»   » Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

Written By:
Subscribe to Filmibeat Malayalam

ആര്യയുടെ വിവാഹത്തീയതിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം ജീവിത പങ്കാളിയെ കണ്ടെത്തുന്നതെന്ന പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തുടങ്ങിയ ആകാംക്ഷ ഇപ്പോഴും അതേ പോലെ തുടരുകയാണ്. മലയാളികളടക്കം പതിനഞ്ച് മത്സരാര്‍ത്ഥികളായിരുന്നു പരിപാടിയുടെ തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് എലിമിനേഷനിലൂടെ പകുതി പേരും പുറത്തുപോവുകയായിരുന്നു.

ആര്യയോടുള്ള മത്സരാര്‍ത്ഥിയുടെ പെരുമാറ്റം ശരിയല്ലെന്ന് അവതാരകയുടെ വെളിപ്പെടുത്തല്‍!

പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടയിലും റേറ്റിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരിപാടി. തഞ്ചാവൂര്‍ സ്വദേശിയായ അബര്‍നദിയെയായിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ അബര്‍നദി ആര്യയോട് ഇടപഴകുന്ന രീതി ശരിയല്ലെന്ന് വ്യക്തമാക്കി അവതാരകയായ സംഗീത കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ഞാന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട്, വ്യാജവാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി എെപിഎസ്!

അബര്‍നദിയുടെ വീട്ടിലെത്തി

വിവാഹത്തിന് മുന്‍പുള്ള പ്രധാന കലാപരിപാടികളിലൊന്നായ പെണ്ണുകാണല്‍ ചടങ്ങിന്‍രെ ഭാഗമായാണ് ആര്യ അബര്‍നദിയുടെ വീട്ടിലേക്ക് എത്തിയത്. കുംഭകോണത്തെ വീട്ടിലെത്തിയ താരത്തിന് മികച്ച സ്വീകരണമായിരുന്നു മത്സാര്‍ത്ഥിയായ അബര്‍നദിയും വീട്ടുകാരും ഒരുക്കിയത്. ആര്യയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള അബര്‍നദിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വികാരധീനയായി അബര്‍നദി

സന്തോഷം കാരണം വാക്കുകള്‍ കിട്ടാതെ വികാരധീനയായാണ് അബര്‍നദി സംസാരിച്ചത്. പരമ്പരാഗത രീതിയിലുള്ള പെണ്ണുകാണല്‍ ചടങ്ങായിരുന്നു അവിടെ നടന്നത്. ആര്യയെ ഏറെ ഇഷ്ടപ്പെടുന്ന അബര്‍നദിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നിറഞ്ഞൊരു കാര്യം കൂടിയായിരുന്നു ഇത്. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയിരുന്നു.

അമ്പലത്തില്‍ പോയി

അബര്‍നദിയുടെ വീട്ടിലെത്തിയ ആര്യ വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം തൊട്ടടുത്തുള്ള അമ്പലവും സന്ദര്‍ശിച്ചതിന് ശേഷമാണ് മടങ്ങിയത്. ഇതാദ്യമായാണ് മറ്റൊരാള്‍ക്ക് വേണ്ടി താന്‍ ക്ഷേത്രത്തില്‍ പോയതെന്നായിരുന്നു ആര്യയുടെ പ്രതികരണം. അബര്‍നദിയും കുടുംബാംഗങ്ങളും ആര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

ആര്യയെക്കുറിച്ച് അബര്‍നദി

ആര്യയോടൊപ്പം അടുത്തിടപഴകാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്നായിരുന്നു അബര്‍നദിയുടെ പ്രതികരണം. ആര്യ റൊമാന്റികായ വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം നില്‍ക്കുമ്പോള്‍ താന്‍ വളരെയധികം സന്തോഷം അനുഭവിക്കാറുണ്ടെന്നും അവര്‍ പറയുന്നു. പരിപാടിയിലെ മത്സരാര്‍ത്ഥികളില്‍ ശക്തമായ ആരാധക പിന്തുണയാണ് അബര്‍നദിക്ക് ലഭിക്കുന്നത്. ആര്യയുടെ വധുവായി അബര്‍നദിയെത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അബര്‍നദിയുടെ പെരുമാറ്റം ശരിയല്ല

ആര്യയോടുള്ള അബര്‍നദിയുടെ പെരുമാറ്റം ശരിയല്ലെന്നായിരുന്നു അവതാരകയായ സംഗീത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരിപാടിയിലെ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അവര്‍ ഇങ്ങനെ പറഞ്ഞത്. ഡാ പോടാ വിളികളൊക്കെയാണ് അബര്‍നദിയുടേത്. ആര്യയ്ക്ക് ആ സമീപനം ഇഷ്ടമാണെങ്കില്‍ ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു സംഗീത വ്യക്തമാക്കിയത്.

English summary
Arya visits Abarnathi's home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X