അറിഞ്ഞു കാണുവല്ലോ, ആര്യ പബ്ലിക്കായി ജീവിത വധുവിനെ തിരഞ്ഞെടുക്കുന്നു, ഷോ ഫ്‌ളവേഴ്‌സിലും!!
തമിഴില്‍ വിവാഹ പ്രായമായി നില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് ആര്യ. നടന്റെ വിവാഹ വാര്‍ത്ത കേള്‍ക്കാനായി ആരാധകര്‍ ചെവിയോര്‍ത്ത് ഇരിക്കുകയാണ്. അതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് ആര്യ പബ്ലിക്കായി വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഫേസ്ബുക്കിലിട്ട വീഡിയോയിലൂടെയാണ് ആര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്.
തനിക്ക് സിനിമയില്‍ നിന്ന് തന്നെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമില്ല. തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതിയെന്നും ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്ത വീഡിയിലുണ്ട്. ഇതോടെ നടനെ തേടി എത്തിയത് 7,000 അപേക്ഷകളാണ്. ആര്യയെ ബന്ധപ്പെടാനുള്ള നമ്പറും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ടായിരുന്നു. നമ്പറും കിട്ടിയാല്‍ പിന്നെ ആരാധകര്‍ വെറുതെ വിടുമോ? ഒരു ലക്ഷം കോളുകളാണ് ഫോണിലേക്ക് വന്നതെന്ന് ആര്യ പറഞ്ഞു.

ഇതൊരു തമാശയല്ലെന്ന് ആര്യ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്. കളേഴ്‌സ് ടിവിയിലെ ഒരു റിയാലിറ്റി ഷോ വഴിയാണ് അപക്ഷേകരില്‍ നിന്ന് അനിയോജ്യരായ വധുവിനെ ആര്യ തിരഞ്ഞെടുക്കുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് ഷോയുടെ പേര്. എന്നാല്‍ ഈ പ്രോഗ്രാം കാണാന്‍ മലയാളികള്‍ക്കും അവസരമുണ്ട്. ഫ്‌ളവേഴ്‌സ് ടിവി പ്രോഗ്രാം വിവര്‍ത്തനം ചെയ്ത് സംപ്രേഷണം ചെയ്യും.
തിങ്കള്‍ മുതല്‍ വെള്ളി വരെ 9.30നാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ഇതുവരെ 7000 അപേക്ഷകരില്‍ നിന്ന് 16 പേരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ നിന്ന് താന്‍ അനിയോജ്യയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്നാണ് സൂര്യ പറയുന്നു.


Click it and Unblock the Notifications











