ഞാന്‍ വിവാഹമോചിതയാണ്! വെളിപ്പെടുത്തലുമായി ആര്യ! രാജിനി ചാണ്ടിക്ക് മുന്നിലെ തുറന്നുപറച്ചില്‍ വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ ആര്യ ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. ബഡായി ബംഗ്ലാവെന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. വ്യത്യസ്തമായ പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസിലേക്ക് എത്തിയത്. ആര്യ എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആര്യ മത്സരത്തിലേക്ക് എത്തിയയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. താരത്തിനായി ഇതിനകം തന്നെ പേജുകളും ഗ്രൂപ്പുകളും തുടങ്ങിയിട്ടുണ്ട്. മകള്‍ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. സിംഗിള്‍ പേരന്റാണ് താനെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് എത്തിയപ്പോഴും ഇതേക്കുറിച്ച് ആര്യ വ്യക്തമാക്കിയിരുന്നു. രാജിനി ചാണ്ടിയായിരുന്നു താരത്തോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.

ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് മലയാളത്തില്‍ മാറ്റുരയ്ക്കാനായി ആര്യയും എത്തിയിട്ടുണ്ട്. വിവിധ പരിപാടികളിലൂടെയും സിനിമയിലുമൊക്കെയായി താരം നേരത്തെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ബിഗ് ബോസിലേക്ക് ആര്യ എത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

 മകളെ പിരിയുന്നതില്‍ സങ്കടം

മകളെ പിരിയുന്നതില്‍ സങ്കടം

മകളായ റോയയെ പിരിയുന്നതില്‍ സങ്കടമുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. അവളുടെ സമ്മതത്തോടെയാണ് താന്‍ എത്തിയത്. ഇത് കേട്ടപ്പോഴാണ് മോഹന്‍ലാല്‍ റോയയെ വേദിയിലേക്ക് വിളിച്ചത്. അമ്മ പോവുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു റോയ പറഞ്ഞത്. വേദിയിലേക്കെത്തിയ റോയക്ക് സമ്മാനവും നല്‍കിയായിരുന്നു മോഹന്‍ലാല്‍ യാത്രയാക്കിയത്.

ആരാധകരുടെ സ്വന്തം താരം

ആരാധകരുടെ സ്വന്തം താരം

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ആര്യ. ബഡായി ബംഗ്ലാവ് വീണ്ടും തുടങ്ങിയപ്പോള്‍ ആര്യയ്ക്കായുള്ള മുറവിളിയായിരുന്നു ആരാധകര്‍ നടത്തിയത്. രണ്ടാമത്തെ സീസണെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും തന്നെ വിളിച്ചില്ലെന്നും ആര്യ പറഞ്ഞിരുന്നു. ഇതിനെതിരെ ആരാധകര്‍ രംഗത്തെത്തിയതിന് പിന്നാലെയായാണ് ആര്യയെ പരിപാടിയിലേക്ക് തിരിച്ചുവിളിച്ചത്.

വിവാഹിതയായിരുന്നു

വിവാഹിതയായിരുന്നു

താന്‍ വിവാഹിത ആയിരുന്നുവെന്നും ഇപ്പോള്‍ ഡിവോഴ്‌സായെന്നും ഒരു മകളുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. പൊതുവെ അധികമാരും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയാറില്ലെന്നും ആര്യ അക്കാര്യത്തിന് വ്യത്യസ്തയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. തുറന്ന പുസ്തകം പോലെയാണ് താരത്തിന്റെ ജീവിതമെന്നാണ് മറ്റ്ചിലര്‍ പറയുന്നത്.

 മകളുടെ സമ്മതം

മകളുടെ സമ്മതം

മകളെ മിസ്സ് ചെയ്യുന്നത് സഹിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ആര്യയെത്തിയത്. ഇതിനിടയിലായിരുന്നു മോഹന്‍ലാല്‍ റോയയെ വേദിയിലേക്ക് വിളിച്ചത്. മോളുടെ സമ്മതത്തോടെയാണ് താനെത്തിയതെന്നും താരം പറഞ്ഞിരുന്നു. ആര്യ മാത്രമല്ല അവതാരകയായിത്തിളങ്ങിയ എലീന പടിക്കലും ബിഗ് ബോസിനായി അണിനിരന്നിട്ടുണ്ട്. ടെലിവിഷനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയുമൊക്കെയായി സുപരിചിതരായവര്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലെ താരങ്ങളും ഇത്തവണ ബിഗ് ബോസിലേക്ക് എത്തിയിട്ടുണ്ട്.

അവളുടെ ഇഷ്ടം

അവളുടെ ഇഷ്ടം

ആര്യയുടെ മകളായ അറോയയെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. മകളുടെ സന്തോഷത്തിനാണ് താന്‍ ഇനിയങ്ങോട്ട് പ്രാധാന്യം നല്‍കുന്നതെന്ന് താരം പറഞ്ഞിരുന്നു. ഭാവിയില്‍ മകള്‍ ആരായി കാണാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ അത് അവളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഡോക്ടര്‍, ടീച്ചര്‍ തുടങ്ങിയ ആഗ്രഹങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയാറുള്ളത്. എന്നാല്‍ അത് മാറ്റിപ്പറയാറുമുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X