ബഡായി ബംഗ്ലാവ് പൂട്ടുന്നില്ല! മമ്മൂട്ടി എത്തുമോയെന്ന് ആരാധകര്‍? ആര്യയുടെ പ്രതികരണം? കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവ് അവസാനിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പരിപാടിയുടെ അമരക്കാരിലൊരാളായ രമേഷ് പിഷാരടിയായിരുന്നു ഫേസ്ബുക്കിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പിന്നാലെ തന്നെ ആര്യയും ഇതേക്കുറിച്ചും വ്യക്തമാക്കിയിരുന്നു. ക്ഷണനേരം കൊണ്ടാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ഷൂട്ട് ചെയ്ത് വെച്ചിട്ടുള്ള രണ്ടുമൂന്ന് എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്യുന്നതോടെ പരിപാടിക്ക് പൂട്ടുവീഴുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്.

പ്രേക്ഷകരെ വെറുപ്പിക്കാത്ത തരത്തിലുള്ള അവതരണമാണ് പരിപാടിയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. അവരവരുടെ വേഷം വളരെ മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. ഇത്തരമൊരു പരിപാടിയെക്കുറിച്ച് ഡയാന സില്‍വസ്റ്റര്‍ സൂചിപ്പിച്ചപ്പോള്‍ കേവലം ആറ് മാസത്തിനുള്ളില്‍ അവസാനിപ്പിക്കാമെന്ന് മനസ്സിലുറപ്പിച്ചാണ് താന്‍ പരിപാടി ഏറ്റെടുത്തതെന്ന് രമേഷ് പിഷാരടി നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗ്ലാവിന്റെ മുതലാളിയായി മുകേഷിനെ സമീപിച്ചപ്പോഴും ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാല്‍ 2013 ല്‍ ആരംഭിച്ച പരിപാടി ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. വിജയകരമായി ജൈത്രയാത്ര തുടരുന്നതിനിടയിലാണ് പരിപാടി അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മറ്റൊരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആര്യ.

പരിപാടി അവസാനിപ്പിക്കുന്നില്ല

പരിപാടി അവസാനിപ്പിക്കുന്നില്ല

ബഡായി ബംഗ്ലാവിന്റെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും സന്തോഷമുളവാക്കുന്ന വാര്‍ത്തയുമായാണ് താന്‍ എത്തിയിട്ടുള്ളത്. പരിപാടി അവസാനിപ്പിക്കുന്നില്ല. പരിപാടിയുമായി മുന്നോട്ട് പോവാനാണ് ചാനല്‍ തീരുമാനിച്ചിട്ടുള്ളത്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്

മമ്മൂട്ടിയുടെ എപ്പിസോഡിനായി കാത്തിരിക്കുന്നു

മമ്മൂട്ടിയുടെ എപ്പിസോഡിനായി കാത്തിരിക്കുന്നു

ബഡായി ബംഗ്ലാവ് അവസാനിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് അറിയേണ്ടത് മമ്മൂട്ടി പങ്കെടുക്കുന്ന എപ്പിസോഡുണ്ടോയെന്നതാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. അവസാനത്തെ എപ്പിസോഡില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ടെലിവിഷന്‍ പരിപാടികളിലെ സജീവ സാന്നിധ്യമായ മെഗാസ്റ്റാര്‍ എന്തുകൊണ്ട് ഈ പരിപാടിയിലേക്ക് എത്തിയില്ലെന്നാണ് മറ്റുചിലരുടെ ചോദ്യം.

മോഹന്‍ലാല്‍ മൂന്നുതവണയെത്തി

മോഹന്‍ലാല്‍ മൂന്നുതവണയെത്തി

സിനിമ സീരിയല്‍ രംഗത്തെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ബഡായി ബംഗ്ലാവില്‍ അതിഥിയായി എത്തിയത്. മലയാളത്തിന്‍രെ നടനവിസ്മയം മോഹന്‍ലാല്‍ മൂന്ന് തവണ പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. മോഹന്‍ലാലിനോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മുകേഷ്. ലൊക്കേഷനിലെ രസകരമായ അനുഭവത്തെക്കുറിച്ചും വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുമൊക്കെയാണ് താരം പറഞ്ഞത്.

