For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയായ സൗമ്യയെക്കാളും ഇഷ്ടം ആര്യയോടോ? രമേഷ് പിഷാരടി നല്‍കിയ കിടിലന്‍ മറുപടി? കാണൂ!

  |
  ആര്യയുടെ ചോദ്യത്തിന് പിഷാരടി നൽകിയ മറുപടി

  അനുകരണകലയില്‍ അഗ്രഗണ്യനായ രമേഷ് പിഷാരടിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും അദ്ദേഹത്തിന്റെ സ്വീകാര്യത അതേ പോലെ തുടര്‍ന്നിരുന്നു. നടനായും സംവിധായകനും അവതാരകനായും നിറഞ്ഞുനില്‍ക്കുന്നതിനിടയിലും മിമിക്രിയെ ഒപ്പം കൊണ്ട് നടന്നിരുന്നു ഈ താരം. സ്റ്റേജ് പരിപാടികളിലെ അവിഭാജ്യ ഘടകമായ പിഷാരടി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനാണ്. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന ബഡായി ബംഗ്ലാവിന്റെ അമരക്കാരിലൊരാളാണ് പിഷാരടി. ഇടയ്ക്ക് താരം പരിപാടിയില്‍ നിന്നും മാറി നിന്നപ്പോള്‍ ആരാധകര്‍ക്കായിരുന്നു ആശങ്ക.

  മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും വാഹനപ്രേമം പിന്തുടര്‍ന്ന് കുഞ്ഞുമറിയവും, ലേറ്റസ്റ്റ് ചിത്രം വൈറല്‍

  സ്വന്തം ചിത്രമായ പഞ്ചവര്‍ണ്ണതത്തയുടെ തിരക്കുരകളുമായി ബന്ധപ്പെട്ട് നീങ്ങുന്നതിനിടയിലും അദ്ദേഹം പരിപാടി കൃത്യമായി അവതരിപ്പിച്ചിരുന്നു. മുകേഷിന്റെ ബംഗ്ലാവിലെ വാടകക്കാരായ ആര്യയും പിഷാരടിയും ഒപ്പിക്കുന്ന തമാശകളെ പ്രേക്ഷകര്‍ നേരത്തെ തന്നെ ഏറ്റെടുത്തുകഴിഞ്ഞതാണ്. ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് കരുതിത്തുടങ്ങിയ പരിപാടി ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. വിജയകരമായി മുന്നേരുന്നതിനിടയില്‍ പരിപാടി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത് പ്രേക്ഷകരെ അസ്വസ്ഥരാക്കിയിരുന്നു. എന്നാല്‍ സമയം മാറ്റി പരിപാടി വീണ്ടും എത്തുമെന്നറിഞ്ഞതോടെ ആശങ്കകള്‍ അസ്ഥാനത്താവുകയായിരുന്നു. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പിഷാരടിയോട് ആര്യ ചോദിച്ച ചോദ്യവും താരം നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  മമ്മൂട്ടിയെ നിയന്ത്രിക്കാന്‍ സൗബിന്‍ ഷാഹിര്‍? മെഗാസ്റ്റാറിനെ നായകനാക്കി സിനിമയൊരുക്കുന്നു?

  രമേഷ് പിഷാരടിയുടെ അവതരണം

  രമേഷ് പിഷാരടിയുടെ അവതരണം

  വേദിയിലായാലും സദസ്സിലായാലും പിഷാരടിയില്ലാതെ പരിപാടി നടത്തുകയെന്നത് സംഘാടകരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. അവതരണത്തില്‍ തന്റേതായ ശൈലി പിന്തുടര്‍ന്നാണ് അദ്ദേഹം മുന്നേറുന്നത്. സദസ്സിനെ ബോറടിപ്പിക്കാത്ത തരത്തില്‍ മണിക്കൂറുകളോളം പരിപാടി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനോടകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അനുകരണത്തിനേക്കാളുപരി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലൂടെയാണ് താരം പല കാര്യങ്ങളും അവതരിപ്പിക്കാറുള്ളത്.

  ശക്തമായ പിന്തുണയുമായി ആര്യ

  ശക്തമായ പിന്തുണയുമായി ആര്യ

  രമേഷ് പിഷാരടിക്കൊപ്പം ആര്യയും കൂടി എത്തിയാല്‍ പ്രേക്ഷകര്‍ക്ക് അതൊരു വിരുന്നാണ്. ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായി എത്തുന്ന ബഡായി ബം്ഗ്ലാവിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് ഇവരുടെ കൂട്ടുകെട്ടാണ്. വലിയ കാര്യം പറയാനായി വേദിയിലേക്കെത്തുന്ന ആര്യയെ പൊളിച്ചടുക്കി പരിഹസിച്ച് വിടുന്ന പതിവാണ് പിഷാരടിയുടേത്. അതിനാല്‍ത്തന്നെ ഇവരിലൊരാളെ കണ്ടില്ലെങ്കില്‍ പ്രേക്ഷകര്‍ അതേക്കുറിച്ച് ചോദിക്കാറുമുണ്ട്.

