For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുടെ കയ്യിൽ ഫോൺ ഇരുന്നപ്പോൾ മെസേജ് വന്നു, കള്ളം പൊളിഞ്ഞു, ഓർമ പങ്കുവെച്ച് സാജൻ സൂര്യ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാജൻ സൂര്യ. 1999 ൽ പുറത്തിറങ്ങി സ്ത്രീജന്മം എന്ന പരമ്പരയിലൂടെയാണ് സാജൻ മിനിസ്ക്രീനിൽ എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. പിന്നീട് സീരിയലുകളിൽ നടൻ സജീവമാവുകയായിരുന്നു. നെഗറ്റീവ് പോസിറ്റീവ് വേഷങ്ങളിൽ ഒരുപോലെ തിളങ്ങാൻ നടന് കഴിഞ്ഞിരുന്നു. ഇന്നും മിനിസ്ക്രീനിൽ സജീവമാണ് നടൻ.

  എന്തൊരു ഐശ്വര്യാ ആ മുഖത്ത്; നാടന്‍ ലുക്കില്‍ തിളങ്ങി അനുശ്രീ

  മോഹൻലാലിന്റെ ആ ജീപ്പ് വന്നതോടെ സമയം മാറി,ആന്റണി വിറ്റ ജീപ്പിന്റെ കഥ പറഞ്ഞ് മധു

  സോഷ്യൽ മീഡിയയിൽ സജീവമാണ് സാജൻ സൂര്യ. കുടുംബവിശേഷങ്ങളും സീരിയൽ ഓർമകളും നടൻ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു രസകരമായ പെണ്ണു കാണൽ കഥയാണ്. ഭാര്യമാരെ പറ്റിച്ച് സുഹൃത്തുക്കൾ കറങ്ങാൻ പോയതിനെ കുറിച്ചാണ് സാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

  ബിഗ് ബോസ് സീസൺ3 താരങ്ങൾ മാത്രമല്ല ഫിനാലെയിൽ, ട്വിസ്റ്റ്, ഷോ ഉഗ്രൻ ആയിരിക്കും...

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  ''ട്രിപ്പ് ടു പന്ത'' എന്ന് കുറിച്ച് കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾക്കൊപ്പം പോയ യാത്രയ കുറിച്ച് സാജൻ പറയുന്നത്. നടന്റെ കുറിപ്പ് ഇങ്ങനെ..."ട്രിപ്പ് ടു പന്ത''. വർഷങ്ങൾക്കു മുന്നേ 'നിർമ്മാല്യം' എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ ജി ആർ കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി.

  വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് ഷെയർ ചെയ്യാൻ ശബരി മൊബൈലിൽ കണക്ക് സൂക്ഷിച്ചു. ഹെഡിങ്ങ് 'ട്രിപ്പ് ടു പന്ത' ' ( മനോജിൻറെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു.

  "അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്പി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോൾ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി . രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസേജ് ആയി എല്ലാവർക്കും അയച്ചു. ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി . ഫോട്ടോസ് കാണുന്നതിനിടയിൽ Trip to Pantha message Pop up ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാർ തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും GR-ൻറെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു, സാജൻ സൂര്യ കുറിച്ചു.

  ഇതിൽ നിന്ന് കുറച്ച് കാര്യം പഠിച്ചതായും സാജൻ സൂര്യ പറയുന്നു. പാഠം 1 - ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക.
  പാഠം 2 ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്. പാഠം 3- Pop up off ആയി ഇടുക. സ്വയരക്ഷ സിന്ദാബാദ് നടന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് സാജൻ സൂര്യയുടെ കുറിപ്പിന് ലഭിക്കുന്നത്.

  ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: sajan surya serial
  English summary
  Jeevithanouka Actor Sajan Soorya Shares Memory About Trip With Sabari And Friends
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X