സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് അച്ഛനായി, ആദ്യത്തെ കണ്‍മണിക്കൊപ്പമുളള ചിത്രങ്ങളുമായി ഗായകന്‍

By Midhun Raj

ജോസഫ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ്. മ്യൂസിക്ക് ഡയക്ടറാവുന്നതിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു രഞ്ജിന്‍. അതേസമയം ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് രഞ്ജിന്‍ രാജ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. താന്‍ അച്ഛനായ വിവരമാണ് സംഗീത സംവിധായകന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ആണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിന്‍.

ranjin-raj

രഞ്ജിന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ഗായകരും ഉള്‍പ്പെടെയുളളവരെല്ലാം രഞ്ജിനിയും ഭാര്യയ്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുകയാണ്. അടുത്തിടെയാണ് താനും ഭാര്യ ശില്‍പ്പയും ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലാണെന്ന് രഞ്ജിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അന്ന് ശില്‍പ്പയുടെ വളകാപ്പ് ചിത്രങ്ങള്‍ രഞ്ജിന്‍ തന്‌റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

ജോസഫിലെ പൂമുത്തോള ഗാനമായിരുന്നു രഞ്ജിന്‍ രാജിന് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തത്. ജോജു ജോര്‍ജ്ജ് നായകനായ ചിത്രത്തിലെ ഗാനം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ട്രെന്‍ഡിംഗായിരുന്നു. പൂമുത്തോള പാട്ടിന് പുറമെ ജോസഫിലെ മറ്റ് ഗാനങ്ങളും തരംഗമായി മാറിയി. ജോസഫിന്‌റെ സംഗീതത്തിന് നിരവധി പുരസ്‌കാരങ്ങളും രഞ്ജിന്‍ രാജ് നേടിയിരുന്നു.

സുരേഷ് ഗോപി-നിതിന്‍ രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാവലാണ് സംഗീത സംവിധായകന്‌റെ പുതിയ ചിത്രം. സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ ചിത്രമാണ് കാവല്‍. കാവലിന് പുറമെ കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് അമലാ പോള്‍ ചിത്രം കടാവര്‍, അര്‍ജുന്‍ അശോകന്‍ ചിത്രം വൂള്‍ഫ്, ടൊവിനോ തോമസ് ചിത്രം കാണെക്കാണെ എന്നിവയ്ക്കും രഞ്ജിന്‍ രാജ് സംഗീതം നല്‍കിയിരുന്നു.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

രഞ്ജിന്‍ രാജിന്റെ പോസ്റ്റ്

More from Filmibeat

Read more about: joseph music director star singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X