ദിലീപിനോടൊപ്പം കുടുംബവിളക്കിലെ അനന്യയും, സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറലാകുന്നു

മിനിസ്ക്രീനിൽ ഗംഭീരമായ ഓണാഘോഷ പരിപാടികളാണ് ഒരുങ്ങുന്നത്. ഇതിന്റെ ചിത്രീകരണങ്ങൾ ചാനലുകളിൽ ആരംഭിച്ചിട്ടുണ്ട്. സീരിയൽ താരങ്ങൾക്കൊപ്പം ബിഗ് സ്ക്രീൻ താരങ്ങളും ഇക്കുറി മിനിസ്ക്രീനിൽ എത്തുന്നുണ്ട്. സാധാരണ കണ്ട് വരുന്ന ചാറ്റ് ഷോ കളിൽ നിന്ന് വ്യത്യസ്തമായി രസകരമായ പരിപാടികളുമായിട്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെത്തുന്നത്. സോഷ്യൽ മീഡ‍ിയ ചിത്രങ്ങളും രസകരമായ വീഡിയോയും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്ക് സീരിയൽ താരം ആതിര മാധവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഏഷ്യനെറ്റ് ഒരുക്കുന്ന 'മ' കോമഡി മാമാങ്കത്തിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഏഷ്യനെറ്റ് താരങ്ങളോടൊപ്പം ബിഗ് സ്ക്രീൻ താരങ്ങളും ഒന്നിച്ചെത്തുന്ന പരിപാടിയാണിത്. മലയാളത്തിലെ ഭൂരിഭാഗം സിനിമാ താരങ്ങളും ഈ പരിപായിൽ എത്തുന്നുണ്ട്.

Asianet Comedy Mamangam

നടൻ ദിലീപും ഈ പരിപാടിയുടെ ഭാഗമാവുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടൻ ദിലീപ് മിനിസ്ക്രീനിലെത്തുന്നത്. സാധാരണ ടോക്ക് ഷോയിലാണ് നടൻ ചാനലുകളിൽ എത്തുന്നത്. എന്നാൽ അതിൽ മാറ്റ് ഹാസ്യപരിപാടിയുമായിട്ടാണ് താരം എത്തുന്നത്. ഇതിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ പഴയ ദിലീപിനെയാണ് കാണാൻ സാധിക്കുന്നത്. നടന്റെ മടങ്ങി വരവായിരിക്കും 'മ' കോമ‍ഡി മാമാങ്കമെന്നുള്ള സൂചന കൂടി പ്രെമോ വീഡിയോ നൽകുന്നുണ്ട്.

കുടുംബവിളക്ക് താരം ആതിര മാധവ് പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വളരെ സന്തോഷകരമായ ദിവസം എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കോമഡി മാമാങ്കം എന്ന പരിപാടിയെ കുറിച്ചും നടി പറയുന്നുണ്ട്. ജനപ്രിയതാം ദിലീപിനോടൊപ്പമുള്ള ചിത്രം ആതിര പങ്കുവെച്ചിട്ടുണ്ട്. നീല നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് നടൻ വേഷം. കൂടാതെ ടിനിടോമിനോടൊപ്പമുള്ള ചിത്രവും നടിയും സുഹൃത്തുമായ ഡയാനയ്ക്കൊപ്പമുള്ള ഫോട്ടോകളും കുടുംവിളക്ക് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ വൈറലായതോടെ പരിപാടിക്ക് വേണ്ടി പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് നടിയുടെ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14, 15 തീയതികളിലാണ് ഏഷ്യനെറ്റിൽ 'മ' കോമഡി മാമാങ്കം സംപ്രേക്ഷണം ചെയ്യുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. പരമ്പരയിൽ സുമിത്രയുടെ മൂത്ത മരുമകൾ അനന്യ എന്ന കഥപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. നെഗറ്റീവ് റോളിലാണ് ആദ്യം എത്തിയതെങ്കിലും പിന്നീട് സുമിത്രയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. സംഭവ ബഹുലമായി മുന്നോട്ട് പോകുകയാണ് പരമ്പര. പ്രതീഷിന്‌റെ വിവാഹം കഴിഞ്ഞതോട മറ്റൊരു രീതിയലാണ് കഥ മുന്നോട്ട് പോകുന്നത്. വേദികയുടെ കൈകളിൽ നിന്ന് സിദ്ധു സുമിത്രയുടേയും കുടുംബത്തിന്റേയും അടുത്തേയ്ക്ക് വരുന്ന കാഴ്ചയാണ് കാണുന്നത്. നടി മീര വാസുദേവാണ് സുമിത്രയായി എത്തുന്നത്. നടി ശരണ്യ ആനന്ദാണ് വേദിക എന് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. റേറ്റിങ്ങിൽ ആദ്യ സ്ഥാനം നേടി സീരിയൽ മുന്നോട്ട് പോകുകയാണ്.

More from Filmibeat

Read more about: ഓണം onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X