'ട്രാൻസിനെ കണ്ടിട്ടുള്ളത് ട്രെയിൻ യാത്രകളിൽ, അവർ ദൈവങ്ങളാണെന്ന് കരുതിയിരുന്നു, ജാസി കൂടോത്രം ചെയ്തിട്ടില്ല'

സോഷ്യമീഡിയയിൽ വൈറലായി നിൽക്കുന്ന കപ്പിളാണ് ജാസിയും ആഷിയും. ഇരുവരും വളരെ വർഷങ്ങളായി അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. ട്രാൻസ് വുമണായി മാറാനുള്ള ട്രീറ്റ്മെടന്റിലാണിപ്പോൾ ജാസി. ജാസിയുമായി റിലേഷൻഷിപ്പിലാണെന്ന് പരസ്യപ്പെടുത്തിയശേഷം ആഷിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തു. നാല് ദിവസത്തോളം വീട്ട് തടങ്കലിൽ ആയിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടി വന്നാണ് ഇപ്പോൾ‌ ജാസിക്കൊപ്പം ജീവിക്കുന്നതെന്നും ആഷി വെളിപ്പെടുത്തിയിരുന്നു.

ജാസിയാണ് ആദ്യം തന്നെ പ്രപ്പോസ് ചെയ്തതെന്നും ജാസി അല്ലാതെ മറ്റൊരു ട്രാൻസ് വ്യക്തികളുമായും തനിക്ക് അടുപ്പമില്ലെന്നും ആഷി മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇനി ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടിന് അപേക്ഷിക്കണമെങ്കിൽ ആധാർ കാർഡ് എങ്കിലും വേണം.

jasi ashi
Photo Credit: Jasi Ashi | instagram

മാത്രമല്ല പുതിയ പാസ്പോർട്ട് എടുത്താലും അത് എന്റെ സ്വന്തം വീട്ടിലേക്കാണ് പോവുക. കാരണം പെർമനന്റ് അഡ്രസ്സായി അതാണ് കൊടുത്തിരിക്കുന്നത്. അതും പിന്നെ അവ​ർ പിടിച്ച് വെക്കും. അതുകൊണ്ടാണ് വേറെ പാസ്പോർട്ടിന് കൂടുതൽ ട്രൈ ചെയ്യാത്തത്. ജാസിക്കും പുതിയ പാസ്പോർട്ട് എടുക്കണം. ട്രീറ്റ്മെന്റ് കഴിഞ്ഞാലെ അത് സാധ്യമാകു. അല്ലാത്തപക്ഷം ലേഡീസ് ‍ഡ്രസ്സിട്ട് അങ്ങോട്ട് പോയാൽ ആൾമാറാട്ടത്തിന് കേസെടുക്കും ദുബായ് പോലീസ്.

അതുപോലെ സർജറി ചെയ്തിട്ട് പോയാലും ജാസിക്ക് എയർപോട്ടിൽ വെച്ച് നാൽപ്പത്തിയെട്ട് മണിക്കൂർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും ചെക്കപ്പുണ്ടാകും. എന്റെ പാസ്പോർട്ട് ഇക്ക എന്നെങ്കിലും തരുമെന്ന് പ്രതീക്ഷിക്കുന്നു. ഡയലോ​ഗ് അടിച്ച് വാങ്ങാൻ പറ്റില്ല. പിന്നെ ഞങ്ങളുടെ രണ്ട് പേരുടേയും ശരീരത്തിൽ ഓടുന്നത് ഒരേ ബ്ലെഡ് അല്ലേ.

