For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹോദരന് പിന്നാലെ അച്ഛനേയും നഷ്ടമായി! കണ്ണീരോടെ ആര്യ കുറിച്ചു! കുറിപ്പും ചിത്രവും വൈറലാവുന്നു!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ആര്യ. ബഡായി ബംഗ്ലാവെന്ന ഒരൊറ്റ പരിപാടി മതി ഈ അവതാരകയെ ഓര്‍ത്തിരിക്കാന്‍. അവതരണം മാത്രമല്ല അഭിനയത്തിലും ഡിസൈനിങ്ങിലുമൊക്കെ ഈ താരം മികവ് പ്രകടിപ്പിച്ചിരുന്നു. അറോയയെന്ന ബ്രാന്‍ഡ് ഇതിനോടകം തന്നെ മികച്ച സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റായി മാറിയിരുന്നു. വാചകത്തില്‍ മാത്രമല്ല മറ്റ് കാര്യങ്ങളിലും തന്റേതായ വൈദഗദ്ധ്യം പ്രകടിപ്പിച്ചാണ് ഈ താരം മുന്നേറിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്. ആര്യയുടെ പോസ്റ്റുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  ഭാവനയുടെ ആശംസ പൊളിച്ചു! നവ്യ നായരുടെ നൃത്തത്തെക്കുറിച്ച് താരം പറഞ്ഞത്? വീഡിയോ വൈറല്‍! കാണൂ!

  ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ സജീവമാണ് ആര്യ. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പങ്കുവെക്കാറുമുണ്ട്. ബഡായി ബംഗ്ലാവില്‍ മുകേഷിനും രമേഷ് പിഷാരടിക്കുമൊപ്പം ആര്യയും തിളങ്ങിയിരുന്നു. മികച്ച കൗണ്ടറുകളും മണ്ടത്തരവുമൊക്കെയായെത്തുന്ന ആര്യയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമായിരുന്നു. താന്‍ കോമഡി കൈകാര്യം ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്ക തുടക്കത്തില്‍ തന്നെ അലട്ടിയിരുന്നുവെന്നും പിന്നീട് അത് വിജയകരമായി വന്നപ്പോഴാണ് സമാധാനമായതെന്നും അണിയറപ്രവര്‍ത്തകരും രമേഷ് പിഷാരടിയും നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്നും താരം പറഞ്ഞിരുന്നു.

  ആര്യോഗ്യനില ഗുരുതരം! ടിപി മാധവന്‍ ആശുപത്രിയില്‍! തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു!

  അപ്രതീക്ഷിത വിയോഗം

  അപ്രതീക്ഷിത വിയോഗം

  അടുത്തിടെയായിരുന്നു ആര്യയ്ക്ക് അച്ഛനെ നഷ്ടമായത്. അച്ഛനെക്കുറിച്ച് നേരത്തെ തന്നെ വാചാലയായ താരപുത്രിയാണ് ആര്യ. പിതാവിന്റെ ചിത്രങ്ങളുമൊക്കെ താരം പങ്കുവെക്കാറുമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് അച്ഛനെ നഷ്ടമായെന്നും കഴിഞ്ഞ മാസമായിരുന്നു സഹോദരനെ നഷ്ടമായതെന്നും താരം പറയുന്നു. അവര്‍ ഇരുവര്‍ക്കൊപ്പമുള്ള മകളുടെ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലേക്ക് നോക്കുമ്പോഴും ആ ദിനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴും സങ്കടം കൂടുകയാണെന്നും താരം പറയുന്നു.

  സാന്ത്വനിപ്പിച്ചവര്‍ക്ക് നന്ദി

  സാന്ത്വനിപ്പിച്ചവര്‍ക്ക് നന്ദി

  തന്റെ ജീവിതത്തിലെ വിഷമഘട്ടത്തില്‍ സാന്ത്വനിപ്പിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദി അറിയിച്ച് താരം രംഗത്തെത്തിയിരുന്നു. നേരിട്ട് വരാന്‍ കഴിയാതിരുന്നവര്‍ വിളിച്ചും മെസ്സേജ് അയയ്ച്ചും ആശ്വസിപ്പിച്ചവരോടും നന്ദി പറയുന്നുവെന്നറിയിച്ചാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. തന്റെ അച്ഛനേയും നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണമെന്നും താരം കുറിച്ചിട്ടുണ്ട.് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരുന്നു.

  അച്ഛനും സഹോദരനും

  അച്ഛനും സഹോദരനും

  നാല് ദിവസം മുന്‍പാണ് അച്ഛന്‍ യാത്രയായത്. ഒരു മാസം മുന്‍പായിരുന്നു സഹോദരന്‍ മരിച്ചത്. ജീവിതം എത്ര പെട്ടെന്നാണ് മാറി മറിയുന്നതെന്നും അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ചും നമുക്കൊന്നുമറിയില്ലെന്നും പ്രവചനാതീതമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നതെന്നും താരം പറയുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ ജീവിക്കാനും താരം പറയുന്നു.

  ഓരോ നിമിഷവും ആസ്വദിക്കൂ

  ഓരോ നിമിഷവും ആസ്വദിക്കൂ

  ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്. നമുക്കൊപ്പമുള്ളവരെ ചേര്‍ത്തുനിര്‍ത്തി വേണം മുന്നേറാന്‍. പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിക്കാനായി ലഭിക്കുന്ന ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനും താരം പറയുന്നു. അങ്ങനെയാവുമ്പോള്‍ പിന്നീടുള്ള ജീവിതത്തില്‍ നിങ്ങള്‍ക്ക് പശ്ചാത്തപിക്കേണ്ടി വരില്ലെന്നും താരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  പോസ്റ്റ് വൈറലായി

  പോസ്റ്റ് വൈറലായി

  സോഷ്യല്‍ മീഡിയയിലൂടെ ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിനെ ആശ്വസിപ്പിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അച്ഛനും സഹോദരനുമൊപ്പമുള്ള മകളുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രം കാണുമ്പോള്‍ കണ്ണുനിറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

  കുറിപ്പ് കാണാം

  ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

  English summary
  Arya shares a throwback picture and an emotional note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X