മകനെ പൂർണമായും എനിക്ക് വിട്ട് തരേണ്ട, പക്ഷെ...; ഡിവോഴ്സിന് കാരണം; സിബിന്റെ വാക്കുകൾ
ആര്യ-സിബിൻ എൻദേജ്മെന്റാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ് സിബിനും ആര്യയും. രണ്ട് പേരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ആര്യക്ക് ഒരു മകളുണ്ട്. ആര്യ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൽ മകളും സന്തോഷവതിയാണ്. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനാണ് സിബിനുള്ളത്. മകൻ സിബിനൊപ്പമില്ല. തന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ഒരിക്കൽ സിബിൻ തുറന്ന് സംസാരിച്ചിരുന്നു. സിബിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഞാൻ ജനിച്ചത് സാധാരണ കുടുംബത്തിലാണ്. ഞാൻ ജനിച്ച സമയത്ത് പപ്പ അത്യാവശ്യം കാശൊക്കെയുള്ള ആളായിരുന്നു. പക്ഷെ പിന്നീട് സാമ്പത്തികമായി തകർന്നു. തകർച്ച എന്നൊക്കെ പറഞ്ഞാൽ അന്യായ തകർച്ചയായിപ്പോയി. പപ്പയുടെ ജോലി പോയി നാട്ടിൽ വന്ന് നിന്നു. ഞാൻ മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ്. എന്റെ അമ്മൂമ്മ മീൻ വിൽക്കുന്ന ആളും അപ്പൂപ്പൻ മീൻ പിടിക്കുന്നയാളുമാണ്. ആ വരുമാനത്തിൽ ഞങ്ങൾ ജീവിച്ചിട്ടുണ്ട്. പപ്പ വീടൊക്കെ വെച്ച് വേണ്ട കാര്യങ്ങളൊക്കെ ചെയ്തിരുന്നു.

അതിന് ശേഷമാണ് സാമ്പത്തികമായി തകരുന്നത്. എട്ടാം ക്ലാസിൽ എത്തിയപ്പോഴേക്കും എന്റെ വീട്ടിൽ കാശില്ലെന്ന് മനസിലായി. വീട്ടിൽ ഞാൻ ചോദിക്കാതായി. കാറ്ററിംഗ് സർവീസിന് പോയി. അന്നും ഡാൻസിന് പോകും. പ്ലസ് വണ്ണിന് തകധിമി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ശേഷം ലെെഫ് മാറാൻ തുടങ്ങി. എല്ലാ പണിയുമെടുത്തിട്ടുണ്ട്. നാൽപതോളം സിനിമകളിൽ കൊറിയോഗ്രാഫറായി വർക്ക് ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും സിബിൻ പറഞ്ഞു.
എനിക്കൊന്നും പറയാനില്ല. എന്റെ കൊച്ചിന്റെ അമ്മയല്ലേ. ഭാര്യ അല്ലെങ്കിലും എന്റെ കൊച്ചിന്റെ അമ്മയാണ്. ഞാൻ പുള്ളിക്കാരിയെക്കുറിച്ച് ഒരക്ഷരം മോശമായി പറയില്ല. ആരോപണങ്ങൾ സ്വാഭാവികമാണ്. ഞങ്ങൾ നല്ല കമ്പനിയുള്ളവരാണെങ്കിൽ പിരിയുമായിരുന്നോ. ലൗ-അറേഞ്ച്ഡ് മാര്യേജായിരുന്നു. ഞാൻ കോളേജിൽ കൊറിയോഗ്രാഫി ചെയ്യാൻ പോയപ്പാേഴാണ് പുള്ളിക്കാരി എന്നെ കണ്ടത്. ഞാൻ കണ്ടിരുന്നില്ല. അതിന് ശേഷം ഫേസ്ബുക്കിൽ മെസേജ് അയച്ച് ഫ്രണ്ട്സ് ആയി പരിചയപ്പെട്ടതാണ്. പിരിഞ്ഞതിന് കാരണം ഞാൻ മോശക്കാരനായത് കൊണ്ടാണ്. പുള്ളിക്കാരിക്ക് പറ്റിയ ആളല്ല ഞാൻ. അത് കൊണ്ട് പുള്ളിക്കാരി എന്നെ വേണ്ടെന്ന് വെച്ച് പോയി.

മോനെക്കുറിച്ച് ആലോചിക്കുമ്പോൾ എപ്പോഴും വിഷമമാണ്. ബാക്കി കാര്യത്തിൽ എനിക്കൊരു വിഷമവുമില്ല. മകനെ മുഴുവനായും എനിക്ക് വേണ്ട. ഫുൾ കസ്റ്റഡിയേൻഷിപ്പ് വേണ്ട. കാണാനും ഇടപഴകാനും സാധിച്ചാൽ മതി. അത് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂയെന്നും സിബിൻ അന്ന് വ്യക്തമാക്കി.
അതേസമയം ആര്യയും മുൻ ഭർത്താവും തമ്മിൽ ഇപ്പോഴും സൗഹൃദമുണ്ട്. രോഹിത് സുശീലൻ എന്നാണ് നടിയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. ആര്യയുടെ രണ്ടാം വിവാഹത്തിന് രോഹിത് സുശീലൻ ആശംസയറിയിച്ചിട്ടുണ്ട്. അച്ഛനോട് മകൾ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനിൽ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്. പിരിഞ്ഞെങ്കിലും മകളുടെ കാര്യത്തിൽ ഒരുമിച്ചാണ് തീരുമാനമെടുക്കാറെന്നും ആര്യ വ്യക്തമാക്കി. സിബിനുമായുള്ള താങ്കളുടെ ബന്ധത്തിൽ മകൾ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂടെ ആര്യ മറുപടി നൽകിയിട്ടുണ്ട്. സിബിനും ആര്യയും മകളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് ആര്യ പങ്കുവെച്ചത്.


Click it and Unblock the Notifications