ആര്യയുടെ പണി അല്‍പ്പം കടുത്ത് പോയോ? പിറന്നാള്‍ ദിനത്തില്‍ അമ്മായിക്ക് കിട്ടിയ മുട്ടന്‍ പണി, കാണൂ!
Recommended Video

ിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടിയാണ് ബഡായി ബംഗ്ലാവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി വിജയകരമായി മുന്നേറുകയാണ്. ആറ് മാസത്തിനുള്ളില്‍ നിര്‍ത്താമെന്ന് കരുതിയാണ് പരിപാടി തുടങ്ങിയതെന്നായിരുന്നു രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയത്. പരിപാടിയിലേക്ക് വരാന്‍ മുകേഷിനും ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഈ പരിപാടി ആരംഭിച്ചതിന് ശേഷമാണ് ഇവര്‍ക്ക് ഇതിന്റെ സ്വീകാര്യതയെക്കുറിച്ച് മനസ്സിലായത്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലാണ് പരിപാടിയുടെ അവതരണം. അവരവര്‍ക്ക് ലഭിച്ചിട്ടുള്ള ദൗത്യങ്ങള്‍ അങ്ങേയറ്റം മനോഹരമായാണ് ഓരോ താരവും പൂര്‍ത്തിയാക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പറഞ്ഞാല്‍ ഇതാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.
രമേഷ് പിഷാരടി, മുകേഷ് എന്നിവര്‍ക്കൊപ്പം ആര്യ, അമ്മായി, മനോജ് ഗിന്നസ്, ധര്‍മ്മജന്‍ തുടങ്ങിയവരും പരിപാടിയിലേക്ക് എത്താറുണ്ട്. മണ്ടത്തരത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ ആര്യയും അമ്മായിയും എത്തുന്നതോടെയാണ് പൊട്ടിച്ചിരിക്കാനുള്ള വകുപ്പ് ലഭിക്കുന്നത്. അമ്മായി എന്നു വിളിക്കുന്ന പ്രസീതയുടെ ജന്മദിനത്തില്‍ ആര്യ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കറുത്ത വസ്ത്രമണിഞ്ഞ് കൈയ്യിലും കഴുത്തിലും അസ്ഥികൂടവുമായി നില്‍ക്കുന്ന അമ്മായിയുടെ ഫോട്ടോയായിരുന്നു ആര്യ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയാണ് ഇന്ന് പോസ്റ്റ് ചെയ്യാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും മികച്ചത്. ഒരുപാട് ഇഷ്ടത്തോടെ പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications











