ആര്യയുടെ കൈയിലെ മുറിവിന്റെ പാട്! ബിഗ് ബോസില്‍ നിന്നും ഒരിക്കലും മറക്കാന്‍ പറ്റാത്തത് ഇതായിരിക്കും
ഒരുപാട് ടാസ്‌കുകള്‍ കൊണ്ട് നിറഞ്ഞതാണ് ബിഗ് ബോസ് ഷോ. മത്സരാര്‍ഥികളുടെ ആവേശം അതുപോലെ തന്നെ പ്രേക്ഷകരിലേക്കും എത്താറുണ്ട്. ചില സമയങ്ങളില്‍ മത്സരം കടുക്കുമ്പോള്‍ പലര്‍ക്കും പരിക്ക് പറ്റുന്നതും സാധാരണമാണ്. പില്ലോ ഉണ്ടാക്കാനുള്ള ടാസ്‌കിനിടെയായിരുന്നു ആര്യയ്ക്ക് പരിക്ക് പറ്റുന്നത്. ഉടനെ തന്നെ കണ്‍ഫെഷന്‍ റൂമില്‍ പോയി മരുന്ന് വെച്ചു.
ഇങ്ങനെ പല മത്സരാര്‍ഥികള്‍ക്കും പലവിധത്തില്‍ പരിക്കുകള്‍ പറ്റിയിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം പരിക്ക് പറ്റിയത് എങ്ങനെയായിരുന്നെന്ന് കാണിച്ച് തരികയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരിക്കുന്ന ചിത്രത്തിലാണ് പില്ലോ ടാസ്‌കിനിടെ പറ്റിയ മുറിവ് കാണിച്ച് തന്നത്. മുറിവ് ഉണങ്ങിയെങ്കിലും കൈ വിരലില്‍ അതിന്റെ പാട് ഉണ്ടായിരുന്നു.

ഒന്ന് ബിഗ് ബോസില്‍ നിന്നും വീട്ടിലെത്തിയ മാര്‍ച്ച് 22 ന് എടുത്ത ചിത്രമായിരുന്നു. അന്ന് മുറിവ് ഉണങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ മുറിവിന്റെ പാട് മാത്രമുള്ള ചിത്രമായിരുന്നു ആര്യ പോസ്റ്റ് ചെയ്തത്. ഈ മുറിവ് എല്ലാ കാലവും ഓര്‍ത്തിരിക്കും. ബിഗ് ബോസിന് നന്ദിയുണ്ടെന്നും അതിന് ക്യാപ്ഷനായി ആര്യ കൊടുത്തു.
ആര്യ തന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സുജോ മാത്യൂവും തന്റെ കൈയിലുള്ള മുറിവിന്റെ പാട് പുറത്ത് വിട്ടിരുന്നു. ബിഗ് ബോസില്‍ നിന്നും മുറിവ് പറ്റിയതിന്റെ ചില കഥകള്‍ വീണ്ടും. സുജോ നിന്നെയും ഈ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതായിട്ടും ആര്യ പറയുന്നു. ഇവര്‍ക്കൊപ്പം അലക്‌സാന്‍ഡ്രയും എത്തിയിരുന്നു. സമാനമായ രീതിയില്‍ അലക്‌സാന്‍ഡ്രയുടെ കൈയിലും മുറിവിന്റെ പാട് ഉണ്ടായിരുന്നു.

തലയണ മന്ത്രം എന്ന് പേരിട്ടിരിക്കുന്ന ടാസ്‌ക് രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരുന്നു ബിഗ് ബോസ് നല്‍കിയത്. ലയണ ഉണ്ടാക്കാനുള്ള പഞ്ഞിയും മറ്റ് സാമഗ്രികളും ബിഗ് ബോസ് നല്‍കിയിരുന്നു. ഇത് കൊണ്ട് കൂടുതല്‍ തലയണ ഉണ്ടാക്കുന്നവരാണ് വിജയിക്കുക. കണ്‍വെയര്‍ ബെല്‍റ്റിലൂടെ പഞ്ഞിയും മറ്റ് സാമാഗ്രികളും മത്സരാര്‍ഥികള്‍ക്ക് ലഭിക്കും.
രണ്ട് സൈഡുകളില്‍ നിന്നായി രണ്ട് ടീമും ഇത് വേഗം സ്വന്തമാക്കണം. ഇരു ടീമുകളും ശക്തമായ പ്രകടനമാണ് കാഴ്ച വെച്ചത്കൂടുതല്‍ പേര്‍ക്കും ഈ സമയത്തായിരുന്നു കൈകള്‍ക്ക് പരിക്കേല്‍ക്കുന്നത്. മത്സരത്തിന്റെ ആവേശം കൊണ്ട് പലരും മുറിവ് പറ്റിയാലും അത് കഴിയുന്നത് വരെ നില്‍ക്കുന്നതാണ് കണ്ട് വന്നത്.


Click it and Unblock the Notifications