊക്കെ ധൈര്യം തന്നപ്പോഴാണ് ആ വേഷം ഏറ്റെടുത്തതെന്നും താരം പറഞ്ഞിരുന്നു. രമേഷ് പിഷാരടിക്കൊപ്പമുള്ള വരവില്‍ ആരാധകരും തൃപ്തരായിരുന്നു.

ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചു

ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചു

രമേഷ് പിഷാരടിയും ആര്യയും ഭാര്യാ ഭര്‍ത്താക്ക്ന്‍മാരാണെന്നായിരുന്നു ചിലരുടെ ധാരണ. ഒരു പ്രാവശ്യം ഭാര്യയ്‌ക്കൊപ്പം തിയേറ്ററില്‍ പോയപ്പോഴാണ് ഇതേക്കുറിച്ച് താരത്തിന് മനസ്സിലായത്. അന്ന് തന്നോട് ഒരമ്മൂമ്മ ഭാര്യയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഇതല്ല ആര്യയെവിടെ എന്നായിരുന്നു അവര്‍ ചോദിച്ചത്. അന്നാണ് ആര്യയെ പലരും തന്റെ ഭാര്യയായി തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കിയതെന്ന് നേരത്തെ രമേഷ് പിഷാരടി പറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തിലെ വിയോഗം

വ്യക്തി ജീവിതത്തിലെ വിയോഗം

അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ആര്യ അടുത്തിടെ കടന്നുപോയത്. സഹോദരന്‍ മരിച്ച് ഒരുമാസം കഴിയുന്നതിനിടയിലായിരുന്നു അച്ഛനും യാത്രയായത്. അച്ഛനും സഹോദരനും മകള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് താരം വിയോഗവാര്‍ത്തയെക്കുറിച്ച് അറിയിച്ചത്. വ്യക്തി ജീവിതത്തിലെ തീരാനഷ്ടങ്ങള്‍ക്കിടയില്‍ തന്നെ ആശ്വസിപ്പിച്ചവരോട് നന്ദി അറിയിച്ചും ആര്യ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായിരുന്നു.

പോസ്റ്റ് കാണാം

ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

പ്രമോ വീഡിയോ

തമാശ ബസാറിന്റെ പ്രമോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X