മമ്മൂട്ടി വരുമോ?

മമ്മൂട്ടി വരുമോ?

മമ്മൂട്ടി ഇതുവരെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലന്ന് നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ആര്യ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. നമ്മള്‍ വിളിക്കാതിരുന്നതല്ല അദ്ദേഹം വരാത്തതുകൊണ്ടാണ് അത് സംഭവിക്കാതിരുന്നതെന്ന് ആര്യ പറയുന്നു. ബഡായി ബംഗ്ലാവ് നിര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ നിരവധി പേരാണ് തനിക്ക് മെസ്സേജയച്ചതെന്നും ആര്യ പറയുന്നു. മമ്മൂട്ടിയെ പങ്കെടുപ്പിക്കണമെന്ന ആഗ്രഹം നമുക്കും ഉണ്ടായിരുന്നു.

നക്ഷത്രത്തിളക്കത്തിലെ അനുഭവം

നക്ഷത്രത്തിളക്കത്തിലെ അനുഭവം

ബഡായി ബംഗ്ലാവ് കഴിഞ്ഞാല്‍ അടുത്ത പരിപാടിയേതാണെന്ന തരത്തിലുള്ള ചോദ്യവും പ്രേക്ഷകര്‍ ഉന്നയിച്ചിട്ടുണ്ട്. അഭിനേത്രിയായി മാത്രമല്ല അവതാരകയായും പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ ആര്യ വിവിധ ചാനലുകളിലായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന നക്ഷത്രത്തിളക്കമാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ജയസൂര്യ, ഇന്നസെന്റ്, കുഞ്ചാക്കോ ബോബന്‍, ഹരീഷ് കണാരന്‍, ടൊവിനോ തോമസ്. നീരജ് മാധവ്, നമിത പ്രമോദ് എന്നിവര്‍ പങ്കെടുത്ത എപ്പിസോഡ് ഇതിനോടകം തന്നെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

നക്ഷത്രത്തിളക്കത്തില്‍ മമ്മൂട്ടിയുണ്ട്

നക്ഷത്രത്തിളക്കത്തില്‍ മമ്മൂട്ടിയുണ്ട്

മമ്മൂട്ടിയുമായുള്ള എപ്പിസോഡാണ് താന്‍ കൂടുതല്‍ ആസ്വദിച്ച് ചെയ്തതെന്ന് ആര്യ പറയുന്നു. നിരവധി എപ്പിസോഡുകള്‍ ഇനിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുണ്ട്. ഭയങ്കര എക്‌സൈറ്റിങ്ങായി, സന്തോഷം തോന്നിയ എപ്പിസോഡ് മമ്മുക്കയ്ക്ക് ഒപ്പമുള്ളതായിരുന്നു. മഴവില്‍ മനോരമയ്ക്ക് വേണ്ടി അദ്ദേഹത്തോടൊപ്പം സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആര്യ പറയുന്നു.

നേരത്തെ അറിയിക്കണേ!

നേരത്തെ അറിയിക്കണേ!

മമ്മൂട്ടി പങ്കെടുക്കുന്ന എപ്പിസോഡ് എന്നാണെന്ന് അറിഞ്ഞാല്‍ അതേക്കുറിച്ച് വ്യക്തമാക്കണേ, പ്രമോ വീഡിയോ പുറത്തുവന്നാല്‍ അതും ആഡ് ചെയ്യണേയെന്നും നിരവധി പേര്‍ ആര്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി താരങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയുടെ എപ്പിസോഡിനെക്കുറിച്ച് താന്‍ കൃത്യമായി അറിയിക്കാമെന്നും താരം ഉറപ്പുനല്‍കിയിട്ടുണ്ട്.

ആര്യയുടെ പ്രതികരണം കാണൂ

ആര്യ പറയുന്നത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X