'ജാസി ആണും പെണ്ണും കെട്ടവൻ, ആഷിയുടെ വിവാഹം ജാസി മുടക്കി, അവന് 34 വയസുണ്ട്, ആഷി അവനെ മോളെ എന്ന് വിളിക്കും'
സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന വൈറൽ കപ്പിളാണ് ആഷിയും ജാസിയും. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളും പങ്കാളികളുമാണ്. എന്നാൽ ആഷിയുടെ കുടുംബം ജാസിയുമായുള്ള ബന്ധത്തിന് എതിരാണ്. ആഷിയുടെ വിവാഹം പോലും മുടക്കിയിട്ടുള്ളയാളാണ് ജാസിയെന്നും കുടുംബത്തിന്റെ സമാധാനം പോലും ജാസി കാരണം നഷ്ടമായിയെന്നും മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ആഷിയുടെ ഉമ്മ പറഞ്ഞു.
ജാസി ഒരു പെണ്ണായിരുന്നുവെങ്കിൽ ജാതിയും മതവും നോക്കാതെ വിവാഹം നടത്തി കൊടുത്തേനെ എന്നും ഉമ്മ പറഞ്ഞു. ആഷി അഭിമുഖങ്ങളിൽ പറഞ്ഞതിൽ പലതും നുണകളാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയെ അവൻ പ്രണയിച്ചിരുന്നു. അന്ന് അവനും ആ കുട്ടിയും വളരെ ചെറുതാണ്. അതുകൊണ്ട് ആ ബന്ധം വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു.

പിന്നീട് ആ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ആഷി ഗൾഫിലായിരുന്നപ്പോഴായിരുന്നു ആ പെൺകുട്ടിയുടെ വിവാഹം. അല്ലാതെ അവൻ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നൊക്കെ പറയുന്നത് വെറുതെയാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മക്കൾ ഒരു പ്രായത്തിൽ എത്തി കഴിയുമ്പോൾ അവർ പറയുന്നത് ഞാൻ ചെയ്ത് കൊടുക്കും. ആഷി ഒരു പെണ്ണിനെയാണ് പ്രണയിച്ചിരുന്നതെങ്കിൽ വിവാഹം നടത്തി കൊടുത്തേനെ.
ജാസി ഒരു പെണ്ണായിരുന്നുവെങ്കിലും വിവാഹം നടത്തി കൊടുത്തേനെ. പക്ഷെ അവൻ ആണും പെണ്ണും കെട്ടവനല്ലേ. ഒരിക്കലും അവരുടെ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. എന്റെ മോൻ എന്റെ അടുത്ത് തിരിച്ച് വരണം എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു. അവന്റെ വേറൊന്നും എനിക്ക് വേണ്ട. ജാസി പെണ്ണായിരുന്നുവെങ്കിൽ ജാതിയും മതവും പോലും നോക്കാതെ സ്വീകരിച്ചേനെ.
ജാസി ആണും പെണ്ണും കെട്ടവനല്ലേ. നമ്മുടെ സമൂഹത്തിന് ചേർന്നതാണോ?. ജാസിയുടെ ഉമ്മ അവരെ അംഗീകരിക്കുന്നുണ്ട്. പക്ഷെ ഞാൻ അംഗീകരിക്കില്ല. ഒരു പെൺകുട്ടിയുമായി ആഷിയുടെ വിവാഹം തീരുമാനിച്ചതായിരുന്നു. ഞങ്ങൾക്ക് ബന്ധമുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു. ജാസിയാണ് ആ വിവാഹം മുടക്കിയത്. ആ പെൺകുട്ടിയെ വിളിച്ച് ജാസി പലതും പറഞ്ഞു.
ആഷിക്കും ആ പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ജാസിയും ആഷിയും പരിചയപ്പെട്ടിട്ട് ഏഴ് വർഷമായി എന്നാണ് അവർ എല്ലായിടത്തും പറയുന്നത്. സത്യാവസ്ഥ അതല്ല. ഇരുവരും ഒരുമിച്ചായിട്ട് നാല് വർഷമെ ആയിട്ടുള്ളു. ആഷിയെ വിട്ട് തരാൻ പറ്റില്ലെന്നാണ് ജാസി പറയുന്നത്. ആഷിയെ പെറ്റ തള്ളയായ ഞാൻ എന്റെ മോനെ വിട്ടു കൊടുക്കണോ?. ജാസിയുടെ കയ്യിൽപ്പെട്ടശേഷം പൈസ പോലും ആഷി അയക്കാതെയായി. ചോദിച്ചാൽ മാത്രമെ അയക്കുമായിരുന്നുള്ളു. അതിന് മുമ്പ് കുടുംബം നോക്കിയ കുട്ടിയാണ് ആഷി.

ആഷിയുടെ ഉപ്പയ്ക്ക് അസുഖമായിരുന്നപ്പോൾ കാണാൻ ജാസി വന്നിരുന്നു. കുണുങ്ങിയാണ് സംസാരിച്ചത്. അന്ന് ബാപ്പയ്ക്ക് സംശയം തോന്നി. ഒമ്പതിനെപോലെയുണ്ടെന്ന് പറഞ്ഞു. അന്ന് മുതലാണ് ജാസിയുടെ പേര് കേട്ട് തുടങ്ങിയത്. ബാപ്പ മരിച്ചപ്പോൾ ആഷി വന്നിരുന്നു. ഏഴ് കഴിഞ്ഞപ്പോൾ മുതൽ പോവാൻ അവൻ തിരക്കാക്കി.
പിടിച്ച് നിർത്താൻ നോക്കിയിരുന്നു. ആഷിയുടെ ഫോൺ ജാസിയാണ് കൈകാര്യം ചെയ്യുന്നത്. ഞാൻ വിളിച്ചാൽ ആദ്യം ജാസി എടുക്കും. മെസേജ് അയച്ചാലും അങ്ങനെ തന്നെ. ആഷിയുടെ പാസ്പോർട്ട് എന്റെ കയ്യിലുണ്ട്. പത്ത് ദിവസം നിൽക്കാൻ പറഞ്ഞിട്ട് പോലും നിന്നില്ല. പേഴ്സും ഫോണും അവന്റെ കയ്യിൽ തന്നെയുണ്ട്. ഉമ്മ തരുന്നതൊന്നും കഴിക്കരുതെന്ന് ജാസി ആഷിയോട് പറഞ്ഞിട്ടുണ്ട്.
ജാസി ആഷിയെ ഇക്കയെന്ന് വിളിക്കും. ആഷി അവനെ മോളെയെന്നും വിളിക്കും. ജാസിക്ക് മുപ്പത്തിനാലോ മുപ്പത്തിയാറോ വയസുണ്ട്. ആഷിക്ക് ഇരുപത്തിയൊമ്പത് വയസേയുള്ളു. ആഷി വിട്ട് പോകാതിരിക്കാൻ ജാസി പൂജ നടത്തി.
അന്ന് അവൻ വീട്ടിൽ വന്നിട്ടും ബീഫ് കഴിച്ചില്ല. ആഷിയുടെ കയ്യിൽ വളയും മോതിരവും എല്ലാം അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ആഷിയെ ജാസി അടിക്കും. ജാസി സ്വന്തം പണം ചിലവഴിക്കില്ല. ആഷി ജാസിയുടെ ബന്ധത്തിൽ വീണശേഷം കുടുംബത്തിന്റെ സമാധാനം പോയിയെന്നും ഉമ്മ പറയുന്നു.


Click it and Unblock the Notifications