വീട്ടുകാർ എന്നെ കാണുന്നത് വേറൊരു രീതിയിൽ, ജാസിയെ ഉപേക്ഷിച്ച് പോകുമോ? ആഷി പറയുന്നു
ജാസിയും ആഷിയും തമ്മിലുള്ള ബന്ധം ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. പുരുഷനായി ജനിച്ച സ്ത്രീ ശരീരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ജാസി. ഏറെക്കാലമായി ഒരുമിച്ച് ജീവിക്കുന്നവരാണ് ജാസിയും ആഷിയും. എന്നാൽ അടുത്ത കാലത്ത് ഇരുവർക്കും നേരെ തുടരെ കുറ്റപ്പെടുത്തലുകൾ വരുന്നുണ്ട്. ആഷിയുടെ ഉമ്മ മുമ്പൊരിക്കൽ ജാസിക്കെതിരെ സംസാരിച്ച ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ആഷിയിപ്പോൾ. ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജാസിയും ആഷിയും മനസ് തുറന്നത്.
നാട്ടിൽ പോയിരുന്നു. എന്നെ എല്ലാവരും വേറൊരു രീതിയിലാണ് കാണുന്നത്. ഞാനെന്തോ കുറ്റം ചെയ്തത് പോലെ. അപ്പോൾ എനിക്ക് അവിടെ നിൽക്കാനുള്ള മെെൻഡ് ഉണ്ടായിരുന്നില്ല. ഈയടുത്ത് ഞാൻ പോയിരുന്നു. എനിക്ക് പോകണമെങ്കിൽ പോകാം. എല്ലാം ഇട്ടെറിഞ്ഞ് വന്നാൽ സ്വീകരിക്കുമെന്നാണ് വീട്ടുകാർ പറയുന്നത്. ജാസിയെ ഉപേക്ഷിച്ച് താൻ പോകില്ലെന്നും ആഷി വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ പോലെയല്ല. ഇപ്പോൾ ഒന്നുകൂടെ പവർ ആയി. എല്ലാവരുടെയും മുന്നിൽ ജീവിച്ച് കാണിക്കണം എന്ന വാശിയായി.

പക്ഷെ ഇവിടെയെന്തോ ആരെയും വിശ്വാസമില്ല. സത്യം പറഞ്ഞാൽ ഇവിടെ ഫ്രണ്ട്സ് തന്നെയില്ല. രാവിലെ ഒന്നിച്ച് ഭക്ഷണം കഴിച്ച് രാത്രി നമ്മളെക്കുറിച്ച് കുറ്റം പറഞ്ഞ് വീഡിയോ ഇടും. സോഷ്യൽ മീഡിയയിൽ ഇല്ലാത്ത മെമ്പേർസ് ഉണ്ട്. അവരുമായേ ഇപ്പോൾ കമ്പനിയുള്ളൂയെന്നും ആഷി പറഞ്ഞു. ആഷി എന്റെ കൂടെ മരണം വരെ ഉണ്ടാകുമോയെന്ന് ചോദിക്കുന്നവരുണ്ട്. ഒരുപാട് സെലിബ്രിറ്റികൾ ഡിവോഴ്സ് ആകുന്നുണ്ട്. ഞങ്ങൾ ഹാപ്പിയായി മുന്നോട്ട് പോകുകയാണെന്നും ജാസി പറഞ്ഞു.ഒരു യുവതി തന്റെ പങ്കാളിയെ തട്ടിയെടുക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അഭിമുഖങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി ജാസി സംസാരിക്കുന്നുണ്ട്. എന്റെ കൂടെ നിന്ന് ചതിച്ചതാണ് ആ പെൺകുട്ടി.
വളരെ മോശം പെൺകുട്ടിയാണതെന്ന് ആഷിക്ക് മനസിലായപ്പോൾ തിരിച്ച് വന്നു. അത് മനസിലാക്കി കൊടുക്കാൻ ഞാൻ കഷ്ടപ്പെടേണ്ടി വന്നു. എന്റെ ലെെഫിൽ കണ്ട് കഴിഞ്ഞാൽ വെടി വെച്ച് കൊല്ലാനുള്ള ദേഷ്യം അവളോടുണ്ട്. ഇപ്പോഴും ആ ദേഷ്യമുണ്ടെന്ന് ജാസി പറയുന്നു. ഈ യുവതി ആഷിയുടെ ഉമ്മയുടെ പഴയ കോൾ റെക്കോഡുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ജാസിയെ കുറ്റപ്പെടുത്തിയാണ് ആഷിയുടെ ഉമ്മ സംസാരിക്കുന്നത്. എന്നാൽ ആഷിയെ താൻ തടഞ്ഞ് വെച്ചതല്ലെന്നാണ് ജാസി പറയുന്നത്. ആഷിയും താനും പ്രണയത്തിലാണ്. ഈ ബന്ധത്തെ വീട്ടുകാർ അംഗീകരിക്കുന്നില്ല.

അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും ജാസി പറയുന്നു. മുന്നോട്ട് പോകേണ്ട എന്ന് തോന്നിയാൽ ചിലപ്പോൾ ഞങ്ങൾ പിരിയും. പക്ഷെ കുറച്ച് നേരം കാണാതിരിക്കുമ്പോൾ എന്റെ നെഞ്ചിൽ വേദന വരും. ഇവന്റെ നെഞ്ചിൽ വേദന വരും. അത്രയും വലിയ ബോണ്ടാണ്. പിരിയുന്നതും ഒന്നിക്കുന്നതുമെല്ലാം ദെെവത്തിന്റെ കയ്യിലാണെന്നും ജാസി പറയുന്നുണ്ട്. പുരുഷനായി ജനിച്ച സ്ത്രീ ശരീരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ജാസി.
സർജറി ചെയ്ത ശേഷം തിരികെ ദുബായിലേക്ക് പോകാനാണ് ജാസി ആഗ്രഹിക്കുന്നത്. ഏറെക്കാലം ദുബായിൽ താമസിച്ചവരാണ് ജാസിയും ആഷിയും. ഈയടുത്താണ് കേരളത്തിലേക്ക് തിരികെ വന്നത്. ഫോട്ടോഷൂട്ടും ഇവന്റുകളുമെല്ലാമായി തിരക്കിലാണ് ജാസി ഇന്ന്. ബിഗ് ബോസ് ഏഴാം സീസണിൽ മത്സരാർത്ഥിയായെത്തുമെന്നും സൂചനയുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥിയാകണമെന്ന ആഗ്രഹം ജാസി അഭിമുഖങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. ബിഗ് ബോസിൽ ജാസിയെ കാണാൻ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. വെെകാതെ ബിഗ് ബോസ് ഏഴാം സീസൺ പ്രേക്ഷകരിലേക്കെത്തും.


Click it and Unblock the Notifications











