For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിവന് പിറന്നാൾ സമ്മാനവുമായി അഞ്ജലി, റൊമാൻസ് സൂപ്പറെന്ന് ആരാധകർ, സാന്ത്വനം വീഡിയോ വൈറലാകുന്നു

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മലയാളി പ്രേക്ഷകരുടെ സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. അതുവരെ കണ്ടു വന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സാന്ത്വനം കഥ പറഞ്ഞത്. ഒരു സാധാരണ കുടുംബത്തിൽ കണ്ടു വരുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് പരമ്പരയുടെ പ്രമേയം.

  ഒറ്റനോട്ടത്തിലൊരു പാവയെ പോലെ; അതിസുന്ദരിയായി ഉര്‍വശി റൗട്ടാല

  തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. ദേവി, ബാലൻ ഇവരുടെ മൂന്ന് സഹോദരന്മാരേയും ചുറ്റിപ്പറ്റിയാണ് സാന്ത്വനം പരമ്പര മുന്നോട്ട് പോകുന്നത്. സ്വന്തം ജീവിതം മറന്ന് സഹോദരന്മാർക്ക് വേണ്ടിയാണ് ബാലനും ദേവിയും ജീവിക്കുന്നത്. എന്നാൽ ഇവരുടെ വിവാഹം കഴിയുന്നതോടെ കഥ മാറുകയാണ്.

  Mohanlal appreciates amazing drawing by fan KP rohit

  നടി ചിപ്പി രഞ്ജിത്താണ് ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രാജീവ് പരമേശ്വരനാണ് ബാലനായി എത്തുന്നത്. സജിൻ, അച്ചു സുഗന്ധ്, ഗിരീഷ് നമ്പ്യാർ, രക്ഷ രാജൻ, ഗോപിക അനിൽ എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സാന്ത്വനത്തിലെ താരങ്ങൾക്ക് ലഭിക്കുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാന്ത്വനത്തിന്റെല ഏറ്റവും പുതിയ പ്രെമോ പരമ്പരയാണ്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പരമ്പര വീണ്ടും ആരംഭിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദേവിയുടേയു ബാലന്റേയും വിവാഹ വാർഷികം ആഘോഷിച്ച് കൊണ്ടാണ് പരമ്പര തുടങ്ങിയിരിക്കുന്നത്.

  ഇപ്പോഴിത മറ്റൊരു സന്തോഷം കൂടി സാന്ത്വനം കുടുംബത്തിൽ എത്തുകയാണ്. വിവാഹവാർഷികം പോലെ ശിവന്റെ പിറന്നാളും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങൾ. അഞ്ജലി ഉഗ്രൻ സർപ്രൈസാണ് ശിവന് പിറന്നാളിന് നൽകാൻ പോകുന്നത്. ഇതിന്റെ വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഞ്ജലിയ്ക്ക് ശിവൻ പൂവ് വെച്ച് കൊടുക്കുന്നതിന്റേയും ഇരുവരും ഒന്നിച്ച് അമ്പലത്തിൽ പോകുന്നതുമൊക്കെയാണ് പുതിയ പ്രെമോ വീഡിയോയിൽ കാണിക്കുന്നത്.

  ശിവന്റേയും അഞ്ജലിയുടേയും റെമാന്റിക് രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തിങ്കൾ വരെ എങ്ങനെ കാത്തിരിക്കും,അങ്ങനെ പ്രേമിച്ചു വാ.. കാണാൻ വെയ്റ്റിംഗ്, അഞ്ജുവിന് മുല്ലപ്പൂ ചൂണ്ടിക്കൊടുക്കുന്ന സീൻ കാണാൻ വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നവർ തന്നെയാ ഞങ്ങൾ പ്രേക്ഷകർ പലരും ,അപ്പു ആളൊരു ഇച്ചിരെ പൊട്ടത്തിയാണേലും നിഷ്കു ആണ്,വിത്തുഗുണം പത്തുഗുണം എന്ന് പറയുന്നത് വെറുതെയല്ല ബാലേട്ടന്റെയല്ലേ അനിയമ്മാര് ,സാന്ത്വനം മാത്രം ഞയറാഴ്ച സംപ്രേക്ഷണം ചെയ്യുമോ ,ഓരോ ദിവസവും അഞ്ജുവിനു ഭംഗി കൂടി കൂടി വരുവാണല്ലോ.. ഇപ്പൊ ഉടുക്കുന്ന എല്ലാ സാരിയും അടിപൊളി ആണ് തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്.

  വീ‍ഡിയോ കാണാം

  Read more about: serial
  English summary
  Asainet Serial Santhwanam's Sivan And Anjali's Latest Romantic Video Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X