ആഷിയെ കാണാനില്ലെന്ന് പ്രിയപ്പെട്ടവർ, അവൻ പോയി രക്ഷപ്പെടട്ടേ...; പിന്നാലെ ആഷിക്കൊപ്പം പൊതുവേദിയിലെത്തി ജാസി!

By Desk

സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി വൈറലാവുകയും ചർച്ചയായി മാറുകയും ചെയ്ത കപ്പിളാണ് ആഷിയും ജാസിയും. ജാസി ട്രാൻസ്ജെന്ററാണ്. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. കഴിഞ്ഞ ദിവസം ആഷിയുടെ സുഹൃത്തായ നന്ദിനി റെഡ്ഡിയാണ് ആഷിയെ കാണാനില്ലെന്ന് വീഡിയോ വഴി അറിയിച്ച് എത്തിയത്. ജാസിക്കൊപ്പമുള്ള ആഷി മിസ്സിങ്ങാണെന്ന് അറിയാൻ‌ കഴിഞ്ഞു. ആഷിയുടെ ഉമ്മയുമായി എനിക്ക് കോൺടാക്ടുണ്ട്.

അവരാണ് എനിക്ക് ആഷി മിസ്സാങ്ങാണെന്ന് പറഞ്ഞ് മെസേജ് അയച്ചത്. ആ മെസേജ് ഇങ്ങനെയായിരുന്നു... ഒരാഴ്ച മുമ്പ് ആഷിയുടെ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് പറഞ്ഞു ഉമ്മാ... ജാസി വിളിച്ചിട്ടുണ്ടായിരുന്നു. ആഷി മിസ്സായിരിക്കുന്നുവെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടേക്ക് വന്നിട്ടുണ്ടോയെന്നും ചോദിച്ചു.

jasi ashi

ഞാൻ പറഞ്ഞു അവൻ ഇവിടെ വന്നിട്ടില്ലായെന്ന്. എന്നാൽ നുണ പറയേണ്ട ആഷി അവിടേക്ക് വന്നിട്ടുണ്ടാകും എന്നാണ് ജാസി വീണ്ടും പറഞ്ഞത്. ഇവിടെ വന്നിട്ടില്ലെന്ന് വീണ്ടും താൻ പറഞ്ഞു. അവനെ കാണാനില്ല. ഇതുപോലെ മുമ്പൊരിക്കൽ പോയിട്ട് വന്നിരുന്നു. അവിടേക്ക് വന്നിട്ടുണ്ടോയെന്നാണ് ജാസി ചോദിച്ചതെന്നാണ് സുഹൃത്ത് പറഞ്ഞത്. അത്രയും പറഞ്ഞിട്ട് ജാസി ഫോൺ വെച്ചു.

തിരികെ വിളിച്ച് നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നായിരുന്നു ആഷിയുടെ ഉമ്മയുടെ വോയ്സ് മെസേജ്. എവിടെ എങ്കിലും ആഷി പോയിയെങ്കിൽ അവൻ പോയി രക്ഷപ്പെടട്ടേ എന്നാണ് ഉമ്മയോട് സംസാരിച്ചപ്പോൾ ഉമ്മ പറഞ്ഞത്. ജാസിയെ വിട്ട് പോയതാണല്ലോ. എവിടെ എങ്കിലും വെച്ച് ആഷിയെ കണ്ടാൽ എല്ലാവരും അവനെ സഹായിക്കണം... ചേർത്ത് പിടിക്കണം.

കാരണം ആരും അവനിപ്പോൾ സപ്പോർട്ടായിട്ട് ഇല്ല. ജാസി കാരണമാണത്. ആഷി ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവനോട് പറയാനുള്ളത്... നീ ദയവ് ചെയ്ത് നിന്റെ ഉമ്മയെ ഫോൺ വിളിച്ച് സംസാരിക്കുക. ജാസിയോട് പറയാനുള്ളത്... ആഷി നിന്റെ കൂടെയുണ്ടെങ്കിൽ അവൻ ഒപ്പമുണ്ടെന്ന് കാണിച്ച് വീഡിയോ ചെയ്യുക. ചെറുക്കനെ നീ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ... പറയാൻ പറ്റില്ല നീ അല്ലേ നിന്റെ ബുദ്ധിയല്ലേ... ജാസിയുടെ ഉമ്മയെ അവൻ ഖത്തറിൽ വീട്ടുജോലിക്ക് വിട്ടിരിക്കുകയാണ്.

ആഷി തിരിച്ച് വന്ന് കഴിഞ്ഞാൽ നിനക്കുള്ള എട്ടിന്റെ പണി തന്നിട്ട് അവൻ പോകുമെന്നുമായിരുന്നു നന്ദിനി റെഡ്ഡിയുടെ വീഡിയോ. ഈ വീഡിയോ വൈറലായതോടെ ജാസി ആഷിക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു ഷോപ്പ് ഉദ്ഘാടനത്തിന് ആഷിക്കൊപ്പമാണ് ജാസി എത്തിയത്. ഒപ്പം മറ്റൊരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു.

jasi ashi

ഏറെക്കാലം ജാസിയും ആഷിയും ദുബായിലായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ജാസിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കേരളത്തിലേക്ക് എത്തിയത്. കൊച്ചിയിൽ വീടെടുത്താണ് ഇരുവരുടേയും താമസം. യുട്യൂബ് അടക്കമുള്ള സോഷ്യൽമീ‍ഡിയകളും പ്രമോഷൻസും വഴിയാണ് ഇരുവരും വരുമാനമുണ്ടാക്കുന്നത്. ജാസി ട്രാൻസ് വുമണായി മാറാനുള്ള ചികിത്സയിലാണ്. അടുത്തിടെ സർജറി കഴിഞ്ഞുവെന്ന് അറിയിച്ച് ജാസി ചെയ്ത വീഡിയോ വിവാദമായിരുന്നു.

ലിം​ഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്തു എന്നതുകൊണ്ടാണ് സർ‌ജറി വിവാ​ദമായത്. പക്ഷെ ബ്രെസ്റ്റ് ഇംപ്ലാറ്റേഷൻ മാത്രമാണ് ജാസി ചെയ്തത്. ട്രാൻസ് കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർ അടക്കം എല്ലാവരും ഇതോടെ ജാസിയെ വിമർശിച്ച് എത്തിയിരുന്നു. എന്നാൽ കൃത്യമായൊരു മറുപടി ജാസി നൽകിയില്ല.

ജാസിക്ക് ഉമ്മയും സഹോദരങ്ങളും മാത്രമാണുള്ളത്. ജാസിക്കൊപ്പം ജീവിച്ച് തുടങ്ങിയശേഷം ആഷിയും ഉമ്മയേയും സഹോദരങ്ങളേയും അകറ്റി നിർത്തിയിരിക്കുകയാണ്. മരണം വരെ ജാസിക്കൊപ്പം നിൽക്കാനാണ് തന്റെ തീരുമാനമെന്നാണ് കുടുംബവുമായി രമ്യതയിലാകുന്നതിനെ കുറിച്ച് ചോദ്യം വരുമ്പോൾ ആഷി നൽകുന്ന മറുപടി.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X