»   » ആര്യയ്ക്ക് പരിണയമാവുമോ? ആര്യയ്ക്ക് വധുവായി നടന്‍ ശാന്തനു കണ്ടെത്തിയത് മറ്റൊരു സുന്ദരിയെ...!

ആര്യയ്ക്ക് പരിണയമാവുമോ? ആര്യയ്ക്ക് വധുവായി നടന്‍ ശാന്തനു കണ്ടെത്തിയത് മറ്റൊരു സുന്ദരിയെ...!

Written By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ് നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്തുന്ന റിയാലിറ്റി ഷോ. തമിഴില്‍ കളേഴ്‌സ് ടിവിയില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരിലാണ് പരിപാടി ആരംഭിച്ചത്. മൊഴിമാറ്റി മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫഌവേഴ്‌സ് ചാനലിലും ഷോ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലാലേട്ടന്റെ മഹാഭാരതം വന്നാലും ഇല്ലേലും ആമിര്‍ ഖാന്റെ മഹാഭാരതം വരും, ആയിരം കോടിയുമായി മുകേഷ് അംബാനി!!

തനിക്കൊരു വധുവിനെ കണ്ടെത്തുന്നതിന് ഇതുവരെ ആരും പരീക്ഷിക്കാത്ത വ്യത്യസ്തമായൊരു ആശയത്തോടെയായിരുന്നു ആര്യ പരിപാടിയ്‌ക്കെത്തിയത്. 16 പെണ്‍കുട്ടികളുമായി ആരംഭിച്ച പരിപാടിയില്‍ ആറ് മലയാളികളും ഉണ്ടായിരുന്നു എന്നതായിരുന്നു കേരളത്തില്‍ ഷോ ചര്‍ച്ചയാവാനുള്ള കാരണം. ആദ്യ എലിമിനേഷനില്‍ രണ്ട് പേര്‍ പുറത്ത് പോയിരുന്നു. ആര്യയുടെ വധുവാകാന്‍ പറ്റിയ കുട്ടി ആരാണെന്ന് സിനിമയിലെ താരങ്ങളും ആര്യയുടെ സുഹൃത്തുക്കളുമാണ് കണ്ടുപിടിക്കുന്നത്.

arya-searches-bride-through-colors-tv

കഴിഞ്ഞ ആഴ്ച ആര്യയുടെ സുഹൃത്തുക്കളായ ഭരത്, ശ്യാം, കലൈ അരസന്‍ എന്നിവര്‍ പരിപാടിയ്‌ക്കെത്തിയപ്പോള്‍ ഒരു കുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞിരുന്നു. മൂവര്‍ക്കും ഇഷ്ടപ്പെട്ടത് കുംഭകോണം സ്വദേശിനി അബരന്തി എന്ന 20 വയസുകാരിയെയായിരുന്നു. ഇപ്പോള്‍ അബരന്തിയെക്കാള്‍ ആര്യയ്ക്ക് ചേരുന്നത് ശ്വേത എന്ന കുട്ടിയാണെന്നാണ് നടന്‍ ശാന്തനും ഭാഗ്യരാജ് പറയുന്നത്. ആര്യ ആരെയാണ് തിരഞ്ഞെടുക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ട്രെയിലറുകളുടെ രാശി തെളിഞ്ഞു! കഴിഞ്ഞ ആഴ്ച മലയാള സിനിമയെ ഞെട്ടിച്ചത് നാലെണ്ണം, നാലും ഹിറ്റായിരുന്നു!!

അതേസമയം പരിപാടിയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു വന്ന് കൊണ്ടിരിക്കുന്നത്. ഷോ വെറും തട്ടിപ്പാണെന്നും ഇവരില്‍ ആരെയും ആര്യ വിവാഹം കഴിക്കില്ലെന്നുമാണ് ചിലര്‍ പറയുന്നത്. ഭാവി വധുവിനെ കണ്ടെത്തുന്നതിന് പല മാര്‍ഗങ്ങളുണ്ടെന്നും ഇങ്ങനെയല്ലെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് ഷോ പിന്‍വലിയ്ക്കണമെന്ന ആവശ്യവുമായി ഹര്‍ജി കൊടുത്തിരിക്കുകയാണ്. എന്തായാലും ആര്യ പെട്ടെന്ന് തന്നെ വധുവിനെ കണ്ടെത്തിയില്ലെങ്കില്‍ അതിന് മുന്‍പ് തന്നെ പരിപാടി നിര്‍ത്തേണ്ട അവസ്ഥ വരുമെന്ന സാഹചര്യമെത്തിയിരിക്കുകയാണ്.

English summary
Aryakku Parinayam reality show found one girl? Saying actor Shanthanu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X