For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെട്ടെന്ന് പരിപാടി നിര്‍ത്താന്‍ ചാനല്‍ തീരുമാനിച്ചു, ബഡായി ബംഗ്ലാവ് നിര്‍ത്തിയതിനെക്കുറിച്ച് ആര്യ!!

  |
  ബഡായി ബംഗ്ലാവ് നിര്‍ത്തിയതിനെക്കുറിച്ച് ആര്യ

  ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് ഏറെ ഞെട്ടിപ്പിക്കുന്നൊരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് നിര്‍ത്താന്‍ പോവുകയാണെന്ന് രമേഷ് പിഷാരടിയാണ് അറിയിച്ചത്. തൊട്ടുപിന്നാലെ ആര്യയും ഇത് സ്ഥിരീകരിച്ച് രംഗത്തെത്തി. റേറ്റിങ്ങിലും സ്വീകാര്യതയിലും ഏറെ മുന്നിലുള്ള പരിപാടിക്ക് പെട്ടെന്ന് താഴുവീഴാന്‍ എന്താണ് കാരണമെന്ന തരത്തില്‍ നിരവധി ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇത്തരത്തിലുള്ള സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

  മുകേഷിന്‍റെ ബംഗ്ലാവിന് താഴിട്ട് ആര്യയും പിഷാരടിയും മടങ്ങുന്നു, ബഡായി ബംഗ്ലാവ് അവസാനിക്കുന്നു, കാണൂ!

  മുകേഷിന്റെ ബംഗ്ലാവില്‍ താമസക്കാരായി എത്തിയ രമേഷ് പിഷാരടിയും ആര്യയും അവരെ ചുറ്റിപ്പറ്റിയുള്ള മറ്റ് കഥാപാത്രങ്ങളുമൊക്കെയായാണ് പരിപാടി മുന്നേറിയത്. അമ്മായി, ഗിന്നസ് മനോജ്, ധര്‍മ്മജന്‍ തുടങ്ങിയവരും അവരുടേതായ റോളുകള്‍ മനോഹരമാക്കിയിരുന്നു. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള അവതരണമായിരുന്നു ഈ പരിപാടിയെ ഇത്രയധികം പോപ്പുലറാക്കിയതെന്ന് നിസംശയം പറയാം. ആറുമാസത്തിനുള്ളില്‍ നിര്‍ത്താമെന്ന് പറഞ്ഞാണ് രമേഷ് പിഷാരടി മുകേഷിനെ ബംഗ്ലാവിലേക്ക് ക്ഷണിച്ചത്. ആറുമാസം ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. വിജയകരമായി മുന്നേറുന്നതിനിടയിലാണ് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെത്തിയത്. ബാഡി ബംഗ്ലാവ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആര്യയുടെ പ്രതികരണം എന്താണെന്നറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു

  ബഡായി ബംഗ്ലാവ് നിര്‍ത്തുന്നു

  ബഡായി ബംഗ്ലാവ് നിര്‍ത്താന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫേസ്ബുക്കിലൂടെ രമേഷ് പിഷാരടിയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നിര്‍ത്താന്‍ പോവുകയാണെന്നല്ലാതെ എന്താണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായത്.

  ആര്യയും സ്ഥിരീകരിച്ചു

  ആര്യയും സ്ഥിരീകരിച്ചു

  പിഷു പറഞ്ഞാല്‍പ്പിന്നെ എന്തിന് മടിച്ചുനില്‍ക്കണം, പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ആര്യയും ബഡായി ബംഗ്ലാവിനെക്കുറിച്ചുള്ള കുറിപ്പ് പോസ്റ്റ് ചെയ്തു. മുന്‍പത്തെ പോസ്റ്റില്‍ ഇതേക്കുറിച്ചായിരുന്നു താന്‍ സൂചിപ്പിച്ചത്. ചിലരൊക്കെ കൃത്യമായി അത് മനസ്സിലാക്കിയെന്നായിരുന്നു ആര്യ പറഞ്ഞത്.

  മനോഹരമായ യാത്രയ്ക്ക് അവസാനം

  മനോഹരമായ യാത്രയ്ക്ക് അവസാനം

  ജീവിതത്തിലെ മനോഹരമായ യാത്രകളിലൊന്ന് അവസാനിക്കാന്‍ പോവുകയാണ്. കോമഡി ആര്‍ടിസ്റ്റായി തനിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കാരണമായത്.

   മുന്‍പരിചയമില്ലാഞ്ഞിട്ട് കൂടി

  മുന്‍പരിചയമില്ലാഞ്ഞിട്ട് കൂടി

  യാതൊരുവിധ മുന്‍പരിചയവുമില്ലാതെയാണ് താന്‍ ഈ ഹാസ്യ പരിപാടിയിലേക്ക് എത്തിയത്. മുകേഷേട്ടനും പിഷാരടിക്കും ധര്‍മ്മജനുമൊപ്പം അഭിനയിക്കുന്നതിന്‍രെതായ എല്ലാവിധ പരിഭ്രമവും തുടക്കത്തിലുണ്ടാിരുന്നു. ഡയാന സില്‍വസ്റ്ററാണ് ധൈര്യം നല്‍കി തന്നെ നയിച്ചത്. പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.

  പെട്ടെന്നുള്ള തീരുമാനം?

  പെട്ടെന്നുള്ള തീരുമാനം?