  മിനിസ്‌ക്രീനിലെ മിന്നും താരജോഡി

  മിനിസ്‌ക്രീനിലെ മിന്നും താരജോഡി

  മിനിസ്‌ക്രീനിലെ മിന്നും താരജോഡികളിലൊരാളാണ് പിഷാരടിയും ആര്യയുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് ഇരുവരും കാഴ്ച വെക്കുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് ബഡായി ബംഗ്ലാവിന്റെ ഓരോ എപ്പിസോഡും അവസാനിക്കുന്നത്. ഇവര്‍ക്കൊപ്പം ധര്‍മ്മജനും മനോജും അമ്മായിയും മുകേഷും കൂടി ചേരുമ്പോഴാണ് പരിപാടിക്ക് പൂര്‍ണ്ണത കൈവരുന്നത്.

   മികച്ച കെമിസ്ട്രി

  മികച്ച കെമിസ്ട്രി

  മികച്ച കെമിസ്ട്രിയാണ് ഇരുവരും കാത്ത് സൂക്ഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഭാര്യയും ഭര്‍ത്താവുമാണെന്ന് കരുതുന്നവരുണ്ടെന്ന് മുന്‍പ് പിഷാരടി പറഞ്ഞിരുന്നു. സിനിമ കാണാനായി തിയേറ്ററിലേക്ക് പോയപ്പോഴാണ് ഇതാണോ ഭാര്യ, ഞങ്ങള്‍ക്കിഷ്ടം ആര്യയെയായിരുന്നു എന്ന് അവര്‍ പറഞ്ഞത്. പൂനൈയില്‍ ജനിച്ച് വളര്‍ന്നയാളതിനാല്‍ സൗമ്യയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയായിരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

  ആര്യയുടെ ചോദ്യം

  ആര്യയുടെ ചോദ്യം

  അടുത്തിടെ ജെബി ജംഗ്ഷനില്‍ അതിഥിയായി രമേഷ് പിഷാരടി എത്തിയിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് താരത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച്. മുകേഷും സലീം കുമാറും ദേവീചന്ദനയും ആര്യയുമൊക്കെ ചോദ്യം ചോദിക്കാനായി എത്തിയിരുന്നു. ആര്യയുടെ ചോദ്യമാണ് ഏറെ രസകരമായിത്തോന്നിയത്. അടുത്ത സുഹൃത്ത് കൂടിയായ പിഷാരടിയെ മെന്റര്‍ കൂടിയായാണ് താന്‍ കാണുന്നതെന്ന് ആര്യ പറഞ്ഞിരുന്നു. രണ്ട് ഭാര്യമാരില്‍ സൗമ്യയും ഞാനും ഇവരിലാരെയാണ് കൂടുതല്‍ ഇഷ്ടം? ഏതെങ്കിലുമൊരു ഘട്ടത്തില്‍ സൗമ്യ വേണ്ടായിരുന്നു ആര്യ മതിയെന്ന് തോന്നിയിരുന്നോയെന്നാണ് ആര്യ ചോദിച്ചത്.

  പിഷാരടിയുടെ മറുപടി

  പിഷാരടിയുടെ മറുപടി

  വലിയൊരു പണിയാണ് കിട്ടിയത്. ഇത് പോലൊക്കെ പോകണമെന്ന് ബ്രിട്ടാസ് പറഞ്ഞപ്പോള്‍ പോവുന്നത് നടക്കും തിരിച്ച് വരുന്നത് നടക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ള ഭാര്യയേക്കാള്‍ കൂടുതല്‍ ഇഷ്ടം ആര്യയോടാണെന്നും ആര്യ ഭാര്യയായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. നിറഞ്ഞ ചിരിയോടെ പിഷാരടി ഇങ്ങനെ പറഞ്ഞപ്പോഴേ അതിന് പിന്നിലുള്ള കൊനുഷ്ടിനെക്കുറിച്ച് ബ്രിട്ടാസ് ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ വിശദീകരണം ഏറെ രസകരമാണ്.

  അതിന് പിന്നിലെ കാരണം

  അതിന് പിന്നിലെ കാരണം

  വീട്ടില്‍ പോയി സൗമ്യയുടെ കാലില്‍ പിടിച്ച് ഒരു സാഹചര്യത്തില്‍ തനിക്ക് അങ്ങനെ സമ്മതിക്കേണ്ടി വന്നുവെന്ന് പറഞ്ഞ് ക്ഷമ യാചിക്കാം. അവള്‍ മാത്രമേ ഇതേക്കുറിച്ച് അറിയുകയുള്ളൂ. എന്നാല്‍ ഇതങ്ങനെയല്ലല്ലോയെന്നായിരുന്നു പിഷാരടിയുടെ വിശദീകരണം. ആര്യയും സൗമ്യയും നല്ല സുഹൃത്തുക്കളാണ്. ചിലപ്പോള്‍ സൗമ്യ ചോദിപ്പിച്ച ചോദ്യമായിരിക്കാം ഇതെന്നും അദ്ദേഹം പറയുന്നു.

  വീഡിയോ കാണാം

  ആര്യയുടെ ചോദ്യവും പിഷുവിന്റെ മറുപടിയും കാണൂ.

  English summary
  Ramesh pisharady's comment about Arya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X