അവർ അനുഭവിച്ചതാണ് പറഞ്ഞത്, ഇനി ഞങ്ങളുടെ അഭിപ്രായത്തിന് വാല്യൂ ഇല്ല; അനുമോളുടെ പിആറിനെക്കുറിച്ച് ആര്യൻ

ബി​ഗ് ബോസ് മലയാളം സീസൺ 7 ലുണ്ടായ ചില സൗഹൃദങ്ങൾ ഷോ അവസാനിച്ചപ്പോൾ ഇല്ലാതായി. എന്നാലും ആര്യനും ജിസേലും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നു. പരസ്പരം എപ്പോഴും താങ്ങും തണലുമായിരുന്നു ഇവർ ബി​ഗ് ബോസ് ഹൗസിനുള്ളിൽ. അനുമോൾ വലിയ ആരോപണം ഉന്നയിച്ചിട്ട് പോലും ഈ സൗഹൃദം ഇല്ലാതായില്ല. ഇരുവരും ബെഡിൽ വെച്ച് ചുംബിച്ചു എന്ന ആരോപണമാണ് അനുമോൾ ഉന്നയിച്ചത്. ഇതിന്റെ പേരിൽ അനുമോൾക്ക് നേരെ വ്യാപക വിമർശനം വന്നിരുന്നു.

പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ആര്യനും ജിസേലും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ജിസേലിന് മലയാളി പ്രേക്ഷകരെക്കുറിച്ച് ധാരണ കുറച്ച് കുറവാണ്. എങ്ങനെയാണെന്ന് കുറച്ച് അറിയാം. പക്ഷെ കറക്ടായി ജഡ്ജ് ചെയ്യാൻ ഞാൻ 10-12 വർഷമായി ഇവിടെ ഉണ്ടായിരുന്നു. പുതപ്പിന്റെ പ്രശ്നമൊക്കെ വന്നാൽ മൊത്തം ആൾക്കാർ നമ്മളെ എങ്ങനെ നാറ്റിക്കും എന്ന് എനിക്കറിയാം. ഞാൻ ഇമോഷണലി വീക്ക് ആയിട്ടില്ല. ടെൻഷനുണ്ടായിരുന്നു. എങ്ങനെ ഈ സാ​ഹചര്യം കെെകാര്യം ചെയ്യാൻ പറ്റുമെന്ന് എനിക്കറിയണമായിരുന്നു. ഞാനും ഇവളെ പോലെ കാര്യമാക്കാതിരുന്നാൽ പ്രേക്ഷകർ ഇവർ രണ്ട് പേരും തന്നെയാണ് പ്രശ്നം എന്ന് പറയുമെന്നും ആര്യൻ പറഞ്ഞു.

Aryan And Gizele

ഹൗസിനുള്ളിൽ ഞാനുമായി തെറ്റിദ്ധാരണയുണ്ടായ ആദിലയോടും നൂറയോടും ഷാനവാസിനോടുമെല്ലാം എല്ലാം പറഞ്ഞ് തീർത്തു. അവരും കെട്ടിപ്പിടിച്ച് സോറി പറഞ്ഞു. വിജയി ആരായിരിക്കണം എന്നതിൽ ഇനി ഞങ്ങളുടെ അഭിപ്രായത്തിന് വാല്യൂ ഇല്ല. അനീഷായിരുന്നു വിജയിക്കേണ്ടിയിരുന്നത് എന്ന് പറഞ്ഞാൽ വരുന്ന കമന്റുകൾ ആര്യന് അസൂയ എന്നായിരിക്കുമെന്നും ആര്യൻ പറഞ്ഞു. ആര്യനെക്കുറിച്ച് ജിസേലും സംസാരിക്കുന്നുണ്ട്.

ഞങ്ങൾ ഓപ്പോസിറ്റാണ്. ഇവന് എക്സ്പ്രസ് ചെയ്യാനറിയാം. ഞാൻ എക്സ്പ്രസീവ് അല്ല. ഉള്ളിലെ സങ്ക‌ടം എത്ര വലുതാണെങ്കിലും തനിക്ക് പുറത്ത് കാണിക്കാനാകില്ലെന്ന് ജിസേൽ പറഞ്ഞു. റീ എൻട്രിയിൽ പിആറിനെക്കുറിച്ച് പറയേണ്ടിയിരുന്നില്ല എന്ന അഭിപ്രായം തനിക്കില്ലെന്ന് ജിസേൽ വ്യക്തമാക്കി. അവരുടെ ഫ്രസ്ട്രേഷൻ കൊണ്ട് പറഞ്ഞതായിരിക്കും. അതവരുടെ അനുഭവമായിരിക്കും. വിഷമമായിട്ടുണ്ടാകും. ഒരു റിയാലിറ്റി ഷോയിൽ നമുക്ക് അഭിപ്രായ സ്വാതന്ത്രമുണ്ട്. അവരുടെ ഇമോഷനാണ് പറഞ്ഞത്. നമ്മളാരാണ് ജഡ്ജ് ചെയ്യാൻ.

Aryan And Gizele

അനുമോൾ പിആറിന് കാശ് കൊടുത്തിട്ടുണ്ടെങ്കിൽ അത് അവളുടെ കഴിവ്. അവൾക്ക് ശരിയായെന്ന് തോന്നിയ കാര്യമാണ് ചെയ്തതതെന്നും ജിസേൽ പറഞ്ഞു. ആര്യനല്ലാതെ ബി​ഗ് ബോസ് ഹൗസിൽ ഇഷ്ടപ്പെട്ടത് റെന ഫാത്തിമയെയാണ്. അനീഷേട്ടനുമായും നല്ല സൗഹൃദമുണ്ട്. അദ്ദേഹത്തിന് എന്റെ ഒരു ബന്ധുവുമായി സാമ്യമുണ്ട്. കൂട്ടുകുടുംബമാണെങ്കിൽ അനീഷേട്ടനെ പോലെ ഒരാൾ വീട്ടിൽ വേണമെന്നും ജിസേൽ പറഞ്ഞു.

ബി​ഗ് ബോസ് ​ഹൗസിനുള്ളിൽ ആദ്യത്തെ ഒരു മാസം ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഇം​ഗ്ലീഷും ഹിന്ദിയും ഇടയ്ക്കിടെ കൂടുന്നതിനാൽ നമുക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റും. ഭക്ഷണത്തിലും ഞങ്ങളു‌ടെ ഇഷ്ടം ഒരുപോലെയായിരുന്നു. അടുത്തടുത്തുള്ള ബെഡിൽ കിടക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ലായിരുന്നു. ബി​ഗ് ബോസ് തന്നെയല്ലേ ബെഡ് ഉണ്ടാക്കിയത്. പ്രേക്ഷകർ എന്ത് വിചാരിക്കുമെന്നാെന്നും ഞങ്ങൾ ചിന്തിച്ചില്ലെന്നും ആര്യൻ പറഞ്ഞു.ആര്യനോട് തനിക്ക് തുടക്കത്തിലേ ഒരു കണക്ഷൻ തോന്നിയിരുന്നെന്ന് ജിസേലും പറയുന്നുണ്ട്.

More from Filmibeat

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X