  വിജയകരമായി മുന്നേറുന്ന പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചാണ് ആരാധകര്‍ തിരക്കിയത്. ഇതേ സമയത്ത് ഇനി പ്രക്ഷേപണം ചെയ്യാനുദ്ദേശിക്കുന്ന പരിപാടിയേതാണെന്ന തരത്തിലുള്ള സംശയമായിരുന്നു മറ്റ് ചിലര്‍ ഉന്നയിച്ചത്. ചാനലില്‍ ആകെ കൊള്ളാവുന്ന ഒരേയൊരു പരിപാടി ഇതാണെന്നും ഈ തീരുമാനം വല്ലാതെ വിഷമിപ്പിച്ചുവെന്നുമായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

  അച്ഛനെക്കാണണമെന്നുണ്ട്

  അച്ഛനെക്കാണണമെന്നുണ്ട്

  പരിപാടിയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ആര്യയുടെ അച്ഛന്‍. വളരെ മനോഹരമായി അച്ഛനെക്കുറിച്ച് പുകഴ്ത്തി പറയുന്ന ആര്യയെ കണക്കറ്റ് പരിഹസിച്ചാണ് പിഷാരടി വിടാറുള്ളത്. മണ്ടത്തരത്തിന്റെ ആസ്ഥാന നേതാവാണ് അച്ഛനും മകളുമെന്നും പിഷാരടി പറയാറുണ്ട്. പരിപാടി നിര്‍ത്താന്‍ തീരുമാനിച്ച അവസരത്തില്‍ അവസാനമായി പ്രേക്ഷകര്‍ ചോദിക്കുന്നത് ആര്യയുടെ അച്ഛനെ കാണാന്‍ കഴിയുമോയെന്നാണ്.

  ആര്യയുടെ പ്രതികരണം

  ആര്യയുടെ പ്രതികരണം

  അവതാരകയായും അഭിനേത്രിയായും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും ആര്യയെ ശ്രദ്ധേയയാക്കിയത് ബഡായി ബംഗ്ലാവാണ്. ആര്യയൊപ്പിക്കുന്ന മണ്ടത്തരവും കുസൃതിയും കുശുമ്പുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ തങ്ങള്‍ ഇനിയെത്തില്ലെന്ന് താരങ്ങള്‍ വ്യക്തമാക്കിയത് ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തരമൊരു അവസരത്തിലാണ് താരത്തിന്‍രെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

  സംപ്രേഷണം ചെയ്യുമോയെന്നറിയില്ല

  സംപ്രേഷണം ചെയ്യുമോയെന്നറിയില്ല

  പരിപാടി അവസാനിപ്പിച്ചിട്ടുണ്ട്. ചെയ്ത് വെച്ചിരിക്കുന്ന രണ്ടുമൂന്ന് എപ്പിസോഡുകള്‍ കൂടിയുണ്ട്. അത് സംപ്രേഷണം ചെയ്യുമോയെന്ന് പോലും അറിയില്ല. നമ്മളെ സംബന്ധിച്ചും വേദനാജനകമായ കാര്യമാണിത്. പെട്ടെന്നാണ് ചാനല്‍ ഈ പരിപാടി നിര്‍ത്താന്‍ തീരുമാനിച്ചത്. അപ്രതീക്ഷിതമായ ഈ തീരുമാനം തങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്.

  സങ്കടകരമായ കാര്യമാണ്

  സങ്കടകരമായ കാര്യമാണ്

  ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരുവുകളിലൊന്നാണ് ബഡായി ബംഗ്ലാവ്. അത് പെട്ടെന്ന് അവസാനിക്കുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. ആ സെറ്റും കൂടെയുള്ളവരെയുമൊക്കെ വല്ലാതെ മിസ്സ് ചെയ്യും. സോഷ്യല്‍ മീഡിയയിലൂടെ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമൊക്കെ മെസ്സേജ് കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ആര്യ പറയുന്നു.

  സ്വരം നന്നാവുമ്പോള്‍ നിര്‍ത്തുന്നത്

  സ്വരം നന്നാവുമ്പോള്‍ നിര്‍ത്തുന്നത്

  2013ലാണ് ഈ പരിപാടി ആരംഭിച്ചത്. മറ്റൊരര്‍ത്ഥത്തില്‍ പറയുമ്പോള്‍ സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുകയെന്ന രീതിയും ഇതിലുണ്ട്. നല്ല രീതിയില്‍ അവസാനിപ്പിച്ചാല്‍ ഇപ്പോഴുള്ള ഇഷ്ടവും പിന്തുണയും അതേ പോലെ ലഭിക്കും. അടുത്തതെന്താണെന്ന തരത്തിലുള്ള ചോദ്യവും നിരവധി പേര്‍ ഉന്നയിച്ചിട്ടുണ്ട്.

  പുതിയ പരിപാടിക്ക് വഴിയൊരുങ്ങുന്നു

  പുതിയ പരിപാടിക്ക് വഴിയൊരുങ്ങുന്നു

  ചാനലില്‍ പുതിയൊരു പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു നീക്കമെന്ന തരത്തിലും വാദങ്ങളുണ്ട്. ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗം വരുമോയെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്തായാലും പ്രേക്ഷകരെ നടുക്കിയൊരു തീരുമാനവുമായാണ് ചാനല്‍ എത്തിയതെന്ന് പറയാതിരിക്കാന്‍ വയ്യ. താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളാണ് നിറഞ്ഞുനില്‍ക്കുന്നത്.

  ആര്യയുടെ പോസ്റ്റ്

  ബഡായി ബംഗ്ലാവിനെക്കുറിച്ച് ആര്യ പോസ്റ്റ് ചെയ്ത കുറിപ്പ്

  രമേഷ് പിഷാരടി പറഞ്ഞത്

  പിഷാരടിയുടെ പോസ്റ്റ്

  English summary
  Arya about Badayi Bungalow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X