അരപ്പട്ടയും പൂവും വച്ചാണോ ഉറങ്ങുന്നത്, സീരിയലിലെ ബെഡ് റൂം രംഗങ്ങളെ കുറിച്ച് ദേവി, പ്രേക്ഷകർക്ക് അറിയില്ല

അഭിനേത്രിയായും നർത്തകിയായും മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ദേവി ചന്ദന. ഹാസ്യപരിപാടികളിലൂടെയാണ് ദേവി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. പിന്നീട് ടെലിവിഷനിലേയ്ക്കും സിനിമയിലേയ്ക്കും മാറുകയായിരുന്നു. ഗായകൻ കിഷോറാണ് ദേവി ചന്ദനയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. ഒരുപാട് നാളത്ത പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതനാവുന്നത്.

സ്റ്റൈലീഷ് ലുക്കിൽ ജാൻവി കപൂർ, ചിത്രം കാണാം

ദേവിയുടെ മേക്കോവർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. വണ്ണമുള്ള ദേവിയിൽ നിന്നുള്ള മാറ്റം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നടിയെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല അത്. 2 വർഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായിരുന്നു അത്. ഇപ്പോൾ വൈറലാകുന്നത് ദേവിയുടേയും ഭർത്താവ് കിഷോറിന്റേയും ഒരു പുതിയ അഭിമുഖമാണ്. കുടുംബവിശേഷവും സീരിയൽ വിശേഷവുമാണ് നടി പങ്കുവെയ്ക്കുന്നത്. സീരിയലിലെ മേക്കപ്പിന്റെ പേരിൽ അടുത്തിടെ കേൾക്കേണ്ടി വന്ന ഒരു രസകരമായ സംഭവവും ദേവി അഭിമുഖത്തിൽ പറയുന്നുണ്ട്.

രസകരമായ ചോദ്യം

സീരിയൽ നടിമാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വിമർശനം ഹെവി മേക്കപ്പിനെ കുറിച്ചാണ്. ഇത്രയും അധികം മേക്കപ്പ് ഉപയോഗിക്കുന്നതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തുകയാണ് ദേവി. ഇന്ത്യഗ്ലിറ്റസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ പേരിൽ തനിക്ക് കേൾക്കേണ്ടി വന്ന രസകരമായ ചോദ്യവും നടി അഭിമുഖത്തിൽ പങ്കുവെച്ചു. അടുത്തിടെ തന്റെ ഒരു സീരിയലിന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒരു കമന്റ് കേട്ടിരുന്നു. ഈ രാത്രി ഉറങ്ങുന്നചും അരപ്പട്ടയും പൂവും ചൂടിയാണോ എന്ന്

രാത്രി സീനുകൾ

സത്യത്തിൽ സീരിയൽ ചിത്രീകരണത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്തത് കൊണ്ടാണ്. ഓരേ മിനിറ്റു പോലും വേസ്റ്റ് ചെയ്യാതെയാണ് സീരിയലിൽ ഷൂട്ടിംഗ് നടത്തുന്നത്. ചിലപ്പോൾ ഉച്ചയ്ക്ക് 2 മണിക്കാവും രാത്രിയിലെ ബെഡ് റൂം സീനുകൾ എടുക്കുന്നത്. ആ സമയത്ത് നമുക്ക് അരപ്പട്ട കെട്ടാം. എന്നാൽ നമ്മൾ ഉച്ചയ്ക്ക് എടുക്കുന്ന സീനുകൾ പ്രേക്ഷകർ കാണുന്നത് രാത്രിയാണ്, ദേവി താമശ രൂപത്തിൽ പറഞ്ഞു. സിനിമയേയും സീരിയലിനേയും ഒരു വിനോദമായി മാത്രം കണ്ടാൽ പ്രശ്നം തീരുമെന്നും കൂട്ടിച്ചേർത്തു.

വണ്ണം കുറയ്ക്കാൻ  കാരണം

വണ്ണം കുറയ്ക്കാൻ ഇടായ സാഹചര്യത്തെ കുറിച്ചും ദേവി പറഞ്ഞു. വണ്ണമുണ്ടായിരുന്ന സമയത്തും താൻ നൃത്തം ചെയ്യുമായിരുന്നു. എന്നാൽ ഡാൻസ് ചെയ്യാൻ ഒരു ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് ശരീര ഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നത്. പിന്നെ ഏറ്റവും സങ്കടം വസ്ത്ര എടുക്കാൻ പോകുമ്പോഴാണ്. നമുക്ക് പാകത്തിനുള്ള വസ്ത്രങ്ങൾ കിട്ടാൻ നല്ല ബുദ്ധിമുട്ടായിരിക്കും. അങ്ങനെ പിന്നെ വാശിയായി. പിന്നെ ഈ വണ്ണം കുറയില്ലെന്ന് കുറെ പേർവിധി എഴുതുകയും ചെയ്തു. വണ്ണം കുറയ്ക്കാൻ തുടങ്ങിയപ്പോൾ ലൈഫിൽ ഇത് മിസ് ചെയ്യാൻ പറ്റാത്ത ഒന്നായി മാറുകയായിരുന്നു.

Recommended Video

ഫിറ്റ്നസ് വീഡിയോ പങ്കുവെച്ച് നടി ദേവിചന്ദന | filmibeat Malayalam
പ്രണയവിവാഹം

ദേവിയുടേയും കിഷോറിന്റേയും പ്രണയ വിവാഹമായിരുന്നു. പ്രണയത്തെ കുറിച്ചും ഇരുവരും അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാട്ട് പാടി കൊണ്ട് നിൽക്കുന്ന കിഷോറിനെയാണ് ദേവി ആദ്യമായി കാണുന്നത്. വിദേശ പരിപാടിക്ക് വേണ്ടിയുള്ള പ്രെമോ വീഡിയോ ഷൂട്ട് ചെയ്യുമ്പോഴാണ് ദേവി ആദ്യമായി ട്രൂപ്പിലെത്തിയത്. കിഷോറിന്റെ പാട്ടിലാണോ ദേവി വീണതെന്ന് അവതാരകൻ ചോദിച്ചപ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ഓർമിച്ചെടുത്തത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X