For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ! റിയാലിറ്റി ഷോ സംഘടപ്പിക്കാനുള്ള കാരണം ഇതാണ്...

  |

  റിയാലിറ്റി ഷോയുടെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരം ഒരു പക്ഷെ ആര്യയായിരിക്കും. തുടക്കം മുതലെ ആര്യയുടെ റിയാലിറ്റി ഷോയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. വിവാഹം കഴിക്കാനായി വധുവിനിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ അല്ലെന്നായിരുന്നു വിമർശകരുടെ വാദം.

  arya

  മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

  ഈ വിവാദം കത്തി ജ്വലിച്ചു നിൽക്കുമ്പോഴാണ് പുതിയ വിവാദം റിയാലിറ്റി ഷോയെ തേടി എത്തിയത്. ആര്യയുടെ റിയാലിറ്റി ഷോ ലൗവ് ജിഹാദ് ആണത്രേ. ഇത്തരത്തിലുള്ള പല വാർത്തകൾ പ്രചരിക്കുമ്പോഴും ഇതിനെ കുറിച്ചു പ്രതികരിക്കാൻ ആര്യയൊ അണിയ പ്രവർത്തകരെ തയ്യാറായിരുന്നില്ല. ഇത് പ്രചരണത്തിന്റെ ശക്തി കൂട്ടിയിരുന്നു. ഇപ്പോഴിത എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ നടത്താനുള്ള കാരണം നടൻ ആര്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.

  ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

  ഷോ നടത്താനുള്ള കാരണം

  ഷോ നടത്താനുള്ള കാരണം

  പലരും പലവഴിയിലൂടെയാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. ചിലർ മാട്രിമോണിയയിലൂടെ, ചിലർ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങളിൽ വെച്ച്, ചില സുഹൃത്തുക്കളുടെ ഇടയിൽ. എന്നാൽ എനിയ്ക്ക് തോന്നിയിട്ടുണ്ടുള്ള ജീവിതത്തിൽ പല മേഖലയിലുള്ളവർ തമ്മിൽ കാണാനും പരിചയപ്പെടാൻ സോഷ്യൽ മീഡിയ സഹായിക്കാറുണ്ട്. ഒരാളെ കണ്ടെത്താൻ സോഷ്യൽ മീഡിയെക്കാലും മികച്ചൊരു മാധ്യമമില്ല. ദിനംപ്രതി നമ്മൾ പലപല ആളുകളെ കാണുന്നുണ്ട്. അങ്ങനെയാണ് താൻ വധുവിനെ തേടുന്നു എന്നുള്ള കാര്യം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചതും ഇത്തരത്തിലുള്ള ഒരു ഷോയുടെ ഭാഗമാകുന്നതും.

  വർഷങ്ങളായിട്ടുള്ള കാത്തിരുപ്പ്

  വർഷങ്ങളായിട്ടുള്ള കാത്തിരുപ്പ്

  കഴിഞ്ഞ കുറെ നാളുകളായി വധുവിനെ അന്വേഷിക്കുകയായിരുന്നു താൻ. എന്നാൽ തനിയ്ക്ക് ചേർന്നൊരു പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. എല്ലാവരും കരുതുന്നതു പോലെ വിവാഹത്തിനു താൽപര്യമില്ലാത്തു കൊണ്ടല്ല വിവാഹം കഴിക്കാത്തത്. പകരം തനിക്ക് ചേർന്ന പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതു കൊണ്ടായിരുന്നു. ഇതുവരെയായിട്ടും അതിനു കഴിയാത്തതു കൊണ്ടാണ് ഇതിനായി തന്നെ തുനിഞ്ഞിറങ്ങിയതെന്നും ആര്യ പറയുന്നു. അതെസമയം റിയാലിറ്റി ഷോയിലൂടെ കണ്ടെത്തുന്ന വ്യക്തിയുമായിട്ടുള്ള വിവാഹം ജീവിതത്തിൽ എത്രത്തേളം വിജയിക്കുമെന്ന് അറിയില്ല. അത് വിവാഹ ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. കൂടാതെ ഷോയിലുള്ളവരെ നന്നായി മനസിലാക്കാൻ താൻ ശ്രമിക്കുന്നുണ്ട്. അതൽ നിന്ന് എനിയ്ക്ക് ചേർന്ന ഒരു പെൺകുട്ടിയെ താൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു

  വധുവിനെ കണ്ടെത്തുന്നത് പ്രയാസകരം

  വധുവിനെ കണ്ടെത്തുന്നത് പ്രയാസകരം

  വധുവിനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം അവരെല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്. കൂടാതെ എല്ലാവരും എന്റെ മനസിൽ കയറി പറ്റാനുളള ശ്രമത്തിലുമാണ്. ഒരു പാടു വിഷമം ഉണ്ട്. ഇതൊരു റിയാലിറ്റി ഷോയാണ്. അതിനാൽ തന്നെ ഒരു പാടുകാര്യങ്ങൾ എനിയ്ക്ക് ചിന്തിക്കേണ്ടതുണ്ട്. കൂടാതെ പെൺകുട്ടികളുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ടെന്നും ആര്യ പറഞ്ഞു. അതേ സമയം ഇപ്പോൾ ഇതിനെ കുറിച്ചു ഒരു ഉറപ്പു പറയാനാകില്ലെന്നു ആര്യ കൂട്ടിച്ചേർത്തു. ജീവിതത്തിന് ഒരു ഗ്യാരണ്ടിയുമില്ലല്ലോ. ഇതു അതുപോലെ തന്നെയാണ്. എല്ലാത്തിനും പിന്തുണയുമായി എന്റെ സുഹൃത്തുക്കൾ കൂടെയുണ്ട്. കാരണം എന്റെ ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് നന്നായിട്ടറിയാം. കൂടാതെ ഈ വിഷയത്തിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ എനിയ്ക്ക് ആകില്ല. അതിനാൽ തന്നെ എന്റെ കുടുംബവും സുഹൃത്തുക്കളും എന്റെ ഒപ്പം തന്നെയുണ്ട്.

  വധുവിനെ ആവശ്യം

  വധുവിനെ ആവശ്യം

  കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. തനിയ്ക്ക് ജീവിക്കാൻ ഒരുകൂട്ട് വേണമെന്നാണ് അന്ന് ആര്യ പറഞ്ഞത്. എന്നാൽ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട് തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നൽകിയപ്പോൾ സംഭവം സത്യമാണെന്ന് മനസിലാക്കിയത്. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകൾ ഒന്നു മില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറ‍ഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോൺ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതിൽ നിന്നാണ് 16 പെൺകുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇപ്പോഴും ഷോ തുടർന്നു കൊണ്ടിരിക്കുകയാണ്.

  English summary
  arya Tell us the reason for deciding to find your match this way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X