»   » ആര്യയ്ക്ക് പരിണയം.. അമ്പും വില്ലുമായി ആര്യയെന്ന ലക്ഷ്യത്തിന് വേണ്ടി സുന്ദരികളുടെ പോരാട്ടം മുറുകുന്നു

ആര്യയ്ക്ക് പരിണയം.. അമ്പും വില്ലുമായി ആര്യയെന്ന ലക്ഷ്യത്തിന് വേണ്ടി സുന്ദരികളുടെ പോരാട്ടം മുറുകുന്നു

Written By:
Subscribe to Filmibeat Malayalam

ഓരോ ദിവസം കഴിയുംതോറും തമിഴ് നടന്‍ ആര്യയുടെ എങ്ക വീട്ടു മാപ്പിളൈ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോയികൊണ്ടിരിക്കുകയാണ്. വധുവിനെ കണ്ടെത്തുന്നതിന് മുന്‍പ് തന്നെ പരിപാടിയുടെ നിര്‍ത്തി വെക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവാനും സാധ്യത ഏറെയാണ്. കാരണം തമിഴ്‌നാട്ടില്‍ പലയിടത്തു നിന്നുമായി പരിപാടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്.

മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

തന്റെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന പരിപാടിയാണെങ്കിലും കടുത്ത മത്സരങ്ങളാണ് പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികളെല്ലാം തന്നെ ആര്യ എന്ന ഒറ്റ ലക്ഷ്യവുമായി പോരാടി കൊണ്ടിരിക്കുകയാണ്. 16 പെണ്‍കുട്ടികളുമായി തുടങ്ങിയ ഷോയില്‍ ഇപ്പോള്‍ പത്ത് പേര്‍ മാത്രമാണുള്ളത്.

aryakku-parinayam

തമിഴില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലും മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരിലുമാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. രാത്രി 9.30 നാണ് പരിപാടിയുടെ സമയം. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും ആര്യയെ സ്‌നേഹിക്കുന്നുണ്ട് എന്നുള്ളതിനാല്‍ പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളിയാണിതെന്നും പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ചെന്ന പരാതിയുമായി സാമൂഹ്യ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു.

ആര്യ വിവാഹിതനായിരുന്നു! പിന്നെ എന്തിന് റിയാലിറ്റി ഷോ? ഞെട്ടിപ്പിക്കുന്ന കുമ്പസാരങ്ങള്‍ പുറത്ത്..!

താന്‍ മുന്‍പ് വിവാഹിതനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആര്യ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഒരുമാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. ിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെ പാതിവഴിയില്‍ നിന്ന് തന്നെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

English summary
Aryakku Parinayam latest episode

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X