ബിഗ് ബോസിൽ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്ക് വെച്ച് റോക്കി, വില പത്ത് ലക്ഷം, ഇഎംഐയുണ്ടോയെന്ന് കമന്റ്!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ അഞ്ചാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍ സീസണുകളെപ്പോലെ ഈ സീസണ്‍ ആവേശം കൊള്ളിക്കുന്നില്ലെന്ന് പരാതിപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ആറ് വൈല്‍ഡ് കാര്‍ഡുകളെയാണ് ബിഗ് ബോസ് ഒറ്റ ദിവസം ഇറക്കിവിട്ടത്. ഇനി വൈൽഡ് കാർഡുകൾ എങ്ങനെ ഗെയിം മാറ്റി മറിക്കുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഈ സീസണിൽ കൊടുങ്കാറ്റായി മാറുമെന്ന് പ്രേക്ഷകർ ഉറപ്പിച്ചിരുന്ന ഒരു മത്സരാർത്ഥിയായിരുന്നു അസി റോക്കി.
പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് അസി റോക്കി സഹമത്സരാർത്ഥി സിജോയെ ഫിസിക്കൽ അസാൾട്ട് ചെയ്ത് ഹൗസിൽ നിന്നും പുറത്തായി. ആദ്യമായാണ് വളരെ ക്രൂരമായ രീതിയിൽ ഒരു ഫിസിക്കൽ അസാൾട്ട് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. റോക്കി മുഖത്ത് ഇടിച്ചതിനാൽ താടിയെല്ലിന് പരിക്കേറ്റ് സിജോയ്ക്ക് സർജറിക്ക് വരെ വിധേയനാകേണ്ടി വന്നു. മാത്രമല്ല മത്സരത്തിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയിലുമായി.

ഹൗസിൽ നിന്നും പുറത്തിറങ്ങിയ അസി റോക്കി സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. ഇപ്പോഴിതാ പുതിയൊരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് അസി റോക്കി. ബിഗ് ബോസിൽ താൻ ഉപയോഗിച്ച വാട്ടർ ബോട്ടിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് അസി റോക്കി. താൽപര്യമുള്ളവർക്ക് വാങ്ങാം.
പത്ത് ലക്ഷമാണ് ആ ബോട്ടിലിന് റോക്കി ഇട്ടിരിക്കുന്ന വില. റോക്കി പങ്കിട്ട പുതിയ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്... 'ഇതൊരു വാട്ടർ ബോട്ടിലാണ്. റോക്കി എന്ന് ബോട്ടിലിൽ എഴുതിയിട്ടുണ്ട്. കൂടാതെ ബുൾ, ലയൺ, ഹ്യൂമൺ, ഈഗിൾ, സ്നേക്ക് എന്നിവയുടെ ചിത്രങ്ങളുണ്ട്. ഒപ്പം നെവർ ബാക്ക് ഡൗൺ എന്ന് എഴുതിയിട്ടുമുണ്ട്. അതുപോലെ മനുഷ്യന്റെ ഡെവിൾ ഫെയ്സുമുണ്ട്. ഇന്ന് ഈ വീഡിയോ ഇട്ടത് വേറൊന്നിനുമല്ല. ഞാൻ ഈ ബോട്ടിൽ കൊടുക്കാൻ പോവുകയാണ്.'
'ചുമ്മാതെ കൊടുക്കില്ല. പത്ത് ലക്ഷം രൂപയ്ക്കാണ് ഞാൻ ഈ വാട്ടർ ബോട്ടിൽ കൊടുക്കാൻ പോകുന്നത്. ഇത് റോക്കി പതിനാറ് ദിവസം ബിഗ് ബോസിൽ വെള്ളം കുടിച്ച വാട്ടർ ബോട്ടിലാണ്. അതുകൊണ്ട് ഇതിന് ഞാൻ ഇട്ടിരിക്കുന്ന പ്രൈസ് പത്ത് ലക്ഷം രൂപയാണ്. ഈ ബോട്ടിൽ പത്ത് ലക്ഷം രൂപ തന്ന് വാങ്ങുന്നത് ആരായാലും അയാൾ ഈ ലോകത്ത് എവിടെയാണെങ്കിൽ ഞാൻ തന്നെ നേരിട്ട് ചെന്ന് ഇത് കൈമാറും.'
'അതാണ് ഇതിന്റെ ഒരു ചലഞ്ച്. അപ്പോൾ ഇത് ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറുണ്ടോ. റോക്കിയുടെ കയ്യിൽ നിന്നും ഈ ബോട്ടിൽ വാങ്ങാൻ. ചില കാര്യങ്ങളുടെ വാല്യു അങ്ങനെയാണ്. എനിക്ക് ഈ വാട്ടർ ബോട്ടിലും വളരെ വാല്യുവുള്ള ഒരു കാര്യമാണ്. അല്ലാതെ കൊടുക്കാൻ വേണ്ടി പറഞ്ഞതല്ല.'

'കാര്യം ഈ ബോട്ടിൽ ഞാൻ ഒരിക്കലും മറക്കില്ല. എന്നെ നിങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച ഒരു ഷോയിൽ നിന്നും എനിക്ക് കിട്ടിയ സമ്മാനമാണ്', എന്നാണ് റോക്കി പറഞ്ഞത്. വീഡിയോ അതിവേഗത്തിൽ വൈറലായി. മാത്രമല്ല നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.
റോക്കി ഒരു കോമഡി പീസായിരുന്നല്ലേ, വേറെ കളറുണ്ടോ റോക്കി ഭായ്, 10 ലക്ഷത്തിൽ നിന്ന് ഒരു രൂപ കുറഞ്ഞാൽ കുഴപ്പമുണ്ടോ, ഇഎംഐയുണ്ടോ റോക്കി, 9.5 ലക്ഷത്തിന് തരുമോ?, റോക്കി പൈസയ്ക്ക് ബുദ്ധിമുട്ടുണ്ടോ?, ഒരു 140 രൂപയ്ക്ക് തരുമോ റോക്കി, ഇതെന്താ സ്വർണ്ണം കൊണ്ടാണോ ഉണ്ടാക്കിയത്? എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
മത്സരത്തിൽ നിന്നും പുറത്തായശേഷം തന്നെ തിരിച്ചെടുക്കണമെന്ന് റോക്കി പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. അസഭ്യ വാക്കുകൾ ഉപയോഗിച്ച ഗബ്രിയോടും ജിന്റോയോടും ക്ഷമിക്കാമെങ്കിൽ മോഹൻലാൽ തന്നോടും ക്ഷമിക്കണമെന്നാണ് റോക്കി പറഞ്ഞത്.


Click it and Unblock the Notifications