പാലക്കാട് പ്രമോഷൻ പരിപാടികൾ വന്നാൽ ഞങ്ങൾ‌ എടുക്കാറില്ല. പ്രണയത്തിന്റെ പേരിൽ ഒരുപാട് ത്യാ​ഗങ്ങൾ സഹിക്കുന്നുണ്ട്. ട്രോളും ബാഡ് കമന്റും ചെയ്യുന്നവർക്ക് ഞങ്ങളുടെ ഈ ബുദ്ധിമുട്ടുകൾ വല്ലതും അറിയാമോ?. എന്റെ വേദന എനിക്ക് മാത്രമെ അറിയൂ. ജാസി ഉപേക്ഷിച്ച് പോയാൽ എല്ലാവരും എന്നെ നൂറ് കയ്യും നീട്ടി സ്വീകരിക്കും. പക്ഷെ ഞാൻ അത് ചെയ്യില്ല.

ഈ കാര്യങ്ങളൊക്കെ ഇത്ര വിശദമായി ആദ്യമായാണ് ഞാൻ പ​റയുന്നത്. എന്റെ പ്രവൃത്തികൾ തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വേറെ ആളുകൾക്ക് വേണ്ടി നമ്മൾ മാറേണ്ട ആവശ്യമില്ലല്ലോ. എന്റെ ആദ്യ പ്രണയം തകർന്ന സമയത്ത് എനിക്ക് പിന്തുണ നൽകി നിന്നത് ജാസിയാണ്. അന്ന് ഞാൻ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നു. പതിനെട്ട് വയസ് മുതൽ ജാസിയെ അറിയാം.

jasi ashi
Photo Credit: Jasi Ashi | instagram

റിലേഷൻഷിപ്പിലായിട്ട് പത്ത് വർഷത്തോളമായി. ഓപ്പണായി പറഞ്ഞാൽ ട്രാൻസായിട്ടുള്ള ആൾക്കാരെ ബാപ്പയ്ക്കൊപ്പം തമിഴ്നാട്ടിലേക്ക് യാത്ര പോകുമ്പോൾ ട്രെയിനിൽ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. ജാസി അല്ലാതെ വേറൊരു ട്രാൻസുമായും എനിക്ക് കമ്പിനിയില്ല. ട്രാൻസ് വ്യക്തികൾ ദൈവങ്ങളാണെന്ന് വരെ ഞാൻ ഒരിടയ്ക്ക് കരുതിയിരുന്നു. അവർ പ്രാർത്ഥിക്കുന്ന രീതിയിലൊക്കെ പെരുമാറുമല്ലോ.

ജാസി വിളിക്കാതിരുന്നാൽ എനിക്ക് ഒരു വിഷമമാണ്. ആദ്യം പ്രപ്പോസ് ചെയ്തത് ജാസിയാണ്. എനിക്കും ഇഷ്ടമായിരുന്നു പറഞ്ഞിരുന്നില്ല. ജാസിയോടുള്ള ഇഷ്ടത്തെ കുറിച്ച് ഞാൻ ആദ്യം എന്റെ സുഹൃത്തിനോടാണ് പറഞ്ഞത്. രണ്ടുപേരും അന്ന് ആൺകുട്ടികളാണല്ലോ. ഒരുപാട് പ്രശ്നങ്ങൾ വരും നിനക്ക് ഇഷ്ടമാണെങ്കിൽ മുന്നോട്ട് പൊക്കോളാൻ സുഹൃത്ത് പറഞ്ഞു. അങ്ങനെ തുടങ്ങിയ ബന്ധമാണ് ഇതുവരെ എത്തിനിൽക്കുന്നത്.

വീട്ടിൽ നിന്നും ചാടി വന്നയാളാണ് ഞാൻ. അങ്ങനൊരാൾക്ക് ജാസി പിടിച്ച് വെച്ചാൽ സിംപിളായി ചാടി പോകാൻ പറ്റും. ജാസി ഒരു കൂടോത്രവും ചെയ്തിട്ടില്ല. ഫിസിക്കിലി നിങ്ങൾ വിലയിരുത്തരുത്. രണ്ട് മനസുകൾ തമ്മിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു ബന്ധമുണ്ട്. ആ ഒരു ബന്ധവും ബോണ്ടുമാണ് ഞങ്ങൾക്ക് ഇടയിലെന്നും ആഷി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X