»   » ഒടുവില്‍ ആര്യയുടെ വധുവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി? ആര്യയുടെ പരിണയം ഉടനുണ്ടാവുമോ?

ഒടുവില്‍ ആര്യയുടെ വധുവിനെ സുഹൃത്തുക്കള്‍ കണ്ടെത്തി? ആര്യയുടെ പരിണയം ഉടനുണ്ടാവുമോ?

Written By:
Subscribe to Filmibeat Malayalam

വിവാഹം ഓരോരുത്തരുടെയും ജീവിതത്തിലെ വ്യക്തിപരമായ തീരുമാനങ്ങളാണെങ്കിലും ചിലര്‍ അതിനെ വ്യത്യസ്തമായി സമീപിക്കാറുണ്ട്. അക്കൂട്ടത്തില്‍ തമിഴ് നടന്‍ ആര്യയും ഉണ്ട്. തനിക്കൊരു പങ്കാളിയെ വേണമെന്ന ആവശ്യവുമായി എത്തിയ ആര്യ റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന് തമിഴിലും ആര്യക്ക് പരിണയം എന്ന പേരില്‍ പരിപാടി മലയാളത്തിലും മൊഴി മാറ്റി എത്തുന്നുണ്ട്.

മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

ഫ്ലവേഴ്‌സ് ചാനലിലൂടെയാണ് മലയാളത്തില്‍ പരിപാടി നടക്കുന്നത്. ആര്യയുടെ ആവശ്യം അറിഞ്ഞ് ആയിരക്കണക്കിന് പെണ്‍കുട്ടികളായിരുന്നു അപേക്ഷയുമായി എത്തിയിരുന്നത്. അതില്‍ 16 പേരുമായി ഷോ ആരംഭിച്ചു. അതില്‍ 6 പേര് മലയാളികളായിരുന്നു. ഇതില്‍ നിന്നും ആദ്യ എലിമിനേഷനില്‍ രണ്ട് പേര്‍ പുറത്ത് പോവുകയും ചെയ്തിരുന്നു. ഓരോ ദിവസം കഴിയുംതോറും പരിപാടിയ്‌ക്കെതിരെ വിമര്‍ശനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ആര്യയുടെ വധുവാകാന്‍ പറ്റിയ കുട്ടി ആരാണെന്ന് സുഹൃത്തുക്കളായ ഭരത്, ശ്യാം, കലൈ അരസന്‍ എന്നിവര്‍ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ മൂവരും പങ്കെടുത്തിരുന്നു.

ആര്യയ്ക്ക് പരിണയം

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള നടനാണ് ആര്യ. തന്റെ പങ്കാളിയെ കണ്ടെത്തുന്നതിന് ചെറിയൊരു വ്യത്യസ്ത പരീക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം. റിയാലിറ്റി ഷോയിലൂടെയാണ് താന്‍ വധുവിനെ കണ്ടെത്തുന്നതെന്ന് പറഞ്ഞതോടെ ആയിരിക്കണക്കിന് ആരാധികമാരെല്ലാം രംഗത്തെത്തിയിരുന്നു. അതില്‍ 16 പേരുമായി കളേഴ്‌സ് ടിവിയില്‍ പരിപാടി ആരംഭിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ 6 മലയാളികളും ഉണ്ടെന്ന് പറഞ്ഞതോടെയാണ് കേരളത്തിലും പരിപാടി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫഌവേഴ്‌സ് ചാനലിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി സംഗീതയാണ് പരിപാടിയുടെ അവതാരക.

വധുവിനെ കണ്ടെത്തിയോ?

ആര്യയും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളും ചേര്‍ന്നാണ് വധുവിനെ കണ്ടെത്തുന്നത്. ഇക്കഴിഞ്ഞ എപ്പിസോഡുകളില്‍ ഭരത്, ശ്യാം, കലൈ അരസന്‍ എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്. ഇവര്‍ ആര്യയ്ക്ക് ചേരുന്ന ഒരു കുട്ടിയെ കണ്ടെത്തിയെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂവര്‍ക്കും ഇഷ്ടപ്പെട്ടത് കുംഭകോണം സ്വദേശിനി അബരന്തി എന്ന 20 വയസുകാരിയെയാണ്. ഈ പെണ്‍കുട്ടിയാണ് ആര്യയ്ക്ക് ചേരുന്നതെന്നാണ് കൂട്ടുകാരുടെ അഭിപ്രായം. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ ഇന്ന് നടക്കുന്ന എപ്പിസോഡ് കാണാണം.

വിവാദങ്ങള്‍

പരിപാടി ചൂട് പിടിച്ച് വരുന്നതിനിടയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തു നിന്നും ആര്യയ്ക്കും പരിപാടിയ്ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഷോ വെറും തട്ടിപ്പാണെന്നും ഇവരില്‍ ആരെയും ആര്യ വിവാഹം കഴിക്കില്ലെന്നുമാണ് ചിലര്‍ പറയുന്നത്. ഭാവി വധുവിനെ കണ്ടെത്തുന്നതിന് പല മാര്‍ഗങ്ങളുണ്ടെന്നും ഇങ്ങനെയല്ലെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളിയാണ് നടക്കുന്നതെന്ന് ആരോപിച്ച് വിവിധ വനിതാ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കുംഭകോണത്ത് അബരന്തിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയെ വനിതാ സംഘടനകള്‍ അവിടേക്ക് കടക്കാന്‍ സമ്മതിച്ചില്ലായിരുന്നു. ശേഷം താരവും സംഘവും അവിടെ നിന്ന് തിരിച്ച് പോരുകയായിരുന്നു.

ലൗ ജിഹാദാണോ?

പരിപാടിയിലെ ഒരു മുസ്ലിമായ മത്സരാര്‍ത്ഥിയോട് ആര്യയുടെ വധുവാകാന്‍ മതം മാറുമോ എന്ന് പരിപാടിയില്‍ അതിഥിയായി വന്ന വരലക്ഷ്മി ചോദിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. പരിപാടിയുടെ ലക്ഷ്യം ലൗ ജിഹാദാണോ എന്നാണ് തമിഴ്‌നാട്ടിലെ ബിജിപി അംഗങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ പല മേഖലയിലുള്ള ആളുകളെ കണ്ടെത്താന്‍ സാധിക്കുന്നത് സോഷ്യല്‍ മീഡിയ ആണെന്നും അതിനാലാണ് താന്‍ ഈ വഴി തിരഞ്ഞെടുത്തതെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ഇത്രയും നാള്‍ താന്‍ ഒരു പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു. എന്നാല്‍ ഒന്നും നടക്കാതെ വന്നത് കൊണ്ടാണ് ഈ ഒരു മാര്‍ഗം കണ്ടെത്തിയതെന്നും ആര്യം പറഞ്ഞിരുന്നു.

പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യ! റിയാലിറ്റി ഷോ സംഘടപ്പിക്കാനുള്ള കാരണം ഇതാണ്...

കോടികളുടെ തമ്പുരാനാണ് ആമിര്‍ ഖാന്‍! സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍; പ്രായം കേട്ട് ഞെട്ടരുത്...!

English summary
Aryakku Parinayam reality show found one girl to Arya's life partner?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam