കുങ്കുമപ്പൂവിൽ എനിക്ക് ലഭിച്ച പ്രതിഫലം, എന്നെ അങ്ങനെ വിടാൻ ശരത്തേട്ടൻ തയ്യാറായിരുന്നില്ല: ആശ ശരത്ത്

നടി ആശ ശരത്തിന്റെ കരിയറിൽ വഴിത്തിരിവായ സീരിയലാണ് കുങ്കുമപ്പൂവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഈ പരമ്പര ഇന്നും ജനം മറന്നിട്ടില്ല. ആശ ശരത്ത് ചെയ്ത റോൾ പ്രേക്ഷകർ നെഞ്ചിലേറ്റി. അഭിനയ രം​ഗത്തേക്ക് ആശ ചുവട് വെച്ചത് കുങ്കുമപ്പൂവിലൂടെയാണ്. പിന്നീടിങ്ങോട്ട് ആശയെ തേടി നിരവധി അവസരങ്ങളെത്തി. സീരിയൽ രം​ഗത്ത് നിന്നും പെട്ടെന്ന് സിനിമാ രം​ഗത്തേക്ക് വന്ന ആശ ശരത്തിന് ​ദൃശ്യം ഉൾപ്പെടെയുള്ള സൂപ്പർ​ഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. കുങ്കുമപ്പൂവിൽ തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ച് ആശ ശരത്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

‌ടെലിവിഷനിൽ ഒരു ദിവസം ഇത്ര പ്രതിഫലം എന്നാണ്. അന്നെനിക്ക് 4000-4500 ആയിരുന്നു അന്നെന്റെ പ്രതിഫലം. എനിക്ക് ദുബായിൽ നിന്ന് വന്ന് പോകാനുള്ള ടിക്കറ്റ് അവർക്ക് അഫോർഡ് ചെയ്യാൻ പറ്റില്ലായിരുന്നു. പണത്തിന് വേണ്ടി ഞാൻ ചെയ്ത സീരിയൽ അല്ല അത്. ദുബായിൽ നിന്ന് ഇങ്ങോട്ട് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെങ്കിൽ എങ്ങനെ പോയാലും ഒരു ലക്ഷത്തിനടത്ത് ചെലവുണ്ടാകും. പ്രൊഡക്ഷനിൽ നിന്ന് പരമാവധി 12000 വരെയാണ് ഫ്ലെെറ്റ് ടിക്കറ്റിന് ലഭിക്കുക. എക്കോണമി ക്ലാസ് ടിക്കറ്റേ തരാൻ പറ്റൂ. അങ്ങനയൊന്നും ഞാൻ ആലോചിച്ചില്ല. എന്റെ ടിക്കറ്റ് ഞാൻ തന്നെയെടുത്താണ് എപ്പോഴും ഷൂട്ടിന് വന്നത്.

Asha Sharath

നാല് വർഷത്തോളം അങ്ങനെയായിരുന്നു. കോസ്റ്റ്യൂമും സ്വയം എടുക്കണം. ആ സീരിയലിനോട് കമ്മിറ്റഡ് ആയിരുന്നു. പിന്നെ നമ്മൾ ജീവിച്ച് വന്ന രീതിയുണ്ട്. ട്രാവൽ ചെയ്ത് വന്ന രീതിയിലൊക്കെ മാറ്റം വരുത്താൻ ശരത്തേട്ടൻ തയ്യാറായിരുന്നില്ല. എന്നെ പിന്തുണയ്ക്കാൻ അദ്ദേഹം തയ്യാറായിരുന്നു. പണമുണ്ടാക്കാൻ ചെയ്തതല്ല കുങ്കുമപ്പൂവ്. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരത്തിൽ ആ കഥാപാത്രം തന്നെ എത്തിച്ചെന്നും ആശ ശരത്ത് പറഞ്ഞു. ഒറിജിനൽസിന് നൽ‌കിയ അഭിമുഖത്തിലാണ് പരാമർശം.

ആശകൾ ആയിരം ആണ് ആശ ശരത്തിന്റെ പുതിയ സിനിമ. ഫെബ്രുവരി ആറിന് റിലീസ് ചെയ്ത ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം എന്നിവരാണ് ആശയ്ക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ​ദൃശ്യം 3 ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ആശ ശരത്തിന്റെ അടുത്ത സിനിമ. ഏപ്രിൽ രണ്ടിന് ചിത്രം റിലീസ് ചെയ്യും.

More from Filmibeat

Read more about: asha sharath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X