മലയാളം അറിയാത്ത അദ്ദേഹം ഈ പാട്ട് പഠിച്ച് എനിക്ക് അയച്ചുതന്നു, പ്രണയകാലത്തെ കുറിച്ച് ആശാ ശരത്ത്‌

By Midhun Raj

നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശാ ശരത്ത്. കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയിലും സജീവമായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും നടി അഭിനയിച്ചു. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിരുന്നു താരം.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ദൃശ്യം 2വില്‍ തന്‌റെ കഥാപാത്രമായി വീണ്ടും എത്തുന്നുണ്ട് ആശാ ശരത്ത്. വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം ആശാ ശരത്തിന്‌റെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആശാ ശരത്ത് പങ്കെടുത്ത ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗര്‍ എപ്പിസോഡിന്‌റെ ഒരു വീഡിയോ ആണ് ട്രെന്‍ഡിംഗായത്.

ടോപ് സിംഗറില്‍ ഈറന്‍ മേഘം പൂവുംകൊണ്ട്

ടോപ് സിംഗറില്‍ 'ഈറന്‍ മേഘം പൂവുംകൊണ്ട്' എന്ന പാട്ടുമായി ഒരു മല്‍സരാര്‍ത്ഥി എത്തിയിരുന്നു. തുടര്‍ന്ന്‌ ഈ പാട്ട് തന്‌റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുളള ഒന്നാണെന്ന് നടി തുറന്നുപറഞ്ഞു. എല്ലാവരുടെ ജീവിതത്തിലും ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് ഓര്‍മ്മകള്‍ വരാറുണ്ട്. എനിക്ക് ഈ പാട്ടിലുളള ഓര്‍മ്മ എന്നത് 18 വയസുളളപ്പോള്‍ കല്യാണം കഴിച്ച ഒരാളാണ് ഞാന്‍. അന്ന് ശരത്തേട്ടന്‍ എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.

ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട്

ടിവിയിലൂടെ ഡാന്‍സ് കണ്ട് എന്നോട് ഒരു ഇഷ്ടം തോന്നി. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം. വിവാഹം നിശ്ചയിച്ച് ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് വിവാഹത്തിന് കുറച്ചുദിവസം മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. പക്ഷേ കാണുന്നതിന് മുന്‍പ് അദ്ദേഹം എനിക്ക് ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചുതന്നിരുന്നു. അദ്ദേഹത്തിന് പാടാനുളള കഴിവൊന്നുമില്ല.

പക്ഷേ ഓരോ വരികളും

പക്ഷേ ഓരോ വരികളും അദ്ദേഹത്തിന്റെ മനസ്സായിട്ട് എനിക്ക് അയച്ചുതന്നു ഈ പാട്ട്. അപ്പോ എനിക്ക് ഒരുപാട് മനോഹരമായ ഓര്‍മ്മകളാണ് ഈ പാട്ട്. ശരത്തേട്ടന് ആദ്യകാലത്ത് മലയാളം അത്ര നന്നായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം ജനിച്ചുവളര്‍ന്നത് നാസിക്കിലാണ്. പാട്ടിന് മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടി എനിക്ക് അയച്ചു.

പിന്നെ ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്

പിന്നെ ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്. പാട്ടെനിക്ക് അയച്ചുകഴിഞ്ഞ് ശരത്തേട്ടന്‍ അമ്മയോട് പറഞ്ഞു ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്. അതെയോ എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും എന്നായിരുന്നു അമ്മയുടെ മറുപടി. ആശാ ശരത്ത് പറഞ്ഞു. പക്ഷേ കാസറ്റ് ഇന്നും നിധി പോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. 27 വര്‍ഷമായിട്ടും താന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച പാട്ടാണിതെന്നും ആശാ ശരത്ത് പറഞ്ഞു.

More from Filmibeat

Read more about: asha sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X