»   »  പെണ്ണ് കാണാന്‍ പോയ ആര്യയെ സ്ത്രീ സംഘാടകര്‍ വിരട്ടിയോടിച്ചു!!

പെണ്ണ് കാണാന്‍ പോയ ആര്യയെ സ്ത്രീ സംഘാടകര്‍ വിരട്ടിയോടിച്ചു!!

Posted By: Aswini P
Subscribe to Filmibeat Malayalam

വിവാഹം സെലിബ്രിറ്റികള്‍ക്ക് എപ്പോഴും ഒരു പബ്ലിസിറ്റിയാണ്. ആര്‍ഭാടമായി നടത്തുന്ന വിവാഹാഘോഷങ്ങള്‍ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് തെന്നിന്ത്യന്‍ താരം ആര്യ. വിവാഹാഘോഷത്തിന് മുന്‍പേ ആര്യയുടെ വിവാഹ വാര്‍ത്ത പബ്ലിസിറ്റി നേടുകയാണ്.

മമ്മൂട്ടിയെ കണ്ടാല്‍ മോഹന്‍ലാലിനെ കൂടി കാണണം, ഒടിയന്‍റെ സെറ്റില്‍ നിക് ഉട്ട്, ചിത്രങ്ങള്‍ വൈറല്‍!

തന്റെ ഭാവി വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുകയാണ് താരം. ആര്യയുടെ വധുവിനെ തിരഞ്ഞുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിള്ളൈ. ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥിയുടെ വീട്ടില്‍ പോയ ആര്യയെയും സംഘത്തെയും സ്ത്രീ സംഘാടകര്‍ വിരട്ടി വിട്ടു എന്ന് വാര്‍ത്തകള്‍.

പുറത്തു വന്ന വാര്‍ത്തകള്‍

ഷോയുടെ ഭാഗമായി ഒരു മത്സരാര്‍ത്ഥിയുടെ വീട്ടിലെത്തിയതാണ് ആര്യയും ഷോയുടെ സംഘാടകരും. കുംഭകോടത്തുള്ള മത്സരാര്‍ത്ഥിയെ കാണാനെത്തിയ സംഘത്തിന് പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായ അനുഭവമാണ് ഉണ്ടായത്.

വിരട്ടിയോടിച്ചു

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ സ്ഥലത്തെ സ്ത്രീ സംഘാടകര്‍ ആര്യയെ സമ്മതിച്ചില്ലത്രെ. സ്ത്രീകള്‍ പ്രതിഷേധം നടത്തിയതോടെ ആര്യയും സംഘവും നിരാശരമായി മടങ്ങി എന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍.

തുടക്കം മുതലേ വിവാദം

ആര്യ പബ്ലിക്കായി പ്രതിസുധ വധുവിനെ തിരയുന്ന റിയാലിറ്റി ഷോയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ട്രോളുകളും കൂടെയായപ്പോഴേക്കും ഷോയ്ക്ക് ആവശ്യത്തിനും അതിലധികവും പ്രചാരണം ലഭിച്ചു.

ആരാവും വധു

തിരഞ്ഞെടുക്കപ്പെട്ട പതിനാറ് പെണ്‍കുട്ടികളുമായിട്ടാണ് എങ്ക വീട്ട് മാപ്പിളൈ എന്ന ഷോ കളേഴ്‌സ് ചാനലില്‍ ആരംഭിച്ചത്. പരിണയം എന്ന പേരില്‍ പരിപാടി ഫ്ലവേഴ്സ് ടിവിയിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...

English summary
Aryas Enga Veetu Mappillai faces protests by womens group activists

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X