തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
അശോകന്‍ ഇപ്പോള്‍ എവിടെയാണ്..? ന്യൂജനറേഷന്‍ സിനിമാകാര്‍ക്കൊന്നും പഴയ നമ്മടെ തോമസ് കുട്ടിയെ വേണ്ടാതായോ. അശോകന്‍ എന്ന നടനിപ്പോള്‍ വളരെ തിരക്കുള്ള നടനൊന്നുമല്ല. വര്‍ഷത്തില്‍ ഒരു സിനിമ കിട്ടിയാല്‍ ആയി, എന്നാല്‍ ആ പരാതികളൊന്നും അശോകനില്ലെന്നാണ് പറഞ്ഞുവരുന്നത്.
സിനിമാ പ്രവര്‍ത്തകര്‍ അശോകനെ വിളിച്ചില്ലെങ്കിലും യാതൊരു പരിഭവവും താരത്തിനില്ല. സുഖമായും സന്തോഷവുമായും അശോകന്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ്. പഴയ കാലത്തായിരുന്നു നടന്‍ എന്ന നിലയില്‍ അശോകന്‍ തിളങ്ങിയത്. ഇന്‍ ഹരിഹര്‍നഗര്‍, അമരം, ഉള്ളടക്കം തുടങ്ങിയ ചിത്രങ്ങളിലെ അശോകന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. മികച്ച വേഷങ്ങള്‍ ലഭിച്ചില്ലെങ്കിലും പണ്ടത്തെ ഒട്ടുമിക്ക ചിത്രങ്ങളിലും അശോകന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
1995നുശേഷം മലയാള സിനിമയില്‍ പ്രധാന വേഷമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അശോകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
മലയാള സിനിമ കൈവിട്ട സമയത്താണ് തമിഴ് സീരിയലില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചത്. വിജയ് ടിവിയിലെ ചലനം എന്ന തമിഴ് സീരിയല്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. സീരിയല്‍ വന്‍ ഹിറ്റായപ്പോള്‍ അശോകന്‍ ചെന്നൈയില്‍ വീടു വാങ്ങിക്കുകയായിരുന്നു.

തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
പ്രശസ്ത സംവിധായകന്‍ പത്മരാജനാണ് അശോകന്‍ എന്ന പ്രതിഭയെ സിനിമാലോകത്തിന് നല്‍കിയത്. പെരുവഴിയമ്പലമായിരുന്നു ആദ്യ ചിത്രം.

തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
ഒരു നടന്‍ ആകുന്നതിലുപരി ഒരു ഗായകന്‍ ആകുക എന്നാണ് അശോകന്‍ ആഗ്രഹിച്ചത്. ഒരു നല്ല പാട്ടുകാരന്‍ കൂടിയാണ് നമ്മുടെ തോമസുക്കുട്ടി.

തോമസ് കുട്ടി അഭിമാനം വിറ്റ് ജീവിക്കാറില്ല, തോമസുക്കുട്ടിയെ നിങ്ങള്‍ മറന്നോ?
പത്മരാജന്‍,ഭരതന്‍,അടൂര്‍ തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടും അശോകന് ഭാഗ്യം ഇല്ലായിരുന്നു. പെരുവഴിയമ്പലത്തിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. പക്ഷേ, അവസാനം പേര് തള്ളുകയാണ് ഉണ്ടായത്. ഇപ്പോഴും സിനിമയിലുള്ളവര്‍ ചോദിക്കും പെരുവഴിയമ്പലത്തിന് അവാര്‍ഡ് കിട്ടിയല്ലോയെന്ന്.

Click it and Unblock the Notifications